സംഭവം നടക്കുന്നത് മലേഷ്യയില്‍.... എന്റെ ഒരു സുഹൃത്തിന്റെ അനുഭവം അവരുടെ സമ്മതത്തോടെ ഇവിടെ അവതരിപ്പിക്കുന്നു. നിത്യയുടേത് ഒരു സന്തുഷ്ടകുടുംബം...
നിത്യയും ഭര്‍ത്താവും സ്വന്തം ബിസിനസ്സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു... നിത്യയുടെ അമ്മ മലയാളിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ മലേഷ്യയില്‍ വന്ന് സെറ്റില്‍ ആയതാണ്. അമ്മ കല്ല്യാണം കഴിച്ചത് ഒരു ശ്രീലങ്കക്കാരനെയും...
അവര്‍ക്കൊരു മകനുണ്ട്.. കുട്ടിയ്ക്ക് 2 വയസ്സായതുമുതല്‍ കുട്ടിയില്‍ അവര്‍ ഒരു പ്രത്യേക അവസ്ഥാവിശേഷം കണ്ടെത്തി. ദിവസവും വെളുപ്പിന് 2 മണിയായാല്‍ കുട്ടി എഴുന്നേറ്റിരുന്ന് കരയും... അതും എന്തോ കാണുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട് നിര്‍ത്താതെയുള്ള കരച്ചില്... എങ്ങനെയൊക്കെ സാന്ത്വനിപ്പിച്ചാലും നിര്‍ത്താത്ത ഭയപ്പാടോടെയുള്ള കരച്ചില്...നേരം വെളുത്ത് 6 മണിയായാല്‍ കുട്ടി വീണ്ടും സുഖമായി ഉറങ്ങും..
കുറച്ചു നാള് ഇത് തുടര്‍ന്നപ്പോള്‍ അവര്‍ ഡോക്ടറെ സമീപിച്ചു. പരിശോധനകളില്‍ നിന്ന് കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചു. പക്ഷെ, കുട്ടിയുടെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിരുന്ന് നിര്‍ത്താതെയുള്ള കരച്ചിലിനുമാത്രം ശമനമില്ല.
ചില ബന്ധുക്കള്‍ കണ്ടെത്തിയ കാരണമെന്തെന്നാല്‍ കുട്ടി ഏതോ അദൃശ്യരൂപം കാണുന്നുവെന്നാണ്. ഏതെങ്കിലും ആത്മാവോ മറ്റോ ആണെന്ന സംശയം.
ഒരു ഹനുമാന്റെ അമ്പലമുണ്ടെന്നും അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ സൗഖ്യമാകുമെന്നും ചിലര്‍ ഉപദേശിച്ചു. എല്ലാ മാര്‍ഗ്ഗവും പരീക്ഷിക്കാന്‍ തയ്യാറായ അവര്‍ ആ അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു.
ഒട്ടും ആര്‍ഭാടമില്ലാത്ത കൃത്യമായ ബോര്‍ഡ് പോലും ഇല്ലാത്ത ഒരു പഴയ അമ്പലം... അവര്‍ അവിടെ ചെന്ന് പ്രാര്‍ത്ഥിക്കുകയും പൂജനടത്താന്‍ താല്പര്യപ്പെടുകയും ചെയ്തു.
അവിടെ ഉണ്ടായിരുന്നത് വയസ്സായ ഒരു സന്യാസിയായിരുന്നു. ഇദ്ദേഹം മലയാളിയാണ്. ആ സന്യാസി ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ കേട്ട് ധ്യാനിച്ച് അയാള്‍ പറഞ്ഞത് കുട്ടി കാണുന്നത് ദുഷ്ടശക്തികളെ അല്ല എന്നാണത്രേ... തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും കുറച്ച് ഭസ്മം അവര്‍ക്ക് നല്‍കുകയും ചെയ്തു. ഉറങ്ങുന്നതിനുമുന്പ് ഈ ഭസ്മം കുട്ടിയുടെ കിടയ്ക്കയില്‍ വിതറുവാന്‍ ആവശ്യപ്പെട്ടു.
അവര്‍ തിരികെ വീട്ടിലെത്തി. ആ സന്യാസി നിര്‍ദ്ദേശിച്ച പ്രകാരം കുട്ടി ഉറങ്ങുന്നതിനുമുന്പ് അവര്‍ ഭസ്മം കിടയ്ക്കയില്‍ വിതറി.
അവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അന്ന് രാത്രി കുട്ടി കാര്യമായ തടസ്സങ്ങളില്ലാതെ ഉറങ്ങി. ഉറക്കത്തില്‍ അല്പം അസ്വസ്ഥതയും ചില ജല്പനങ്ങളും മാത്രമേ അന്ന് സംഭവിച്ചുള്ളു. പതുക്കെ പതുക്കെ ആ കുട്ടി പൂര്‍ണ്ണമായി സുഖം പ്രാപിച്ചു.
അല്‍ഭുതകരമായ ഈ സത്യം കണ്ട് അവര്‍ ഈ അമ്പലത്തിലേക്ക് സ്ഥിരമായി സംഭാവന ചെയ്യാമെന്ന് മനസ്സില്‍ ഉറപ്പിച്ചു. മാസം തോറും ഇത് നടത്തിവരികയും ചെയ്തു.
പതുക്കെ പതുക്കെ അവരുടെ ബിസിനസ്സ് വ്യാപിക്കുകയും രണ്ടുപേരും കൂടുതല്‍ തിരക്കാകുകയും ചെയ്തു. സമയക്കുറവുമൂലം ഈ അമ്പലത്തെക്കുറിച്ചും സ്ഥിരമായി കൊടുത്തിരുന്ന സംഭാവനയെക്കുറിച്ചും അവര്‍ മറന്നു.
ഒരു മാസം മുന്‍പ്.....
കുട്ടിയ്ക്ക് വല്ലാത്ത ഛര്‍ദ്ദിയും പനിയും... ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിട്ടും യാതൊരു കുറവും ഇല്ല. കുട്ടി ഭക്ഷണം കഴിക്കുന്നേയില്ല... അവര്‍ക്ക് വല്ലാത്ത ആവലാതിയായി. നാട്ടില്‍ കുട്ടികളെ ബാധിക്കുന്ന ഇത്തരം ഒരു വൈറസ് ഇറങ്ങിയിട്ടുണ്ടെന്ന വിവരം ചില സുഹൃത്തുക്കളില്‍ നിന്ന് കിട്ടുകയും ചെയ്തത് അവരെ കൂടുതല്‍ വ്യാകുലരാക്കി.
ഒരു രാത്രി ഉറക്കത്തില്‍ നിത്യ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഹനുമാന്റെ ഒരു പ്രതിമയും അതില്‍ നിന്ന് അവര്‍ മറന്നുപോയതിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു അശരീരിയും...
അവള് ഈ വിവരം ഭര്‍ത്താവിനോട് പറയുകയും പിറ്റേന്ന് തന്നെ ആ അമ്പലത്തിലെത്തി സംഭാവന ചെയ്യുകയും ചെയ്തു.
തിരികെ വീട്ടിലെത്തിയപ്പോഴെയ്ക്കും കുട്ടിയില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. ഛര്‍ദ്ദി നിലയ്ക്കുകയും പനിയില്‍ കുറവുണ്ടാകുകയും ചെയ്തു. കുട്ടി ഭക്ഷണം കഴിക്കാനും തുടങ്ങി. പിറ്റേന്ന് നേരം വെളുത്തപ്പോഴെയ്ക്കും കുട്ടി പൂര്‍ണ്ണസുഖം പ്രാപിക്കുകയും ചെയ്തു.
ഇത്തരം അസ്വാഭാവികതകളിലോ പൂജകളിലോ ഒന്നും വിശ്വാസമില്ലാതിരുന്ന അവര്‍ ഇന്ന് പലതിലും വിശ്വസിക്കുന്നു. ഇതിന്റെ സങ്കീര്‍ണ്ണതകളോ നിര്‍വ്വചനങ്ങളോ നല്കാന് കഴിയില്ലെങ്കിലും അനുഭവിച്ചറിഞ്ഞതിനാല്‍ സത്യമെന്ന് വിശ്വസിക്കാതെ വയ്യല്ലോ...
അന്ധവിശ്വാസമെന്നോ യാദൃശ്ചികമെന്നോ തോന്നാവുന്ന പല വ്യാഖ്യാനങ്ങളും കൊടുക്കാവുന്ന ചില കാര്യങ്ങള്‍... വിശ്വാസമില്ലാത്ത പലതിലും നമുക്ക് നിര്‍വ്വചിക്കാന്‍ കഴിയാത്ത പലതും ഉണ്ടെന്നത് ഒരു സത്യം... ഇതില്‍ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ അല്ല വിഷയം... അനിര്‍വ്വചനീയത തന്നെ....
Subscribe to:
Post Comments (Atom)
7 comments:
അന്ധവിശ്വാസമെന്നോ യാദൃശ്ചികമെന്നോ തോന്നാവുന്ന പല വ്യാഖ്യാനങ്ങളും കൊടുക്കാവുന്ന ചില കാര്യങ്ങള്‍... വിശ്വാസമില്ലാത്ത പലതിലും നമുക്ക് നിര്‍വ്വചിക്കാന്‍ കഴിയാത്ത പലതും ഉണ്ടെന്നത് ഒരു സത്യം... ഇതില്‍ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ അല്ല വിഷയം... അനിര്‍വ്വചനീയത തന്നെ....
:)
ചാത്തനേറ്:സംഭവം കൊള്ളാം സത്യമാണെങ്കിലും അല്ലെങ്കിലും
ഓടോ::
അനിര്‍വ്വചനീയ സത്യങ്ങള്‍ ഒരു കടിച്ചാല്‍ പൊട്ടാത്ത വാക്കാ. വിശദീകരിക്കാനാവാത്ത സത്യങ്ങള്‍ എന്നായാലോ? പണ്ട് പൂമ്പാറ്റേലു ആ പേരിലൊരു പരമ്പര ഉണ്ടായിരുന്നു കിടിലം ആയിരുന്നു.
സൂര്യോദയം,
വായിച്ചു.
അനിര്‍വ്വചനീയത തന്നെ.
നിര്വ്വചിക്കാനൊക്കാത്ത. ഈശ്വരവാദിയും നിരീശ്വ്വരവാദിയും മുഖത്തോടു മുഖം നോക്കി ഇരിക്കുന്ന രണ്ട്ടു കലങ്ങുണ്ടു്. ഈ രണ്ടു കലങ്ങിന്റേയും മധ്യ്യെ ഒഴുകുന്നതു വെള്ളമാണോ എന്നു് സംശയിക്കുന്ന രണ്ടു പേരും മിണ്ടുന്നില്ല.
സത്യം പ്രകൃതി മാത്രമാണെന്നു കരുതുമ്പോള്‍ എനിക്കു് ജീവിക്കാന്‍ തോന്നുന്നു.പ്രകൃതി ഞാനും ആണെന്നു്.:)
ഇത്തിരിവെട്ടം... :-)
കുട്ടിച്ചാത്താ... കിടക്കട്ടെ ഒരു കടിച്ചാല്‍ പൊട്ടാത്ത വാക്ക് എന്ന് തന്നെ വച്ചു. അല്ല, ഈ സംഗതികളും കടിച്ചാല്‍ പൊട്ടാത്തതാണല്ലോ.. :-)
വേണുജീ... മുഖത്തോട് മുഖം നോക്കി ഇരിക്കുന്ന ആ സെറ്റപ്പ് ഇഷ്ടപ്പെട്ടു :-)
വിശ്വാസം ഉള്ളവര്‍ക്ക് അതിന്റേതായ ന്യായീകരണങ്ങള്‍ ഉണ്ടാവും. അവിശ്വാസികള്‍ക്ക്, അവരുടെ കാഴ്ചപ്പാടുകളും. വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും പക്ഷത്തല്ലാത്തവര് ആരു പറയുന്നതാവും ശരി എന്ന് കണ്ടെത്താന്‍ വിഷമിക്കും. സോണി ചാനലില്‍, വിശ്വാസത്തെപ്പറ്റി ഒരു സീരിയല്‍ ഉണ്ട്. ഓരോരുത്തരുടേയും അനുഭവകഥ. താരങ്ങള്‍ അഭിനയിക്കുന്നതിനു പുറമെ, ശരിക്കും, വിശ്വാസം ജയിച്ചവര്‍ അവരുടെ അനുഭവം പറയും. ഓരോ എപ്പിസോഡില്‍ ഓരോ ആള്‍ക്കാരുടെ കഥയാണ്. ചിലരെയൊക്കെ നമ്മള് മാധ്യമങ്ങളില്‍ക്കൂടെ അറിയുന്നവരാണ്.
qw_er_ty
നിന്റെ വിശ്വാസം നിന്നെ(മാത്രം) പൊറുപ്പിക്കട്ടേ :)
qw_er_ty
Post a Comment