Wednesday, September 3, 2008

ഒറീസ്സയിലെ പാഠപുസ്തകം

ഒറീസ്സയില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ നേരെ നടക്കുന്ന അക്രമങ്ങള്‍ എല്ലാവര്‍ക്കും മനസ്സില്‍ വിഷമമുണ്ടാക്കുന്നത്‌ തന്നെ. ഈ കാര്യം ചര്‍ച്ച ചെയ്യുന്നതിന്നിടയില്‍ അല്‍പം പ്രായം ചെന്ന എന്റെ അച്ഛന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു "എന്നാലും ഒറീസ്സയിലെ പാഠപുസ്തകത്തിന്‌ കുഴപ്പമൊന്നുമില്ലല്ലോ?" എന്ന്.

ഈ ഡയലോഗിലെ ആക്ഷേപഹാസ്യം അതേ രീതിയില്‍ ഉള്‍ക്കൊണ്ട്‌ കുറച്ച്‌ സമയത്തിനകം വിസ്മരിക്കുകയും ചെയ്തു.

പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ്‌ അത്‌ വിസ്മരിക്കാനുള്ള ഡയലോഗ്‌ അല്ല എന്ന് മനസ്സിലായത്‌.

പിതാവ്‌ പവ്വത്തിലിന്റെ പ്രസ്താവന വായിച്ച്‌ ചെറുതായൊന്ന് ഞെട്ടുകയും ഒരല്‍പ്പം ചോര തിളയ്ക്കുകയും ചെയ്തു. 'പള്ളി തകര്‍ത്താലും ആളെ കൊന്നാലും വീണ്ടും ഉണ്ടാക്കിയെടുക്കാം' അത്രേ... പക്ഷേ, അതിനേക്കാള്‍ എത്രയോ ഭീകരമാണ്‌ പാഠപുസ്തകത്തിലൂടെ നിരീശ്വരചിന്ത പ്രചരിപ്പിക്കുന്നത്‌ എന്ന്.

ശരിയാണല്ലോ എന്ന് എനിയ്ക്കും തോന്നി. സ്വാശ്രയ കോളേജുകളും ആശുപത്രികളും മറ്റ്‌ നിരവധി ധന്‍സമ്പാദനമാര്‍ഗ്ഗങ്ങളുമുള്ള ക്രിസ്തീയസഭയ്ക്ക്‌ വീണ്ടും പള്ളികളും മറ്റും പടുത്തുയര്‍ത്താന്‍ എന്ത്‌ ബുദ്ധിമുട്ട്‌?

ഇനി മനുഷ്യജീവന്റെ കാര്യം.. അതും സിമ്പിള്‍.. ഈയടുത്താണ്‌ ഉന്നതാധികാരകേന്ദ്രങ്ങളില്‍ നിന്നും ഒരു വലിയ ഓഫര്‍ വന്നത്‌. കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്ന ഫാമിലിയ്ക്ക്‌ മെഗാ ഓഫറുകള്‍, പ്രൊഡക്‌ ഷന്‍ കൂട്ടുന്നതിനനുസരിച്ച്‌ ഉയര്‍ന്ന ആനുകൂല്യങ്ങള്‍. അപ്പോള്‍ പിന്നെ, ഒറീസ്സയില്‍ വി.എച്ച്‌.പി.ക്കാരോ മറ്റുള്ളവരോ ക്രിസ്ത്യാനികളെ കൊന്നാലും ഒന്നും സംഭവിക്കില്ല. മറ്റേ ഭാഗത്ത്‌ ഉല്‍പ്പാദനം കൂട്ടിയാല്‍ മതിയല്ലോ, നല്ല പ്ലാനിംഗ്‌.

ഇനി, ഒറീസ്സയില്‍ കൊല്ലപ്പെടുന്നതൊക്കെ രണ്ടാം കിട ക്രൈസ്തവരാണല്ലോ എന്നുള്ള ചിന്തയും പവ്വത്തില്‍ പിതാവിന്‌ ഉണ്ടാകാം. മത പരിവര്‍ത്തനം ചെയ്തെടുത്തവര്‍, അവരെ കൊന്നുതള്ളിയാലും അതില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാമോ എന്ന് നോക്കാം.. ന്യൂനപക്ഷപീഡനവും ആക്രമണങ്ങളും ഉയര്‍ത്തിക്കാട്ടി കുറേ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാമല്ലോ.

ഇടതുപക്ഷസ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ അക്രമണങ്ങള്‍ കുറവാണെന്ന സത്യം അറിയാമെങ്കിലും അത്‌ സമ്മതിക്കാന്‍ പറ്റില്ല. കാരണം, ഇവിടെ പാഠപുസ്തകവും സ്വാശ്രയവുമെല്ലാമായി വല്ല്യ പ്രശ്നമുണ്ടാക്കുകയല്ലേ?

കാര്യം നിരീശ്വരചിന്ത പ്രചരിപ്പിക്കുമെന്ന ആരോപണവിധേയരെങ്കിലും, കമ്മ്യൂണിസ്റ്റുകാര്‍ ചിലപ്പോള്‍ ജീവന്‍ കൊടുത്തും മതവിഭാഗങ്ങള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നു എന്നതും പവ്വത്തില്‍ പിതാവോ സഭയോ പുറത്ത്‌ പറയില്ല. അതിലും ഭേദമാണത്രേ ഒറീസ്സയിലെപ്പോലെ തല്ല് കൊണ്ട്‌ ചാവുന്നത്‌.

ഇതൊക്കെ അവിടെ നിക്കട്ടെ, നമ്മുടെ പാഠപുസ്തകത്തിന്റെ കേസ്‌ ഇതിന്നിടയില്‍ തള്ളിപ്പോവാതിരിക്കാന്‍ പവ്വത്തില്‍ പിതാവിനും പള്ളിക്കാര്‍ക്കും പ്രത്യേക ശ്രദ്ധയുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട്‌ മറ്റൊരു വാര്‍ത്ത അതേ ദിവസം തന്നെ കണ്ടു. പാഠപുസ്തകസമരം ശക്തമാക്കും അത്രേ. വേണമല്ലോ, നമ്മള്‍ ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കണമല്ലോ, ഇനി പള്ളിക്കാര്‍ അച്ചടിച്ചുതരുന്ന പുസ്തകമേ പഠിപ്പിക്കൂ എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നവരെ നടക്കട്ടെ സമരം.

അപ്പോള്‍ ഒറീസ്സയിലെ അക്രമണങ്ങള്‍ക്കെതിരെ സഭ സമരം ചെയ്യുന്നില്ലേ എന്ന് ന്യായമായും തോന്നാം. പിന്നില്ലാതെ, സമാധാന റാലിയും പ്രാര്‍ത്ഥനായോഗങ്ങളും ധാരാളമായി നടത്തും. വേണമെങ്കില്‍ വി.എച്ച്‌.പി.ക്കാരുടെ മനസ്സ്‌ നന്നാവാന്‍ ഒരു യാഗവും നടത്താം. മൂന്ന് നേരവും വി.എച്ച്‌.പി.ക്കാര്‍ക്ക്‌ നല്ലബുദ്ധിയുണ്ടാകാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയും കഴിഞ്ഞ്‌ പാഠപുസ്തകത്തിന്നെതിരെ ഇടയലേഖനവും വായിച്ച്‌ സമരരംഗത്തേയ്ക്ക്‌ ഇറങ്ങാം, ആനക്കാര്യത്തിന്നിടയിലാ ചേനക്കാര്യം.. പാഠപുസ്തകം ഇവിടെ ചൂടുപിടിച്ച്‌ നില്‍ക്കുമ്പോളുണ്ട്‌ അവിടെ കൊല്ലുന്നേ എന്ന് പറഞ്ഞ്‌ വരുന്നത്‌, പോയി പണിനോക്കട്ടെ അവര്‌.


ഇങ്ങനെ സമരം നടത്തി ഭയപ്പെടുത്താന്‍ മാത്രമല്ല സഭയ്ക്ക്‌ കഴിവ്‌. സഭയെ ദോഷകരമായി ബാധിക്കുന്ന ഏത്‌ പ്രശ്നത്തിലും ഇടപെട്ട്‌ പുഷ്പം പോലെ ഊരിപ്പോരാന്‍ സഭയ്ക്കുള്ള കഴിവില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? അഭയകേസിനെക്കുറിച്ച്‌ സാമാന്യജനത്തിന്‌ ഒരുവിധം കാര്യങ്ങളൊക്കെ വ്യക്തമയി, പക്ഷേ, ഒരിയ്ക്കലും അത്‌ സഭയെ ദോഷകരമായി ബാധിക്കാതെ, ഒരു വിധിയുണ്ടാകാതെ അവര്‍ നോക്കിക്കൊള്ളും.

ഡിവൈന്‍ ധ്യാനകേന്ദ്രത്തോടനുബദ്ധിച്ച്‌ എന്തായിരുന്നു പുകില്‌? എന്നിട്ടെന്തായി? ഏത്‌ ഡിവൈന്‍? എന്ത്‌ പ്രശ്നം? എന്നായില്ലേ ഇപ്പോ സ്ഥിതി.

കന്യാസ്ത്രീ ആത്മഹത്യ ചെയ്തു, പീഡനം സഹിക്കവയ്യാതെയാണെന്ന് ആരോപണങ്ങള്‍ വന്നു. എന്നിട്ടോ? കുറച്ച്‌ ദിവസത്തിന്നകം കാര്യങ്ങള്‍ വളഞ്ഞൊടിഞ്ഞ്‌ മറ്റൊരു രൂപത്തിലാകും, അതായത്‌, ആത്മഹത്യ ചെയ്ത കന്യാസ്ത്രീയ്ക്ക്‌ സ്വഭാവദൂഷ്യമുണ്ട്‌, അത്‌ കണ്ട്‌ പിടിച്ചപ്പോള്‍ ആത്മഹത്യ ചെയ്തെന്നോ, കുറഞ്ഞത്‌ മാനസികരോഗിയായിരുന്നെന്നോ മറ്റോ ഉള്ള കാരണങ്ങള്‍ കണ്ടെത്തി സ്ഥാപിച്ചെടുത്ത്‌ ആരോപണവിധേയമായവര്‍ കൈ കഴുകി നല്ല അസ്സല്‍ ചിക്കന്‍ ബിരിയാണി കഴിയ്ക്കും.

എന്തായാലും, സഭയ്ക്ക്‌ ഇപ്പോ നല്ല ഇമേജാണ്‌. ആ ഇമേജ്‌ വര്‍ദ്ധിപ്പിക്കാന്‍ പൗഡര്‍ ഇടീക്കുകയും മുടി ചീകിക്കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പവ്വത്തിലിനെപ്പോലുള്ള ചില പിതാക്കന്മാരും.

9 comments:

സൂര്യോദയം said...

എന്നാലും ഒറീസ്സയിലെ പാഠപുസ്തകത്തിന്‌ കുഴപ്പമൊന്നുമില്ലല്ലോ?

റോഷ്|RosH said...

നല്ല പോസ്റ്റ്..

ശ്രീവല്ലഭന്‍. said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

:-(

വിചാരം said...

സൂര്യോദയ “വിചാരം” ഒരു ക്ഷമാപണത്തോടെ..
ഈ പോസ്റ്റിലെ വിഷയം തന്നെയാണ്, ഞാനിന്ന് ഒരു പോസ്റ്റായി ഇട്ടിരിക്കുന്നത്. എന്നാ പിന്നെ എന്റെ കമന്റ് ആ പോസ്റ്റ് തന്നെയാവാം ..എന്താ സൂര്യോദയം വിരോധമൊന്നുമിലല്ലോ ?.

1) നിര്‍ബ്ബന്ധിതമായ മതപരിവര്‍ത്തനത്തിനെതിരെ, ഒറീസയെ പോലെ ഇന്ത്യ മുഴുവന്‍ ഉണരുക.
മതപരിവര്‍ത്തനം നിരോധിയ്ക്കുക.
അമിതമായ മത സ്വാതന്ത്രം നിയമം മൂലം നിരോധിയ്ക്കുക.
സംഘ് പരിവാറിന്റെ ധാര്‍മ്മിക രോഷം കൊള്ളാം, പക്ഷെ അതിന് മുന്‍പവര്‍ ദാരിദ്രത്തില്‍ കഴിയുന്ന താഴ്ന്ന വിഭാഗങ്ങളെ, സ്വന്തം നിലയില്‍ ഉയര്‍ത്തുക.അവര്‍ക്കാവശ്യമായ വിദ്യാഭ്യാസവും, മരുന്നും വസ്ത്രവും പാര്‍പ്പിടവും, തൊഴിലും ഉറപ്പിയ്ക്കുക എങ്കില്‍ അമേരിക്കന്‍ പൌരത്വം മനസ്സിലും ഇന്ത്യന്‍ പാസ്പ്പോര്‍ട്ട് കക്ഷത്തും താങ്ങി നടയ്ക്കുന്നവരും, സൌദിയാണ് ഞമ്മന്റെ നാട് എന്നു മനസ്സില്‍ കരുതുന്നവരും കയറി വിലസില്ല ഈ അശരണരുടെ കോലായയില്‍ (വരാന്ത). തൊട്ടു കൂടായ്മയും, തീണ്ടലും ഒരു വര്‍ഗ്ഗത്തെ അധമചിന്താഗതിയോടെ, വീക്ഷിക്കപ്പെടുമ്പോള്‍ അവര്‍ സ്വയം ചിന്തിയ്ക്കും. ഇതില്‍ നിന്നുള്ള മോചനം. അതൊരുപക്ഷെ അംബേഡ്ക്കര്‍ കാണിച്ചുകൊടുത്ത മതമാറ്റത്തിലായിരിക്കും അവസാനിക്കുക. വ്യാളിയുടെ മുഖാവരണത്തോടെ നില്‍ക്കുന്ന സെമിറ്റിക്ക് മതവാദികള്‍, മോഹനവാഗ്ദാനവും തുല്യതയും മറ്റും കാട്ടി മാടി വിളിയ്ക്കുന്നുണ്ട്. ഇവരെ തിരിച്ചറിയുകയാണ് ധാര്‍മ്മിക രോഷം കൊള്ളുന്നവരും, അതുപോലെ അധമരെന്ന ചിന്താഗതി പുലര്‍ത്തുന്നവരും. മതം മാറിയിട്ടും ഈ സെമിറ്റിക്ക് മതത്തില്‍ ലയിക്കാതെ അവരെ, അതേപടി അവരുടെ താഴ്ന്ന വിഭാഗങ്ങളില്‍ തന്നെ തളച്ചിട്ട് അവകാശങ്ങള്‍ വേണം എന്നു പറയുന്നത് തികച്ചും പോക്രിത്തരമാണ്. ഇതിന് ഓശാന പാടുകയാണ് കേരളത്തില്‍ ഇടതുപക്ഷം, ഇടതുപക്ഷത്തിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം, ഒറീസയില്‍ പ്രവേശിപ്പിക്കാത്ത എം.പിമാര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയില്‍ ശക്തമായ സമരം ചെയ്തായിരിക്കണം, കേരളത്തില്‍ വന്ന് വെളിയനും,കാരാട്ടും പ്രസംഗിച്ചതിന്റെ ഗുട്ടന്‍സ് ഈ സെമിറ്റിക്ക് മതവാദികളുടെ ചിതറിപോയ വോട്ടു ശേഖരിക്കാനാണ്. (ഒരു സോപ്പിടല്‍) .
-------------------------------------------
2)
പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും, മുസ്ലിംങ്ങള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ പദവി നല്‍കാനുള്ള ജസ്റ്റീസ് രംഗനാഥ് മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് തള്ളി കളയുക.
പുരോഗമന മതങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ ഹിന്ദുവിഭാഗങ്ങളില്‍ നിന്ന് മതപരിവര്‍ത്തനം നടത്തുമ്പോള്‍ വാഗ്ദാനങ്ങളിലൊന്ന് തുല്യതയാണ്, അടിച്ചമര്‍ത്തപ്പെട്ട അധകൃതവിഭാഗള്‍ അവരുടെ സാമൂഹിക പരിസ്ഥിതിയില്‍ നിന്നും മോചനവും നല്ല ജീവിതവും പ്രതീക്ഷിച്ചും അവരുടെ ജാതികളില്‍ നിന്ന് മോചനം നേടാനായിരിന്നു ബുദ്ധ,ക്രൈസ്തവ, ഇസ്ലാം മറ്റു പുരോഗമനമെന്ന് പറഞ്ഞ മതങ്ങളിലേക്ക് ചേക്കേറിയത് എന്നാല്‍ പാപി ചെന്നയിടം പാതാളം എന്ന കണക്കേയാണ് അവര്‍ക്ക് ലഭിച്ച ഈ മതങ്ങള്‍, മതമെന്ന കുപ്പായം മാറി എന്നല്ലാതെ അവരില്‍ പുരണ്ട ചളിമാറ്റാന്‍ ഈ വിഭാഗങ്ങളിലെ മതമേധാവികള്‍ ശ്രമിച്ചില്ലാന്നു മാത്രമല്ല അവര്‍ക്ക് ചില പുതിയ പേരുകളിട്ടു, ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണ ഇന്ത്യയില്‍ മാത്രമാണ് ഇസ്ലാം മതവിഭാഗങ്ങളില്‍ ജാതി വേര്‍ത്തിരിവുകള്‍ കാണാതിരിന്നത് എന്നാല്‍ ദക്ഷിണ ഇന്ത്യയില്‍ പരിവര്‍ത്തിത ക്രൈസ്തവര്‍ തികച്ചും ആ സമുദായത്തിന്റെ അടിത്തട്ടില്‍ തന്നെ നില നിര്‍ത്തിയ പാരമ്പര്യം അവകാശപ്പെട്ട മുതലാളി വര്‍ഗ്ഗ പുരോഹിതമാന്‍ തങ്ങളുടെ സാമൂദായിക ധാരയിലേക്കവരെ ഉയര്‍ത്തി കൊണ്ടുവന്നില്ല ഇങ്ങനെ മതമേധാവികളുടെ വാഗ്ദാനം ലംഘന (ജാതീയ മോചനമെന്ന വാഗ്ദാനം) ത്താല്‍ വഞ്ചിക്കപ്പെട്ടവരെ വീണ്ടും ജാതീയ വ്യവസ്ഥതയുടെ അധമമായ മാര്‍ഗ്ഗത്തിലേക്ക് വീണ്ടും എത്തിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ ഈ വഞ്ചന തുറന്ന് കാട്ടി ഏതു ജാതിയില്‍ നിന്നാണോ അവര്‍ മറ്റു മതങ്ങളിലേക്ക് ചേക്കേറിയത് അവര്‍ കൂട്ടമായ ഒരു തീരുമാനമെടുക്കുക തിരികെ ആ ജാതിയിലേക്ക് തന്നെ മാറുക അപ്പോള്‍ അവര്‍ക്ക് സ്വാഭാവികമായും അവര്‍ നിഷേധിയ്ക്കപ്പെട്ട ആനുകൂല്യം കിട്ടും. ഇതറിഞ്ഞാല്‍ തന്നെ പള്ളിമേടകളില്‍ സുഖലോലുപതയില്‍ കഴിയുന്ന തമ്പ്രാക്കന്‍‌മാരായ മതമേലദ്ധ്യക്ഷന്മാര്‍ ഈ അധകൃതര്‍ എന്നു പറയുന്ന ക്രിസ്തീയ വിഭാഗങ്ങളെ അവരുടെ സാമുദായത്തിന്റെ ഉന്നതിയിലെത്തിയ്ക്കാന്‍ നടപടികളെടുക്കും (സാമ്പത്തിക അടിമത്വത്തില്‍ നിന്നുള്ള മോചനമാണ് ഏതൊരു വിഭാഗത്തിന്റെ ഉയര്‍ച്ചയ്ക്കും ആധാരം)

വിചാരം said...

:)

സൂര്യോദയം said...

പാനൂരാന്‍, ശ്രീവല്ലഭന്‍ :-)

വിചാരമേ... ഞാന്‍ പൂര്‍ണ്ണമായും താങ്കളുടെ അഭിപ്രായങ്ങളോട്‌ യോജിക്കുന്നു... :-)

കാവലാന്‍ said...

"കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കുന്ന ഫാമിലിയ്ക്ക്‌ മെഗാ ഓഫറുകള്‍, പ്രൊഡക്‌ ഷന്‍ കൂട്ടുന്നതിനനുസരിച്ച്‌ ഉയര്‍ന്ന ആനുകൂല്യങ്ങള്‍."

സംഗതി വേറൊന്നുമല്ല കേരളത്തിലെങ്കിലും മറ്റൊരു മാര്‍ഗ്ഗത്തിലൂടേയും മതത്തിനു വളര്‍ച്ചയില്ല വിവരം വച്ചില്ലേ ജനത്തിനൊക്കെ നൂറു ശതമാനം സാക്ഷരതവച്ചില്ലേ,"മതമേതായാലും മനുഷ്യനു മെനക്കേടായാല്‍ മതി"
എന്ന് എല്ലാവര്‍ക്കും മനസ്സിലായി അപ്പൊ പിന്നെ ഉള്ള മെനക്കേടില്‍ നിന്ന് വേറൊന്നിലേയ്ക്കു മാറാന്‍ ആളെ കിട്ടുന്നില്ല. അതിപ്പോള്‍ അറിയാത്തത് വല്ല ആദിവാസികള്‍ക്കോ ദരിദ്രര്‍ക്കോ ഒക്കെയാണ്.അല്ലെങ്കില്‍ തന്നെ അത്യാവശ്യം കഴിഞ്ഞുകൂടാന്‍ കഴിവുള്ള ആര്‍ക്കു വേണം സ്വര്‍ഗ്ഗമൊക്കെ?പെണ്ണുങ്ങളുടെ വയറൊക്കെ ചമ്മല വട്ടി പോലെയാണെന്നാ വിചാരമെന്നു തോന്നുന്നു. കുത്തിനിറയ്ക്കാന്‍.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഒറീസ്സ നല്‍കുന്നത് വരാനിരിക്കുന്ന സംഭവങ്ങളിലേക്കുള്ള സൂചനകളാണ്. ബോംബെയിലും, ഗുജറാത്തിലും, മാറാടിലുമൊക്കെ ഇതു തന്നെ നാം കണ്ടു. ജാതിയുടെ നീരാളിപ്പിടിയില്‍ നിന്നു മുക്തമാവാന്‍ കഴിയാതെ കൂടുതല്‍ കൂടുതല്‍ ജാതിയോടടുക്കുകയാണ് സമൂഹമിന്ന്. പുരോഗമന ആശയങ്ങളോട് വിട പറഞ്ഞ് കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്കും അസഹിഷ്ണുതകളിലേക്കും തിരിച്ചുപോകുന്ന ഒരു ജനതയായി നാം പരിണമിച്ചു കഴിഞ്ഞിരിക്കുന്നു. മതവൈരങ്ങളാല്‍ ‍ ഉറഞ്ഞു തുള്ളി പര‍സ്പരം വെട്ടി മരിക്കുന്നതിനു ദൃക്‌‌സാക്ഷികളാകാനോ പങ്കാളികളാകാനോ നാം തയ്യാറെടുക്കേണ്ടതു പോലുമില്ല. ഒരൊഴുക്കിലെന്ന പോലെ നാമവിടെ എത്തിപ്പെട്ടോളും.