Wednesday, June 11, 2008

പ്രൊഡക്റ്റിവിറ്റി



'കൂടുതല്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്ന മാതാപിതാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി തീരുമാനിച്ചു.' എന്ന വാര്‍ത്ത വായിച്ചിട്ട്‌ എന്റെ വിചാരം പ്രകടിപ്പിക്കാതിരിക്കാന്‍ എന്റെ മനസ്സ്‌ അനുവദിച്ചില്ല.

വളരെ നല്ലൊരു പ്രോല്‍സാഹനം, ഇതിനൊരു മല്‍സരം തന്നെ നടത്തണം എന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പ്രൊഡക്റ്റിവിറ്റിക്ക്‌ കഴിവുള്ളവരെ കണ്ടെത്തുകയും അവര്‍ക്ക്‌ വലിയൊരു ഫ്ലാറ്റോ വില്ലായോ മറ്റോ സ്പോണ്‍സര്‍ ചെയ്യിച്ച്‌ നല്‍കുകയും വേണം.

പ്രോഡക്റ്റിവിറ്റിക്ക്‌ വേണ്ട എല്ലാ സഹായങ്ങളും മെത്രാന്മാര്‍ക്കും സഭയ്ക്കും ചെയ്തുകൊടുക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ എന്തിനും ഏതിനും ബിസിനസ്‌ ചിന്താഗതിയോടെ സമീപിക്കുന്നതിനാല്‍ ഈ കാര്യത്തിലും ആ രീതിയിലുള്ള സമീപനം തന്നെയാവും നല്ലത്‌. ഈ സഹായങ്ങള്‍ എന്ന് ഞാനുദ്ദേശിച്ചത്‌, അങ്ങനെ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനാവശ്യമായ സാഹചര്യങ്ങളും അതിന്റെ ചിലവുകളും എല്ലാം...

അങ്ങനെ നമ്മുടെ സമുദായത്തിലെ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച്‌ ഈ ഭൂലോകം നമുക്ക്‌ പിടിച്ചെടുക്കണം.

അപ്പോ, മറ്റുള്ളവര്‍ വെറുതേ ഇരിക്കുമോ... മുസ്ലീം സമുദായത്തില്‍ പണ്ടേ തന്നേ ഈ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധന വേണമെന്ന് നയം രൂപീകരിച്ചിട്ടുള്ളതാണെന്നാണ്‌ എന്റെ അറിവ്‌. പക്ഷേ, വിദ്യാഭ്യാസവും വിവരവുമുള്ള മനുഷ്യര്‍ കൂടുന്നതിനനുസരിച്ച്‌ ഒരു മാറ്റം വന്നിട്ടുണ്ട്‌. ഇനി, കോമ്പറ്റീഷന്‍ സ്പിരിറ്റ്‌ അവരിലും ജനിപ്പിക്കാവുന്നതേയുള്ളൂ..

'അങ്ങനെ അവരങ്ങനെ പ്രൊഡക്‌ ഷന്‍ വര്‍ദ്ധിപ്പിച്ച്‌ നമ്മെ ഓവര്‍ടേക്ക്‌ ചെയ്യണ്ടാ' എന്ന് അവര്‍ക്കും തോന്നണം... അവര്‍ക്കും പള്ളിയും മറ്റ്‌ സമുദായസംഘടനകളും വഴി ഇതിനുള്ള ആഹ്വാനം നടത്താവുന്നതേയുള്ളൂ.

പിന്നെ, ഹിന്ദുമതത്തിലാണെങ്കില്‍ അവരെ ആഹ്വാനം ചെയ്യാന്‍ പറ്റിയ ഒരു മത നേതൃത്വമോ സംവിധനമോ ഇല്ലല്ലോ, അഥവാ അങ്ങനെ ആരേലും ചെയ്താല്‍ വകവെക്കുന്ന ആളുകളുടെ എണ്ണവും കുറവ്‌ തന്നെ...

'ഇനി സംഘടിക്കാതെ നിവര്‍ത്തിയില്ല, അല്ലെങ്കില്‍ മറ്റ്‌ മതസ്തര്‍ പെരുകി പെരുകി ഹിന്ദുമതം ഇല്ലാണ്ടാവില്ലേ?' എന്ന് നല്ല വര്‍ഗ്ഗീയവിഷം മനസ്സിലുള്ള ഹിന്ദുമതത്തിലെ ഏതെങ്കിലും സംഘടനകള്‍ക്ക്‌ തോന്നി അവര്‍ക്ക്‌ മുന്നിട്ടിറങ്ങാവുന്നതേയുള്ളൂ.

അപ്പോള്‍ പിന്നെ, മല്‍സരം കുറച്ച്‌ കൂടി വിശാലമായ ഒരു പ്ലാറ്റ്‌ ഫോമിലായി.

അതാത്‌ മതസ്തരിലെ ഉയര്‍ന്ന പ്രൊഡക്റ്റിവിറ്റിയുള്ളവര്‍ തമ്മില്‍ മറ്റൊരു മല്‍സരവും വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂ..

പിന്നെ ഒരു കാര്യം... ഇവിടെ ജനസംഖ്യപെരുപ്പവും സാമൂഹിക അന്തരവും മറ്റും ഒരു വിഷയമേ അല്ല എന്ന് നമുക്ക്‌ എല്ലാവരേയും പറഞ്ഞ്‌ മനസ്സിലാക്കണം. ഇവിടെ പട്ടിണിയില്ല, ജീവിക്കാന്‍ സൗകര്യങ്ങളുടെ കുറവുകളില്ലാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളില്ലാ, ജോലി കിട്ടാത്ത സാഹചര്യങ്ങളില്ലാ...

അതുകൊണ്ട്‌ നമുക്ക്‌ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാം.

News

8 comments:

സൂര്യോദയം said...

ഒരു മതത്തേയും അവരുടെ നയങ്ങളേയും കുറ്റം പറയുക എന്നതല്ല എന്റെ ഉദ്ദേശം. മറിച്ച്‌, മതങ്ങള്‍ക്കതീതമായി സാമൂഹികനന്മ പ്രധാനമായി കാണണം എന്ന ആഗ്രഹം മാത്രമാണ്‌.

ഒരു “ദേശാഭിമാനി” said...

മതനേതക്കൾ ഇങ്ങനെ ഒരു പ്രസ്താവന നകിയിട്ടുണ്ടങ്കിൽ, വിവേകശൂന്യമായ ചിന്താ ശേഷിയെ, സമ്മതിക്കണം!

ഈ സജഷൻ വച്ച ആളുടെ പ്രൊഡക്ഷൺ ടാർജാറ്റ്‌ എത്ര ആകു?!

ശിവ.... ശിവ.....

വേണു venu said...

പ്രൊഡക്റ്റി അവാര്‍ഡു വാങ്ങാന്‍‍ നില്‍ക്കുന്ന ആ മിടുക്കന്‍ പ്രൊഡ്യൂസര്‍‍ ‍ സ്റ്റേജില്‍‍ നില്‍ക്കുന്നതു ഞാനൊന്നു സങ്കല്പിച്ചു നോക്കി....
ഇങ്ങനെ രഹസ്യമായ അഹ്വാനങ്ങളുണ്ടെന്നു് കേട്ടിട്ടുണ്ടൂ്. പരസ്യമായ ആഹ്വാനമുണ്ടെങ്കില്‍‍ ആ ഭ്രാന്തമായ ചിന്താശോഷണത്തെ അപലപിക്കാതിരിക്കാന്‍‍ കഴിയില്ല. അതേതു മതമായാലും.!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, എന്തൊരു ആഹ്വാനം!!!

Anonymous said...

"ഏകസ്തജീവിതം നയിക്കുന്നവര്‍ക്കായി പ്രത്യെക പരിപാടികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചു." തിളക്കം സിനിമയില്‍ ദിലീപ് ജഗതിയൊടു ചോദിച്ചതാണു ഓര്‍മ്മ വന്നതു. "അച്ചന്‍ കല്യാണം കഴിചിട്ടില്ലാ ലേ.. അപ്പൊ കാര്യങളൊക്കെ എങിനാ?"

Babu Kalyanam said...

kashtam ennallathe enthu parayan

Babu Kalyanam said...
This comment has been removed by the author.
..:: അച്ചായന്‍ ::.. said...

മാഷേ ഇതില്‍ എന്താ കാര്യം എന്ന് വെച്ച പണ്ടത്തെ പോലെ 5-6 പിള്ളേര് ഒന്നും എങ്ങും ഇല്ല മാത്രം അല്ല പണ്ടത്തെ പോലെ മോനേ/മോളെ നീ അച്ഛന്‍ ആവു കന്ന്യസ്ത്രീ ആവു എന്ന് പറഞ്ഞ എപ്പോ പിള്ളേര് കേള്‍ക്കതും ഇല്ല മാത്രം അല്ല അപ്പനും അമ്മയ്ക്കും വിവരം വെച്ചിട്ടും ഉണ്ട് .. ഏത് ഒകെ മനസ്സില്‍ ആക്കി ഉള്ള ഒരു തരികിട എന്നെ പറയാന്‍ പട്ടു .. അല്ലെ തന്നെ ഇത്രേം ജനം ഉള്ള നമ്മുടെ നാട്ടില്‍ വേറെ എന്നാ ഉണ്ടാക്കന ഇപ്പൊ ഇ കോമരം തുള്ളല്‍ .. കര്‍ത്താവു പോലും ഇപ്പൊ ഇതു ഒകെ കണ്ടു മടുത്തിട്ടുണ്ടാവും ...