ഉമ്മന്‍സാര്‍ കാലത്തെഴുന്നേറ്റ് തങ്ങളുടെ ആസ്ഥാനപത്രമായ മ.രമ തുറന്നു. (ഈ പത്രം ശോധനയുണ്ടാകാന്‍ ഉത്തമമത്രെ).
"എന്ത്???... ഉറപ്പിച്ചെന്നോ???.... ന്റെ പുതുപ്പള്ളിമാതാവേ... ചതിയായിപ്പോയല്ലോ?"
ഇത് കേട്ട് ചേട്ടത്തി ഓടിവന്നു. "എന്തുപറ്റി അച്ചായാ...??"
"എന്തുപറയാനാടീ പെമ്പറന്നോരേ.. ദേ ആ അച്ചുമ്മാന്‍ കേറി സ്മാര്‍ട്ട് ആയി..."
"ഓ അതാണോ... അതിനെന്താ മനുഷ്യേനേ... നാടിന് നല്ലത് ആര് ചെയ്താലും നല്ലതുതന്നെ..."
"നീ ഒന്ന് പോടീ... ഇത് വന്‍ ചതിയായിപ്പോയി... ഇത് നഷ്ടക്കച്ചോടമാ..."
"നഷ്ടക്കച്ചോടമോ??? നിങ്ങളെന്താ മനുഷ്യാ പറേന്നേ... പത്രക്കാരും ടി.വി. ക്കാരും എല്ലാം പറയുന്നൂ വല്ല്യ ലാഭമായിപ്പോയീന്ന്.."
"അതെങ്ങനാടീ.... ഇത്രേം കാലം ഞാനും ആ ചെന്നിത്തലയനും കൂടി വികസനവിരുദ്ധന്‍, മുരടന്‍, ദുര്‍മ്മുഖന്‍, എതിരന്‍... എന്നൊക്കെ വിളിച്ച് കൂവിയിട്ട് ദേ ഇപ്പോ ഇങ്ങേരോളം വല്ല്യ വികസനപ്രേമി വേറെ ഇല്ലാത്തമാതിരിയല്ലേ പ്രകടനം.."
"അല്ല, അതവിടെ നിക്കട്ടെ... നിങ്ങള് നഷ്ടമായിപ്പോയി എന്ന് പറഞ്ഞത് എന്തുവാ....അതു പറ..."
"നീ നോക്ക്.... നമ്മള്‍ 248 ഏക്കര്‍ ഭൂമീടെ വില 28 കോടി എന്ന് പറഞ്ഞിടത്ത് അങ്ങേര്‍ക്ക് കൊടുക്കുന്നത് 104 കോടി. അതും നമ്മള്‍ ഭൂമി അവര്‍ക്ക് സ്വന്തമായി കൊടുക്കാമെന്നാ പറഞ്ഞേ... ഇപ്പോ ദേ പാട്ടത്തിന് കൊടുത്തിട്ടാ ഇങ്ങനെ.... പാര്‍ക്ക് ഫ്രീയായി കൊടുക്കാന്ന് നമ്മള്‍ പറഞ്ഞതാ... ഓഹരി 9 ശതമാനം തന്നാ മതീന്നും പറഞ്ഞു.. ദേ ഇപ്പോ പറേണൂ പാര്‍ക്ക് അവര്‍ക്ക് കിട്ടീല്ലേലും കുഴപ്പില്ലാന്ന്... മാത്രല്ലാ... 26 ശതമാനം ഓഹരി തരാംന്ന്... അവര് വികസിച്ച് വന്നോട്ടെ എന്ന് വിചാരിച്ച് വേറെ ആരും ഇമ്മാതിരി പരിപാടിയുമായി അയലത്തൊ ചുറ്റുവട്ടത്തോ പാടില്ല എന്ന ഉറപ്പും നമ്മള്‍ കൊടുത്തു. ഇപ്പോ ദേണ്ടേ... വേറെ ഐ.ടി. കച്ചോടക്കാര്‍ ഇരുന്നോട്ടെ കുഴപ്പല്ല്യാത്രേ...പിന്നെ, 33000 പേര്‍ക്ക് തൊഴില്‍ കൊടുക്കാം എന്ന് നമ്മള്‍ പറഞ്ഞപ്പോള്‍, അതിപ്പോ തൊണ്ണൂറായിരം പേര്‍ക്കായി.... ഇതൊന്നും കൂടാണ്ട് വേറേം എന്തരൊക്കെയോ ഡിമാന്റുകളും ലവന്മാര്‍ സമ്മതിച്ചെന്ന്....എനിക്ക് തോന്നണത് ഈ അച്ചുമ്മാന് എന്തോ കൂടോത്രബിസിനസ്സ് ഉണ്ടെന്നാ... അല്ലാണ്ടീമ്മാതിരി മാറ്റം വല്ലോം നടക്ക്വോ...?"
"അല്ല... ഇതിലൊക്കെ എന്താ ഇത്ര നഷ്ടം എന്നു പറേന്നേ???... "
"എടീ.. നമുക്കല്ലാണ്ട് പിന്നെ ആര്‍ക്കാടീ നഷ്ടം??? നമുക്ക് വഞ്ചനാ ദിനം ആചരിച്ചേ പറ്റൂ.... ആ പഹയന്മര് നമ്മളെ പറ്റിച്ചില്ലേ..... അത് തന്നെ കാരണം..."
"ങാ... നിങ്ങള് ഈ റബറച്ചായന്റെ സുഖിയന്‍ പത്രോം പിടിച്ചോണ്ടിരുന്നോ... നാട്ടുകാര്‍ക്കറിയാം ആരാ വഞ്ചിക്കാന്‍ ശ്രമിച്ചേന്ന്... വെറുതേ പിന്നേം നാണം കെടാന്‍ നോക്കാണ്ടിരിയ്ക്ക് മനുഷ്യാ... എനിക്കേ അടുക്കളേല്‍ വേറെ പണീണ്ട് ... ഞാന്‍ പോണൂ..."
"ങാ... ഞാനാ കുഞ്ഞുസായിബിനേം ചെന്നിയേം ഒന്ന് വിളിക്കട്ടെ... വല്ല മുട്ടാപ്പോക്കും കണ്ടെത്തി നട്ടുകാരോട് പറയണ്ടേ...." ഉമ്മന്‍ സാര്‍ ഫോണിനടുത്തേക്ക് നടന്നു.
http://www.mathrubhumi.com/
Showing posts with label smart. Show all posts
Showing posts with label smart. Show all posts
Wednesday, April 25, 2007
Subscribe to:
Posts (Atom)