മാറുമറയ്ക്കാതിരുന്ന കാലഘട്ടത്തില്‍ നിന്നൊക്കെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്ത്രീകള്‍ വസ്ത്രാലങ്കാരത്തില്‍ പലതരം ഭേദങ്ങള്‍ പരീക്ഷിച്ച് വീണ്ടും ആ പഴയ കാലഘട്ടത്തിലേയ്ക്ക് എത്തിച്ചേരുന്നോ എന്ന് സംശയം തോന്നിയതിനാലാണ് ഇങ്ങനെ ഒരു വിഷയം എഴുതാന്‍ എനിയ്ക്ക് പ്രേരണയായത്.
പാശ്ചാത്യ സംസ്കാരങ്ങളോടുള്ള ആഭിമുഖ്യം പുലര്‍ത്തുന്നതടക്കമുള്ള പലതരം ഫാഷനുകളും കാലങ്ങളായി പരീക്ഷിക്കപ്പെട്ടു പോന്നിരുന്നു. 'മിഡി' എന്ന പേരില്‍ മുട്ടിനു താഴേയ്ക്ക് പ്രദര്‍ശിപ്പിക്കുന്ന ഒരു ഇടപാട് ഇടക്കാലത്ത് വന്നതിന് ചെറുപ്പക്കാരായ (ചെറുപ്പക്കാര്‍ മാത്രമാവാന്‍ വഴിയില്ല) ആണ്‍പ്രജകള്‍ രോമാഞ്ചത്തോടെ സ്വാഗതം ചെയ്തു. പല പെണ്‍കുട്ടികള്‍ക്കും അതില്‍ ചില ശാരീരികസാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു എന്ന കാരണത്താല്‍ അത് എല്ലാവരാലും സ്വീകാര്യമായ വസ്ത്രക്രമമല്ലാതെ നിലനിന്നു.
പണ്ട് മുതലേ 'സാരി' തന്നെയാണ് സ്ത്രീകളുടെ ഐശ്വര്യ വസ്ത്രമായി അംഗീകരിക്കപ്പെട്ടിരുന്നത്. സംഗതി ഉടുക്കാനും ഉടുത്തുകഴിഞ്ഞാല്‍ ഡാമേജ് കൂടാതെ കൊണ്ട് നടക്കാനുമുള്ള ബുദ്ധിമുട്ട് എന്നും സ്ത്രീകളെ അലട്ടിയിരുന്നു. സാരികളില്‍ വളരെയധികം മോഡലുകളും ഫാഷനുകളും അരങ്ങേറി. 'ചൈനീസ് സില്‍ക്ക്' എന്നൊക്കെ കേട്ട ഓര്മ്മയുള്ളതല്ലാതെ അതിനെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കലല്ല ഇവിടെ ഉദ്ദേശം.
സാരിയുടെ പ്രധാന പ്രശ്നം ഉടുക്കല്‍ മാത്രമല്ല എന്ന് സൂചിപ്പിച്ചല്ലോ. അത് അഴിഞ്ഞുപോകാതെ കൊണ്ടുനടന്ന് തിരികെ വീട്ടിലെത്തിക്കുന്നത് തന്നെ വലിയ ടെന്‍ഷനാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. മാത്രമല്ല, സാരി 'ലൂപ് ഹോള്‍സ് ' ഇല്ലാതെ ഉപയോഗിക്കുക എന്നതും ബുദ്ധിമുട്ട് തന്നെ. ഈ ലൂപ് ഹോള്‍സ് ഉള്ളതുകൊണ്ട് തന്നെ പലര്‍ക്കും ഈ വസ്ത്രധാരണത്തോട് ഒരു താല്പര്യവും ഉണ്ടായിരുന്നു.
പാവാടയും ജാക്കറ്റും ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് വളരെ ചേരുന്ന ഒരു വേഷമാണെന്ന് തോന്നുന്നു. അതിനും ഒരു ഐശ്വര്യപ്രതീതി അനുഭവപ്പെട്ടിരുന്നു.
ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചതും പ്രീതി സമ്പാദിച്ചതുമായ വേഷം ചുരിദാര്‍ ആണെന്ന് തോന്നുന്നു. യാതൊരു ലൂപ്പ് ഹോള്‍സും ഇല്ലാത്ത വസ്ത്രം എന്നതുകൊണ്ട് സ്ത്രീകള്‍ക്കും ഇത് വളരെ ഇഷ്ടപ്പെട്ട വസ്ത്രമായി മാറി.
ഫാഷനുകള്‍ മാറി മാറി പരീക്ഷിച്ച് ഇപ്പോള്‍ സ്ത്രീ വസ്ത്രാലങ്കാരം വീണ്ടും പഴയ കാലഘട്ടത്തിലെ വസ്ത്ര രീതികളിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നുണ്ടോ എന്നൊരു സംശയം.
പാവാടയും ജാകറ്റും എന്നത് പണ്ട് ഒരു 20 വയസ്സിനുമുന്‍പ് ധരിക്കുന്ന വസ്ത്രമായാണ് കണ്ടിരുന്നത്. ഇതിപ്പോള്‍ അത്യാവശ്യം പ്രായമുള്ള സ്ത്രീകളും ധരിച്ച് തുടങ്ങിയിരിക്കുന്നതായി കാണുന്നു. കാര്യമായ ശാരീരികവലുപ്പമില്ലാത്ത 35 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ ഈ വസ്ത്രം ധരിച്ചാലും വലിയ വിരോധാഭാസം തോന്നാറില്ലെങ്കിലും ഈ സ്ത്രീകള്‍ അവരുടെ ഒന്ന് രണ്ട് കുട്ടികളേയും കൂട്ടി ഈ വേഷവിധാനത്തില്‍ പോകുന്നത് കാണുമ്പോള്‍ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നുന്നത് ചിലപ്പോള്‍ കാണുന്നവന്റെ കുഴപ്പമാകാനും മതി.
ചുരിദാര്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. 50 വയസ്സിനു മുകളിലുള്ള അമ്മച്ചിമാരും അമ്മൂമ്മമാരും വരെ ഈ വസ്ത്രം ധരിക്കുന്നത് കാണുമ്പോള്‍ ചുരിദാറിനോടുള്ള ആ ബഹുമാനം ഒരു തരം വെറുപ്പായി മാറുന്നതും കാണുന്നവന്റെ മാനസികപ്രശ്നമാകാം. ചുരിദാര്‍ വേഷത്തില്‍ പ്രായം തോന്നുകയേ ഇല്ല എന്നതിനാല്‍ തന്നെ ആ ഭാഗത്തേയ്ക്ക് അല്പം ശ്രദ്ധ പതിപ്പിക്കുന്ന പുരുഷന്മാര് 'അമ്മൂമ്മേ..' എന്ന് പേരക്കുട്ടികള്‍ വിളിച്ച് ഓടി വന്ന് കെട്ടിപ്പിടിക്കുന്നത് കാണുമ്പോഴായിരിയ്ക്കും പറ്റിയ അബദ്ധം ബോദ്ധ്യമാകുന്നത്.
വളരെ വൃത്തിയുള്ള വസ്ത്രം എന്നതില്‍ നിന്ന് വ്യതിചലിച്ച് ഇപ്പോള്‍ ചുരിദാറും ആണ്പിള്ളേര്ക്ക് പ്രത്യേക താല്പര്യം ജനിപ്പിക്കുന്ന രീതിയിലേയ്ക്ക് രൂപാന്തരപ്പെട്ടിരിക്കുന്നു. ചുരിദാറിന്റെ ഷാള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് ടോപ്പിന്റെ കൂടെ മുന്‍ വശം (അതായത് മാറിടം) മറയ്ക്കാനായിരുന്നു. പക്ഷേ, പതുക്കെ പതുക്കെ അതിന്റെ ഉപയോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ആദ്യമൊക്കെ ഷാളിന്റെ രണ്ട് അറ്റവും രണ്ട് കൈകളിലും ചുറ്റി ഒരു മയിലാട്ട രീതി നിലവില്‍ വന്നു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ഷാള്‍ ഒരു സൈഡില്‍ മാത്രം ഇട്ട് (സൈഡ് ഷാല്‍ എന്ന് പറയും അത്രേ) പാതി പ്രദര്‍ശനം ഒരുക്കി. ഇപ്പോള്‍ കാണുന്ന രീതി ഷാള്‍ കഴുത്തില്‍ ചുറ്റാനുള്ള ഒരു സാധനമാണെന്നതാണ്. കഴുത്തില്‍ എന്തിനാണാവോ ഷാള്‍ ചുറ്റുന്നത് എന്നതിനു വ്യക്തമായ ഒരുത്തരമുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ഷാളിന്റെ സ്ഥാനം കഴുത്തിലായപ്പോള് മാറിടം ഒരു പ്രദര്‍ശന വസ്തുവായി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. അത് പ്രദര്‍ശിപ്പിക്കുക എന്നത് തന്നെയാണ് ഇക്കൂട്ടരുടെ ലക്ഷ്യം എന്ന് ആരോപിക്കുന്നതിലും തെറ്റില്ല. പക്ഷേ, ആ പ്രദര്‍ശനം പലരും ഇഷ്ടപ്പെടുമ്പോള്‍ തന്നെ പലപ്പോഴും വളരെ ഭീകരമായ പ്രദര്‍ശനമായും തോന്നാറുണ്ട്.
അങ്ങനെ കഴുത്തില്‍ ചുറ്റുന്നതില്‍ വല്ല്യ കാര്യമില്ലെന്ന് കണ്ടതിനാലാവാം ഇപ്പോള്‍ ഷാള്‍ ഇല്ലാത്ത ചുരിദാര്‍ വസ്ത്രധാരണവും പ്രാബല്ല്യത്തില്‍ വന്ന് തുടങ്ങിയിരിക്കുന്നു. വെറുതേ എന്തിന് ഒരു ഷാള്‍ പാഴാക്കണം?
കൈയ്യില്ലാത്ത ടോപ്പ് ഉപയോഗിക്കുന്നവരും ചുരുക്കമല്ല. കയ്യും കക്ഷവും പ്രദര്‍ശിപ്പിക്കാനല്ലെങ്കില്‍ പിന്നെ അങ്ങനെ ഒരു ടോപ്പ് ഇടേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് തന്നെ, ആ പ്രദര്‍ശനം ആസ്വാദനകരമാണെങ്കില് വേണ്ടവര്‍ ആസ്വദിച്ചുകൊള്ളട്ടെ.
ചുരിദാറിന്റെ ടോപ്പിന്റെ നീളം ഇപ്പോള്‍ കുറഞ്ഞ് തുടങ്ങിയിരിക്കുന്നു. അരക്കെട്ടിന്റെ രണ്ട് വശവും പ്രകടമാക്കുന്നരീതിയില്‍ ടോപ്പിനെ വെട്ടി റെഡിയാക്കിയുള്ള ലേറ്റസ്റ്റ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്.
ജീന്‍സും ടോപ്പും സാമാന്യം മാന്യമായ ഒരു വസ്ത്രധാരണമായാണ് ആദ്യം തോന്നിയിരുന്നത്. ടോപ്പിന്റെയും ജീന്‍സിന്റെയും ഘടനയും ഉപയോഗിക്കുന്ന ആളുടെ ശരീരസ്ഥിതിയുമാണ് പ്രധാനമായും ഈ മാന്യതയുടേയും വൃത്തിയുടേയും ഘടകങ്ങള്‍. ഈയടുത്ത കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയരികില്‍ ബസ്സ് കാത്ത് നില്ക്കുന്ന ഒരു സ്ത്രീയുടെ വേഷം കണ്ട് എന്റെ ശ്രദ്ധ ഒന്ന് വ്യതിചലിക്കുകയും ഞാനൊന്ന് ഞെട്ടുകയും ചെയ്തത് എന്റെ മാത്രം കുറ്റമാകുന്നു. സാമാന്യം ഭേദപ്പെട്ട വലുപ്പമുള്ള ശരീരസ്ഥിതിയുള്ള ആ സ്ത്രീ ധരിച്ചിരുന്നത് നല്ല ടൈറ്റ് ആയ ജീന്‍സും നല്ല പ്ലെയിന്‍ ടീ ഷര്‍ട്ടും. ബോഡി ബില്ഡിങ്ങിള് ഒന്നാം സ്ഥാനം കിട്ടിയവര്‍ ടൈറ്റ് ടീ ഷര്‍ട്ടിട്ടാല്‍ എങ്ങനെയിരിക്കും എന്നൂഹിച്ചാല്‍ കാര്യങ്ങള്‍ ഏകദേശം പിടികിട്ടും (ഹോളിവുഡ് ആക്റ്റര്‍ അര്‍ണോള്‍ഡ് ശിവശങ്കരനെ ഓര്‍ത്താലും മതി). ഈ സ്ത്രീ ഈ വേഷവിധാനവുമായി യാത്രചെയ്യുന്നത് കണ്ടപ്പോഴാണ് അവരുടെ തൊലിക്കട്ടിയെ ഒന്ന് നമിക്കണമെന്ന ആഗ്രഹം തോന്നിയത്. എങ്കിലും നമിക്കാന്‍ നില്‍ക്കാതെ ഞാന്‍ സ്ഥലം കാലിയാക്കി.
കുട്ടികള്‍ ഉപയോഗിക്കുന്ന ത്രീ ഫോര്‍ത്ത് എന്ന സംഗതി (മുക്കാല്‍ പാന്റ് എന്നും പറയും) ഇപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇനി അത് ശോഷിച്ച് ശോഷിച്ച് മുട്ടിനുമുകളില്‍ നില്ക്കുന്ന ട്രൗസര്‍ ആകുമോ എന്ന ആകുലതയിലും പ്രതീക്ഷയിലുമാണ് ആളുകള്‍.
അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്നാല്‍, പണ്ട് കാലത്തെ മാറിടം മറയ്ക്കാത്ത സമ്പ്രദായം അതേ രീതിയിലല്ലെങ്കിലും ഒരല്‍പ്പം വ്യത്യസ്തതയോടെ വീണ്ടും അവതരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും മാറിടത്തിന്റെ ഘടന വ്യക്തമായും പ്രകടമാക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം താഴെ ധരിക്കുന്ന പാവാടയോ, ജീന്‍സോ, ചുരിദാര്‍ ബോട്ടമോ എന്തും ആയിക്കൊള്ളട്ടെ, അതും കൂടി ശോഷിച്ച് ഒരു വിധമായാല്‍ കാര്യങ്ങള്‍ പഴയകാലത്തെ വെല്ല്ലുന്ന രീതിയില്‍ എത്താവുന്നതേയുള്ളൂ.
(പ്രത്യേക പരാമര്‍ശം: കൊച്ചിന് യൂണിവേര്സിറ്റി കാമ്പസ്സിലൂടെ ദിവസവും രണ്ട് നേരം ഡ്രൈവ് ചെയ്യേണ്ടി വരുന്നതിനാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണം ഞാന്‍ ശ്രദ്ധിക്കാന്‍ നിര്‍ബദ്ധിതനായി. ഇവിടെ 90 ശതമാനത്തിലും കൂടുതല്‍ പെണ്‍കുട്ടികള്‍ വളരെ മാന്യമായ വസ്ത്രധാരണമാണ് എന്ന് അല്ഭുതത്തോടെ മനസ്സിലാക്കി. ചുരിദാര്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ 99 ശതമാനവും ഷാളിന്റെ ഉപയോഗം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നു എന്നതും വളരെ വ്യക്തം)
Subscribe to:
Post Comments (Atom)
11 comments:
കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണരീതിയിലെ ഭാവപ്പകര്ച്ചകളെക്കുറിച്ച് ഒരു അവലോകനം.
ഭാഗ്യം! നിരീക്ഷണങ്ങള്‍ അടിവസ്ത്രത്തിലേക്ക് എത്താഞ്ഞത്!!
!!!!!!!!!!!!!!! :)
എല്ലാവരും സ്ത്രീയെ നോക്കുമ്പോള്‍ മഞ്ഞക്കണ്ണട വയ്കും
പുരുഷനേയോ ... അതിനായി കണ്ണട ഊരി മാറ്റും...
മനുഷ്യരെ കാണാന്‍ ആരും പഠിക്കാത്തതെന്താ?
ദെന്താപ്പൊ പുതിയ ഗവേഷണവിഷയം വല്ലോമാണോ?എന്തായാലും സംഗതി സത്യം.ഒരു പെണ്ണായ ഞാന്‍ പെണ്ണുങ്ങളുടേ ഇമ്മാതിരി വേഷപ്പിരാന്തുകളെ പറ്റി കുറ്റം പറഞ്ഞാല്‍ അത് ഒരു തരം ക്രിഷ്ണന് നായര്‍ കോമ്പ്ലെക്സ് ആണെന്ന് പറഞ്ഞാലോന്നു വിചാരിച്ചാ ഒന്നും മിണ്ടാത്തെ.
(പണ്ട് ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സുന്ദരിയുടെ സാരി നീങ്ങി വയര്‍ പുറത്തുകണ്ടു.ഉടനെ അടുത്തിരുന്ന സ്ത്രീ സാരി പിടിച്ച് നേരെ ഇട്ടത്രെ.ക്രിഷ്ണന്നായരുടെ അഭിപ്രായത്തില്‍ അത് ആ സ്ത്രീയുടെ അസൂയ കൊണ്ടാണെന്നാണ്.ഈ സുന്ദരമായ വയര്‍ അങനെയിപ്പോ ആരും കാണെണ്ടായെന്ന അസൂയ)എന്താ പറയുക!!
ഏതാണ്ടിമ്മാതിരി മാറ്റങ്ങളൊക്കെ ആണുങ്ങളുടെ വസ്ത്രത്തിലും വന്നിട്ടുണ്ടെന്നത് നമ്മള് ആണുങ്ങളായതു കൊണ്ട് ശ്രദ്ധിക്കാത്തതാവും. ;-)
അതുപോലെ, ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹത്തോടെ വസ്ത്രം ധരിക്കുന്നതില്‍ മാന്യപുരുഷപ്രജകളും പിന്നിലല്ല എന്നതും സത്യം. പോസ്റ്റ് പെണ്ണിന്റെ വസ്ത്രധാരണത്തെക്കുറിച്ചായതു കൊണ്ട് ഇക്കാര്യത്തിനു പ്രസക്തിയില്ല.
വസ്ത്രം എങ്ങനെ വേണെങ്കിലും ധരിച്ചോട്ടെ എന്ന് എന്റെ പക്ഷം. പക്ഷേ, അമ്മാതിരി വസ്ത്രം ധരിക്കാന്‍ വേണ്ടി മാത്രം കണ്ണീക്കണ്ട ക്രീമൊക്കെ വാരിത്തേച്ചും മറ്റും ശരീരത്തിലെ രോമം മൊത്തം പിഴുതു കളയുന്നതിനോട് അത്ര യോജിപ്പില്ല.
അനാലിസിസ് എന്തായാലും കേമം. നല്ല റിസര്‍ച്ച് നടത്തീട്ടുണ്ട്.... ;-)
എന്താ മാഷേ വയസ്സാം കാലത്ത് സ്ത്രീവിഷയത്തില്‍ ഒരു ഗവേഷണം? :-)
അനോണി മാഷ്... നിരീക്ഷണങ്ങള്‍ താങ്കള്‍ പറഞ്ഞരീതിയിലേയ്ക്ക് പോയാല്‍ കളി മാറും.. ;-)
കോഠോത്ത്.. എന്തേ ഒരു അന്തം വിടല്‍.. ശരിക്കും പറഞ്ഞതാ :-)
ടോട്ടോചാന്... മനുഷ്യരെ കാണാന്‍ ശ്രമിച്ചാല്‍ സാധിക്കും, നല്ല ചിന്ത
മുല്ല, ഗവേഷണം എന്നൊന്നും പറയാന്‍ പറ്റില്ല. കണ് മുന്നില്‍ കാണുന്നത് സംസ്കാരശൂന്യമായി തോന്നിത്തുടങ്ങിയപ്പോള്‍ എന്തോ ഒരു ബുദ്ധിമുട്ട് തോന്നി. പ്രദര്‍ശിപ്പിക്കണം എന്ന ഉദ്ദേശത്തോടെതന്നെയാണ് ഇത് ചെയ്യുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. സ്ത്രീകള്‍ തന്നെയാവണം ഇത്തരം മാന്യമല്ലാത്ത വസ്ത്രരീതികളെ എതിര്‍ക്കേണ്ടത്. വീട്ടിലെ അമ്മയും മറ്റും അറിഞ്ഞ് തന്നെയാവണമല്ലോ വിവാഹത്തിനുമുന്‍പ് പെണ്‍കുട്ടികള്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത്. (അമ്മയൊക്കെ പറഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ എന്നത് വേറെ കാര്യം)
പപ്പൂസ്.. ആണുങ്ങളുടെ വേഷങ്ങളിലും ഒരുപാട് വ്യതിയാനങ്ങള്‍ വന്നിട്ടുണ്ട്. വസ്ത്രം എങ്ങനെ വേണമെങ്കിലും ധരിച്ചോട്ടെ എന്ന താങ്കളുടെ താല്പര്യം........... ;-) ഞാന്‍ സൂചിപ്പിച്ച പോലെ ആണുങ്ങള്‍ക്ക് അത് കാണാന്‍ ഇഷ്ടം തന്നെയായിരിക്കുമല്ലോ..
കുതിരവട്ടന്‍.... വയസ്സിനെ തൊട്ട് കളിക്കരുത്, പറഞ്ഞേക്കാം.. :-) ഇങ്ങനെയൊക്കെയാണ് സംഗതികള്‍ എന്ന് പിള്ളേര് അറിഞ്ഞിരിക്കുന്നത് നല്ലത് തന്നെയല്ലേ.. നിങ്ങള്‍ക്ക് താല്പര്യം കാണുമല്ലോ.. ;-)
കുട്ടികള്‍ ഉപയോഗിക്കുന്ന ത്രീ ഫോര്‍ത്ത് എന്ന സംഗതി (മുക്കാല്‍ പാന്റ് എന്നും പറയും) ഇപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഇനി അത് ശോഷിച്ച് ശോഷിച്ച് മുട്ടിനുമുകളില്‍ നില്ക്കുന്ന ട്രൗസര്‍ ആകുമോ എന്ന ആകുലതയിലും പ്രതീക്ഷയിലുമാണ് ആളുകള്‍.
എനിക്കും വരുന്നു ഇച്ചിരി ആകുലത .. ;)
smitha adharsh ... :-)
നവരുചിയന്‍.. ആകുലതയോ പ്രതീക്ഷയോ ;-)
ഇപ്പോഴത്തെ പ്രവണതയെ വസ്ത്രാലങ്കാരം എന്നല്ല വസ്ത്രാലങ്കോലം എന്നാണ് പറയേണ്ടത് :)
Post a Comment