പാഠപുസ്തകവിവാദത്തിന്റെ പേരില്‍ എല്ലാ മതനേതാക്കളും ചില രാഷ്ട്രീയ കക്ഷികളും ചര്‍ച്ചകള്‍ നടത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നു.
പിന്നാമ്പുറം...
രംഗം: ബി.ജെ.പി. ഓഫീസ്...
കുറച്ച് പ്രവര്‍ത്തകര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുന്നു.
പ്രവര്‍ത്തകന്‍: "നമ്മള്‍ പള്ളിക്കാരുമായി ചര്‍ച്ചചെയ്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്നൊക്കെ വച്ചാല്‍? എന്താ നമ്മുടെ ഉദ്ദേശം?? നമ്മളും പള്ളീം ചേര്‍ന്ന് പോകുമോ?"
നേതാവ്: "അതൊക്കെ ഒരു ട്രിക്കാണ്. ആ പാഠപുസ്തകത്തില്‍ വലിയ പ്രശ്നങ്ങളുണ്ട്. കുട്ടിയ്ക്ക് ഇഷ്ടമുള്ള മതം തെരെഞ്ഞെടുക്കാം എന്നൊക്കെയാ പറഞ്ഞിരിക്കുന്നേ.. അപ്പോ പിന്നെ, ഈ പള്ളിക്കാര്‍ മതപരിവര്‍ത്തനോം ആയി വന്നാല്‍ പിള്ളേര്‍ക്ക് അങ്ങോട്ട് ഒരു ചായ് വ് തോന്നിയാല്‍ മതം മാറിയാലോ? അത് വേണ്ട.. ആവശ്യമില്ലാത്ത അവകാശങ്ങളും സത്യങ്ങളുമൊന്നും പിള്ളേര്‍ പഠിച്ചില്ലേലും കുഴപ്പമില്ല.. ആ പള്ളിക്കാര്‍ മണ്ടന്മാര്‍ക്ക് അത് മനസ്സിലായിട്ടില്ല. ഇതില്‍ നിരീശ്വരവാദം യുക്തിവാദം എന്നൊക്കെപ്പറഞ്ഞ് അവരുടെ കൂടെ നിന്ന് സമരം ചെയ്യാം നമുക്ക്"
പ്രവര്‍ത്തകന്‍: "അത് പിന്നേ... ഈ സമരമൊക്കെ അങ്ങ് തീരും.. അത് കഴിഞ്ഞാല്‍?? ഇന്ത്യയുടെ പലഭാഗത്തും നമ്മുടെ ആള്‍ക്കാര്‍ പള്ളിക്കാര്‍ക്കിട്ട് നല്ല കീറ് കൊടുക്കുന്നുണ്ടല്ലോ.. അതോ?"
നേതാവ്: "കീറ് കിട്ടേണ്ടവര്‍ക്ക് കിട്ടേണ്ട സമയത്ത് കിട്ടും.. അതങ്ങനെ തുടരട്ടെ.. ഇതിപ്പോ നമ്മുടെ കാര്യം കാണാന്‍ ആ കഴുതക്കാലുകള്‍ കൂടെ നില്‍ക്കട്ടെ, അത്ര തന്നെ.."
രംഗം: പള്ളിക്കമ്മിറ്റി
പ്രവര്‍ത്തകന്‍: "അച്ചോ... ഈ പുസ്തകം തിരിച്ചും മറിച്ചും വായിച്ചിട്ടും ഇതില്‍ ഒരു പ്രശ്നോം ഇല്ലെന്നാണല്ലോ പലരും പറയുന്നേ.. മാത്രമല്ല, പിള്ളേര്‍ക്കും കുഴപ്പം തോന്നിയില്ലത്രേ..."
അച്ചന്‍: "മതമില്ലാതെയും ജീവിക്കാം എന്നൊക്കെയാ ആ പുസ്തകത്തില്‍ പറയുന്നത്. അങ്ങനെ വന്നാല്‍ പള്ളിയില്‍ വരാനും ഇവിടെ നിന്ന് വായിക്കുന്ന ഇടയലേഖനങ്ങള്‍ കേള്‍ക്കാനും ആളില്ലാതാവും... മാത്രമല്ല, നമ്മുടെ സ്കൂളുകളും കോളേജുകളും പഴയപോലെ വരുമാനം കിട്ടുമെന്ന് തോന്നുന്നില്ല. ഈ സര്‍ക്കാറിന്റെ നടപടികള്‍ ഒന്നും നമ്മള്‍ക്ക് ഗുണമാകുന്നില്ല. അതുകൊണ്ട്, കിട്ടിയ അവസരത്തില്‍ ഈ പുസ്തകവും പൊക്കിപ്പിടിച്ച് പ്രശ്നമാക്കുകയാണ് നല്ലത് കുഞ്ഞാടുകളേ.."
രംഗം: മുസ്ലീം സംഘടനായോഗം
പ്രവര്‍ത്തകന്‍: "ഇമ്മടെ പിള്ളേര് പുസ്തകൊക്കെ കത്തിച്ച് കളഞ്ഞില്ലേന്ന്.. ഇനീപ്പോ ന്താ പ്രശ്നം.. കിട്ടുന്ന പുസ്തകം കിട്ടുന്ന മുറയ്ക്ക് അങ്ങ് ട് കത്തിക്ക്യന്നേ.. ഹല്ലാ പിന്നെ.."
നേതാവ്: "കത്തിച്ച് കളഞ്ഞോണ്ട് എന്ത് കാര്യാന്റെ ഹാജ്യാരേ... അത് കത്തിക്കാണ്ടിരുന്നാലും മ്മ് ടെ പിള്ളേര് എത്രേണ്ണം അതൊക്കെ വായിക്കും.... അതല്ലാ പ്പൊ പ്രശ്നം... ഇമ്മ് ടെ ജാതിക്കാരേം വേറെ ജാതിക്കാരേം ചേത്ത് കല്ല്യാണം കഴിപ്പിച്ചു ഓന്റെ പാഠപുസ്തകത്തില്.. എന്ത് ഹറാം പെറപ്പും ആവാന്ന് പിള്ളേരെ പഠിപ്പിച്ചാല് സമ്മതിക്കാന്‍ പറ്റുമോ.?? "
രംഗം: സവര്‍ണ്ണക്കമ്മറ്റി
പ്രവര്‍ത്തകന്‍: "ഈ പുസ്തകക്കാര്യത്തില് നമുക്കിപ്പോ എന്താ ഒരു പ്രശ്നം? സമരം ചെയ്യാനും തല്ല് കൊള്ളാനും ശ്ശി ബുദ്ധിമുട്ടുണ്ടേ.. അതാ..."
നേതാവ്: "സമരോന്നും ചെയ്യേണ്ടെന്റെ തിരുമേന്യേ.... നമ്മുടെ അന്തര്‍ജനങ്ങളെയൊക്കെ ശ്ശി കളിയാക്കിരിക്ക് ണൂ ആ പുസ്തകത്തില് ത്രേ... നമ്മളെ കളിയാക്ക്യാലും അങ്ങ് ട് ക്ഷമിക്കും.. പക്ഷേങ്കില്‍ അന്തര്‍ജനത്തിനേ.. അത് മാത്രല്ല... പണ്ടത്തെ ജന്മിവ്യവസ്ഥയെക്കുറിച്ചും പറഞ്ഞിരിക്ക് ണൂ ന്ന്... ഇപ്പോ സ്ഥിതി അത് വല്ലതും ആണോ? അതോണ്ട് പഴേ കാര്യങ്ങളൊക്കെ കുട്ട്യോള്‍ അറിഞ്ഞിരിക്കണത് എന്തിനാന്നാ ചോദിക്കണതേ... അതോണ്ട് ഈ പുസ്തകം വേണ്ടാന്ന് നമ്മളും അങ്ങ് ട് പറയന്ന്യേ..."
രംഗം: പ്രതിപക്ഷ പാര്‍ട്ടി ഓഫീസ്
പ്രവര്‍ത്തകന്‍: "നേതാവേ.. നമ്മുടെ പിള്ളേര് കുറേ തല്ല് ചോദിച്ച് വാങ്ങിയെങ്കിലും കാര്യങ്ങളങ്ങോട്ട് കൊഴുത്തില്ലാ ട്ടോ... ഇപ്പോ സമരമൊക്കെ നിര്‍ത്തിയോ? അല്ലേലും തല്ല് കിട്ടുന്ന സമരത്തിന്റെ കാര്യത്തില്‍ അവന്മാരുടെ പിള്ളേരെ കണ്ട് പഠിക്കണം. ശരിയ്ക്കും ഇപ്പോ നമ്മള്‍ എന്ത് കാര്യത്തിനാ സമരം ചെയ്യുന്നേ... അല്ലാ.. ചെയ്യിപ്പിക്കുന്നേ...????"
നേതാവ്: "എടോ... ജാതീം മതോം ഒക്കെ അങ്ങനെ വ്യാപിച്ച് കിടന്ന് അതിന്റെ പേരില്‍ അല്‍പസ്വല്‍പം പിടിവലിയും തെറിവിളിയും നടന്നില്ലേല്‍ നമ്മുടെ പാര്‍ട്ടിക്ക് എന്താ ഇപ്പോ ഒരു നിലനില്‍പ്? അതുകൊണ്ട് മത നേതാക്കള്‍ക്ക് പ്രശ്നമുണ്ട് ഈ പുസ്തകം എന്ന് അവര്‍ പറഞ്ഞാല്‍ നമുക്കും പ്രശ്നമുണ്ട്, അത്ര തന്നേ..."
***************************
പിന്നാമ്പുറ വര്‍ത്തമാനങ്ങള്‍ കഴിഞ്ഞ് എല്ലാ രംഗങ്ങളും ഒരുമിച്ച് ചേര്‍ന്ന് സമ്മേളിക്കുന്നത് കണ്ട് അന്തം വിട്ട് നില്‍ക്കുന്ന സ്കൂള്‍ കുട്ടികളെ നോക്കി ഒരു കുട്ടി വിളിച്ചു പറഞ്ഞു..
"ദേ.. നോക്ക്... ഇതാണ് നാനാത്വത്തില്‍ ഏകത്വം..."
Wednesday, July 2, 2008
Wednesday, June 18, 2008
പ്രോഡക്റ്റിവിറ്റി പാക്കേജ്

വര്‍ക്കിച്ചേട്ടന്‍ പതിവുപോലെ കാലത്ത് പത്രം വായനയും ചായയും അല്‍പം നാട്ടുവര്‍ത്തമാനത്തിനുമായി കുഞ്ഞുണ്ണീടെ കടയിലെത്തി.
വര്‍ക്കിച്ചേട്ടനെ കണ്ടതും പത്രം വായിച്ചുകൊണ്ടിരുന്ന തോമാസ് "വര്‍ക്കിച്ചാ... ഇത് കണ്ടോ , മെത്രാന്മാരുടെ തീരുമാനം.."
വര്‍ക്കിച്ചന്‍: "എന്തുവടാ തോമാസേ.. സര്‍ക്കാരിനെതിരേ വേറെ എന്തേലും പരിപാടി സംഘടിപ്പിക്കാനാണോ?"
തോമാസ്: "ഹേയ്.. അങ്ങാനെ തോന്നുന്നില്ല... പക്ഷേ, അങ്ങനേയും തോന്നാം.."
വര്‍ക്കിച്ചന്‍: "നീ വളച്ച് കെട്ടാതെ കാര്യം പറ..."
തോമാസ്: "കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്നവരെ പ്രോല്‍സാഹിപ്പിക്കാനും മറ്റുമയി കര്‍മ്മപരിപാടികള്‍ രൂപീകരിച്ചു എന്ന്"
വര്‍ക്കിച്ചന്‍: "അത് തരക്കേടില്ലല്ലോ... അതിനിപ്പോ ഏലിക്കുട്ടി പ്രസവം നിര്‍ത്തീം പോയല്ലോ.."
തോമാസ്: "അതല്ലേ രസം, അതൊക്കെ വീണ്ടും ആവാന്നേ.. പള്ളീന്ന് ശസ്ത്രക്രിയയ്ക്കും മറ്റുമായി വേണ്ട സഹായമൊക്കെ ചെയ്ത് തരും.. ഇനീം ഒരു ബാല്യം വര്‍ക്കിച്ചേട്ടനെ കാത്ത് കിടക്കുന്നൂന്നേയ്.."
വര്‍ക്കിച്ചന്‍: "നീ ആ കാര്യങ്ങളൊക്കെ ഒന്ന് വിശദീകരിച്ചേ തോമാസേ... ഇങ്ങനെ വേണം മെത്രാന്മാരായാല്‍..."
(കൂലം കഷമായ ചര്‍ച്ചകള്‍ക്ക് ശേഷം വര്‍ക്കിച്ചന്‍ വീട്ടിലെത്തി. പോകുന്ന പോക്കില്‍ പത്രവും കയ്യിലെടുത്തു.)
വര്‍ക്കിച്ചന്‍: "എടീ ഏല്യേ... പിള്ളേരൊക്കെ സ്കൂളീല്‍ പോയോ..??"
ഏലിച്ചേടത്തി: "ഇതെന്തൊരു ചോദ്യാ... സമയം 9 മണിയായില്ലേ.. അവരൊക്കെ പോയി.. ഹോ, എല്ലാത്തിനേം ഒന്ന് റെഡിയാക്കി പറഞ്ഞുവിടാന്‍ ഞാന്‍ പെടുന്ന പാട്.. അതിന് ഇതിയാന് ഇതൊന്നും അറിയേണ്ടല്ലോ.. "
വര്‍ക്കിച്ചന്‍: "നീ അങ്ങനെ പറയാതെടീ... നീ അറിഞ്ഞോ...നമുക്കൊക്കെ പ്രശസ്തരാവാന്‍ ഒരു അവസരം വന്നിട്ടുണ്ട്.."
ഏലിച്ചേടത്തി: "പിന്നേയ്.. പ്രശസ്തി.. ഇങ്ങേരെന്തുവാ വല്ല കളവോ കൊലപാതകമോ നടത്താന്‍ പോണോ?"
വര്‍ക്കിച്ചന്‍: "അതല്ലെടീ... ഇന്ന് പത്രവാര്‍ത്തയുണ്ട്.. കൂടുതല്‍ പിള്ളേരെ ഉണ്ടാക്കണമെന്നാ മെത്രാന്മാര്‍ തീരുമാനിച്ചിരിക്കുന്നത്.."
ഏലിച്ചേടത്തി: "മെത്രാന്മാരും ഇത് തുടങ്ങിയോ? കല്ല്യാണം കഴിക്കാതെ അവരെങ്ങനെ??"
വര്‍ക്കിച്ചന്‍: "ഹോ.. ഇവളെക്കൊണ്ട് തോറ്റു.. മെത്രാന്മാരല്ല.. അവര്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കും.. നമ്മളെപ്പോലുള്ള സഭാവിശ്വാസികള്‍ എത്രവേണേലും പിള്ളേരെ ആയിക്കോളാനാ പറഞ്ഞത്..."
ഏലിച്ചേടത്തി: "അവര്‍ക്കങ്ങനെയൊക്കെ പറയാം.. ഇവിടെ ബാക്കിയുള്ളോരുടെ കഷ്ടപ്പാട് വെല്ലോര്‍ക്കും അറിയണോ?"
വര്‍ക്കിച്ചന്‍: "എടീ.. നീ കാര്യം അറിയാതെയാ പറയുന്നേ... കുട്ടികള്‍ കൂടുന്നതിനനുസരിച്ച് വന്‍ സ്കീമുകളാ ഇപ്പോ ഇറക്കാന്‍ പോകുന്നത്.. മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസവും മറ്റും പകുതി ചിലവിലും, നാലാമത്തേതിന് ഒരു ചെലവുമില്ലാതെയുമൊക്കെയാണ് പരിപാടി."
ഏലിച്ചേടത്തി: "അപ്പോ, അതിലും കൂടിയാല്‍?"
വര്‍ക്കിച്ചന്‍: "എടീ.. കാശ് ഇങ്ങോട്ട് തരുന്ന സ്കീമും ഉടനെ വരും.. പിന്നെ മക്കളുടെ എണ്ണമനുസരിച്ച് മാസം തോറും ഒരു തുക തരുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ വരാന്‍ സാദ്ധ്യതയുണ്ടെന്നാ പറയുന്നേ.. വേറെ ജോലിക്കൊന്നും പോകണ്ടാ.. എന്തുവാ തൊഴില്‍ എന്ന് ആരേലും ചോദിച്ചാല്‍ പിള്ളേരെ ചൂണ്ടിക്കാട്ടി 'ഇതൊക്കെ തന്നെ' എന്ന് പറയാമല്ലോ"
ഏലിച്ചേടത്തി: "നിങ്ങള് നടക്കുന്ന കാര്യം വല്ലോം പറ.. ഇത് വെറുതേ.."
വര്‍ക്കിച്ചന്‍: "എടീ.. നടക്കുമെന്നേ... ഗര്‍ഭ നിരോധന ശസ്ത്രക്രിയ നടത്തിയവര്‍ക്ക് വീണ്ടും മക്കള്‍ ഉണ്ടാകാന്‍ സൗകര്യമൊരുക്കുമെന്നും പറഞ്ഞിട്ടുണ്ട്.."
ഏലിച്ചേടത്തി: "അതെന്തുവാ സൗകര്യമൊരുക്കും എന്നൊക്കെ പറഞ്ഞാല്‍? ഈശോയേ ഈ മെത്രാന്മാര്‍ എന്നാ കല്‍പ്പിച്ചാണാവോ.."
വര്‍ക്കിച്ചന്‍: "നീ തെറ്റിദ്ധരിക്കയൊന്നും വേണ്ട.. നല്ല ഉദ്ദേശം തന്നെയായിരിക്കും.. പിന്നേയ് ഈയിടെ പത്രത്തില്‍ വായിച്ചില്ലേ ഗ്ലോബ് ശില്‍പശാലാന്നോ ബ്ലോഗ് ശില്‍പശാലാന്നോ മറ്റോ... അതുപോലെ ഇതിനൊക്കെ സെമിനാറും ശില്‍പശാലയും ട്രെയിനിങ്ങും ഒക്കെ തുടങ്ങും.."
ഏലിച്ചേടത്തി: "പിന്നേയ്.. മെത്രാന്മാര്‍ ഇതിനൊക്കെ എന്തോ ട്രെയിനിഗ് തരാനാ??"
വര്‍ക്കിച്ചന്‍: "നീ അവരെ അങ്ങനങ്ങ് കൊച്ചാക്കാതെ.. നമുക്കറിയാത്ത പല ഗുട്ടന്‍സും ടെക്നിക്കും അവര്‍ക്കറിയാമായിരിക്കും..നീ കണ്ടോ..."
ഏലിച്ചേടത്തി: "ഓ.. അത് ചിലപ്പോ ശരിയായിരിക്കും.."
വര്‍ക്കിച്ചന്‍: "മാത്രമല്ല, കൂടുതല്‍ പിള്ളേരുള്ളവരെ പൊതുചടങ്ങില്‍ ആദരിച്ച് പൊന്നാടയണിയിക്കുകേം ഒക്കെ ചെയ്യും... ദേ നോക്ക്യേ.. നീ ഈ പത്രം ഒന്ന് വായിച്ചേ..."
(വര്‍ക്കിച്ചന്‍ പത്രം ഏലിച്ചേടത്തിക്ക് കൈമാറുന്നു)
ഏലിച്ചേടത്തി: "കഴിവുള്ള മാതാപിതാക്കള്‍ക്ക് കൂടുതല്‍ മക്കളുണ്ടാകുന്നത് കുടുംബത്തിനും സമൂഹത്തിനും ശ്രേയസ്കരമാണെന്ന്..... അതേയ്.. ഈ കഴിവ് എന്ന് ഉദ്ദേശിച്ചത്.."
വര്‍ക്കിച്ചന്‍: "അതൊക്കെ നമുക്ക് കാട്ടിക്കൊടുക്കാടി ഏല്യേ...."
വര്‍ക്കിച്ചന്‍ ഒരു പ്രത്യേകഭാവത്തില്‍ ഏലിച്ചേടത്തിയെ നോക്കി.. ഏലിച്ചേടത്തി നാണിച്ച് മുഖം താഴ്തി... കയ്യിലിരുന്ന കയിലുകൊണ്ട് മേശമേല്‍ കളം വരച്ചു.
News Link
Wednesday, June 11, 2008
പ്രൊഡക്റ്റിവിറ്റി

'കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്ന മാതാപിതാക്കളെ പ്രോല്‍സാഹിപ്പിക്കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി തീരുമാനിച്ചു.' എന്ന വാര്‍ത്ത വായിച്ചിട്ട് എന്റെ വിചാരം പ്രകടിപ്പിക്കാതിരിക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല.
വളരെ നല്ലൊരു പ്രോല്‍സാഹനം, ഇതിനൊരു മല്‍സരം തന്നെ നടത്തണം എന്നാണ് എനിയ്ക്ക് തോന്നുന്നത്. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ പ്രൊഡക്റ്റിവിറ്റിക്ക് കഴിവുള്ളവരെ കണ്ടെത്തുകയും അവര്‍ക്ക് വലിയൊരു ഫ്ലാറ്റോ വില്ലായോ മറ്റോ സ്പോണ്‍സര്‍ ചെയ്യിച്ച് നല്‍കുകയും വേണം.
പ്രോഡക്റ്റിവിറ്റിക്ക് വേണ്ട എല്ലാ സഹായങ്ങളും മെത്രാന്മാര്‍ക്കും സഭയ്ക്കും ചെയ്തുകൊടുക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ എന്തിനും ഏതിനും ബിസിനസ് ചിന്താഗതിയോടെ സമീപിക്കുന്നതിനാല്‍ ഈ കാര്യത്തിലും ആ രീതിയിലുള്ള സമീപനം തന്നെയാവും നല്ലത്. ഈ സഹായങ്ങള്‍ എന്ന് ഞാനുദ്ദേശിച്ചത്, അങ്ങനെ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനാവശ്യമായ സാഹചര്യങ്ങളും അതിന്റെ ചിലവുകളും എല്ലാം...
അങ്ങനെ നമ്മുടെ സമുദായത്തിലെ ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ഈ ഭൂലോകം നമുക്ക് പിടിച്ചെടുക്കണം.
അപ്പോ, മറ്റുള്ളവര്‍ വെറുതേ ഇരിക്കുമോ... മുസ്ലീം സമുദായത്തില്‍ പണ്ടേ തന്നേ ഈ പ്രൊഡക്റ്റിവിറ്റി വര്‍ദ്ധന വേണമെന്ന് നയം രൂപീകരിച്ചിട്ടുള്ളതാണെന്നാണ് എന്റെ അറിവ്. പക്ഷേ, വിദ്യാഭ്യാസവും വിവരവുമുള്ള മനുഷ്യര്‍ കൂടുന്നതിനനുസരിച്ച് ഒരു മാറ്റം വന്നിട്ടുണ്ട്. ഇനി, കോമ്പറ്റീഷന്‍ സ്പിരിറ്റ് അവരിലും ജനിപ്പിക്കാവുന്നതേയുള്ളൂ..
'അങ്ങനെ അവരങ്ങനെ പ്രൊഡക് ഷന്‍ വര്‍ദ്ധിപ്പിച്ച് നമ്മെ ഓവര്‍ടേക്ക് ചെയ്യണ്ടാ' എന്ന് അവര്‍ക്കും തോന്നണം... അവര്‍ക്കും പള്ളിയും മറ്റ് സമുദായസംഘടനകളും വഴി ഇതിനുള്ള ആഹ്വാനം നടത്താവുന്നതേയുള്ളൂ.
പിന്നെ, ഹിന്ദുമതത്തിലാണെങ്കില്‍ അവരെ ആഹ്വാനം ചെയ്യാന്‍ പറ്റിയ ഒരു മത നേതൃത്വമോ സംവിധനമോ ഇല്ലല്ലോ, അഥവാ അങ്ങനെ ആരേലും ചെയ്താല്‍ വകവെക്കുന്ന ആളുകളുടെ എണ്ണവും കുറവ് തന്നെ...
'ഇനി സംഘടിക്കാതെ നിവര്‍ത്തിയില്ല, അല്ലെങ്കില്‍ മറ്റ് മതസ്തര്‍ പെരുകി പെരുകി ഹിന്ദുമതം ഇല്ലാണ്ടാവില്ലേ?' എന്ന് നല്ല വര്‍ഗ്ഗീയവിഷം മനസ്സിലുള്ള ഹിന്ദുമതത്തിലെ ഏതെങ്കിലും സംഘടനകള്‍ക്ക് തോന്നി അവര്‍ക്ക് മുന്നിട്ടിറങ്ങാവുന്നതേയുള്ളൂ.
അപ്പോള്‍ പിന്നെ, മല്‍സരം കുറച്ച് കൂടി വിശാലമായ ഒരു പ്ലാറ്റ് ഫോമിലായി.
അതാത് മതസ്തരിലെ ഉയര്‍ന്ന പ്രൊഡക്റ്റിവിറ്റിയുള്ളവര്‍ തമ്മില്‍ മറ്റൊരു മല്‍സരവും വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂ..
പിന്നെ ഒരു കാര്യം... ഇവിടെ ജനസംഖ്യപെരുപ്പവും സാമൂഹിക അന്തരവും മറ്റും ഒരു വിഷയമേ അല്ല എന്ന് നമുക്ക് എല്ലാവരേയും പറഞ്ഞ് മനസ്സിലാക്കണം. ഇവിടെ പട്ടിണിയില്ല, ജീവിക്കാന്‍ സൗകര്യങ്ങളുടെ കുറവുകളില്ലാ, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭിക്കാത്ത കുട്ടികളില്ലാ, ജോലി കിട്ടാത്ത സാഹചര്യങ്ങളില്ലാ...
അതുകൊണ്ട് നമുക്ക് പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാം.
News
Wednesday, May 28, 2008
നവവധുവിന്റെ ഒളിച്ചോട്ടം
ഇങ്ങനെയൊരു പോസ്റ്റ് എഴുതാനുള്ള കാരണം തന്നെ ഇത്തരം വാര്‍ത്തകള്‍ പലവട്ടം പത്രങ്ങളില്‍ വായിക്കാന്‍ ഇടവന്നിട്ടുണ്ട് എന്നത് തന്നെയാണ്.
ഈ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ വല്ലാത്ത ഒരു വെറുപ്പും ദേഷ്യവും തോന്നാറുണ്ട്. ഇത്തരം ഒരു സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് ആലോചിച്ച് അത്ഭുതപ്പെടാറുണ്ട്.
ഇന്നത്തെ കാലഘട്ടത്തില്‍, ഒരു പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഒരു വിവാഹം കേരളത്തില്‍ അത്ര പ്രായോഗികമാണോ എന്ന സംശയമാണ് പ്രധാനമായും എനിയ്ക്കുണ്ടായിരുന്നത്.
പല വിവാഹാലോചനകളും മാതാപിതാക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി പെണ്‍കുട്ടികള്‍ സമ്മതിക്കാറുണ്ടെന്നത് സത്യം തന്നെ. ഈ മാതാപിതാക്കളുടെ നിര്‍ബന്ധം എന്നുപറയുന്ന വിഭാഗത്തില്‍ പല വകഭേദങ്ങള്‍ ഉണ്ട്.
ഒരു പ്രേമബന്ധം ഉള്ള പെണ്‍കുട്ടിയാണെങ്കില്‍ തന്നെ, വീട്ടുകാരുടേ സ്നേഹമയമായ നിര്‍ബന്ധത്തിന് വഴങ്ങുന്നവരുണ്ട്. മെച്ചമായ ജീവിതവും മറ്റ് പ്രലോഭനങ്ങളും ഉയര്‍ത്തിക്കാട്ടി ഒരു താരതമ്യത്തിലൂടെ തീരുമാനമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. നാല് കാശിന് കൊള്ളാത്ത ഒരു പ്രണയബന്ധത്തെ ഉന്നതനിലവാരത്തിലുള്ള ഒരു വിവാഹാലോചനയില്‍ മറന്നുകളയുന്നവരെ കുറ്റം പറയാനും പറ്റില്ല.
മറ്റൊരു കൂട്ടര്‍, മാതാപിതാക്കളുടെ ഭീഷണിയുടെ മുന്നില്‍ വഴങ്ങുന്നവരാണ്. തന്റെ ഇഷ്ടം സാധിക്കുന്നതിനുവേണ്ടി സ്വന്തം അച്ചനേയോ അമ്മയേയോ നഷ്ടപ്പെടാന്‍ തയ്യാറില്ലാത്തവര്‍... അച്ഛനമ്മമാരുടെ ആത്മഹത്യാഭീഷണി വരെ എത്തിനില്‍ക്കുമ്പോള്‍ മറ്റ് വഴികളില്ലാതെ ചില പെണ്‍കുട്ടികള്‍ സമ്മതം മൂളും.
വീട്ടുകാര്‍ കല്ല്യാണാലോചനകള്‍ നടത്തുമ്പോള്‍ അതിനെ സൂത്രങ്ങളിലൂടെ മുടക്കുന്നവരുണ്ട്. അങ്ങനെ മുടക്കാന്‍ സാധിക്കാത്ത കേസുകള്‍ പെണ്ണുകാണല്‍ സന്ദര്‍ഭത്തില്‍ കാണാന്‍ വരുന്ന പയ്യനോട് വിവരം രഹസ്യമായി പറഞ്ഞ് ഒതുക്കുന്ന പെണ്‍കുട്ടികളും ധാരാളം... എന്റെ പരിചയത്തില്‍ തന്നെ അത്തരം നിരവധി കേസുകളുണ്ട്.. അതായത്, പെണ്‍കുട്ടിയും പയ്യനും സംസാരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ പെണ്‍കുട്ടി തനിക്ക് മറ്റൊരു പ്രണമയുണ്ടെന്നും അതുകൊണ്ട് തന്നെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം പറഞ്ഞ് സഹായിക്കണമെന്നും ആവശ്യപ്പെടുന്നവര്‍... അങ്ങനെ തുറന്ന് പറയുന്ന പെണ്‍കുട്ടികളോട് പെരുത്ത് നന്ദി പറഞ്ഞേ തീരൂ.
അങ്ങനെ ഇഷ്ടമല്ലാത്ത വിവാഹാലോചന മുടക്കാന്‍ ഇങ്ങനെയൊക്കെയുള്ള നിരവധി വഴികള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും ചെയ്യാതെ വിവാഹവും കഴിഞ്ഞ് അന്ന് രാത്രി വീട്ടില്‍ നിന്ന് സ്കൂട്ട് ആയി കാമുകന്റെ കൂടെ എസ്കേപ്പ് ആവുന്ന പെണ്‍കുട്ടികളെ എന്ത് ശിക്ഷ കൊടുക്കണം എന്നതാണ് മനസ്സില്‍ പലപ്പോഴും ഉയര്‍ന്നുവന്ന ചോദ്യം.
സ്വന്തം വീട്ടുകാരോടും പയ്യനോടും വരെ കാര്യം പറഞ്ഞിട്ടും അത് മനസ്സിലാക്കാതെ നിര്‍ബദ്ധിച്ച് വിവാഹം നടത്തിയശേഷം ഇത്തരം ഒളിച്ചോട്ടം നടത്തുന്നതില്‍ നമുക്ക് കുറ്റപ്പെടുത്താനാവില്ല. അത്തരം സാഹചര്യങ്ങളില്‍ ശിക്ഷ അര്‍ഹിക്കുന്നത് വീട്ടുകാരും പയ്യനും തന്നെയാണ്.
അതല്ല, മറിച്ച്... യാതൊരു സൂചനകളും കൊടുക്കാതെ, സ്വന്തം വീട്ടുകാരുടെ മുന്നില്‍ സത്യവതി ചമഞ്ഞ് അവരുടെ ഇഷ്ടങ്ങള്‍ക്ക് നിന്നുകൊടുത്ത് ഒരു പാവം പയ്യന് പ്രതീക്ഷകൊടുത്ത് വിവാഹവും കഴിഞ്ഞ്, ഇവരെയെല്ലാം പറ്റിച്ച് സ്ഥലം വിടുന്ന ഏര്‍പ്പാടാണ് ഏറ്റവും ക്രൂരം... ഒരിക്കലും മാപ്പര്‍ഹിക്കാത്ത തെറ്റ്.... അത്തരക്കാര്‍ക്ക് എന്ത് ശിക്ഷകൊടുക്കണം എന്ന് ഇപ്പോഴും ഒരു അഭിപ്രായം പറയാന്‍ പറ്റുന്നില്ല.. അത്തരക്കാരോട് തോന്നുന്ന തീവ്രമായ ദേഷ്യവും വെറുപ്പും തന്നെ കാരണം...

Friday, April 11, 2008
വോട്ട് സംവരണം
ഒരു നാട്ടിന്‍ പ്രദേശത്തെ രാമന്‍ നായരുടെ ചായക്കടക്കവലയിലെ പതിവ് കുശലവര്‍ത്തമാനങ്ങള്‍....
ദേവസിച്ചേട്ടന്‍: "എടാ ദിനേശാ.... നിന്റെ മോന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുവാ അല്ലയോ???... "
ദിനേശന്‍: "അതേ ദേവസ്സിയേട്ടാ.... അവന്‍ ഹോസ്റ്റലില്‍ നിന്നാ പഠിക്കുന്നേ.... ദേവസ്സിയേട്ടന്റെ അനിയന്റെ മോനും അങ്ങനെ ഏതാണ്ടല്ലേ പഠിക്കുന്നേ?"
ദേവസിച്ചേട്ടന്‍: "പിന്നേ.. അവന്‍ ഏതോ വല്ല്യ എഞ്ചിനീര്‍ ആവാനാ പഠിക്കുന്നേ.. "
രാമന്‍ നായര്‍: "അതിന് ദേവസ്സ്യേട്ടാ... ആ കൊച്ചന് വല്ല്യ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ലാന്നാണല്ലോ കേട്ടത്.... "
ദിനേശന്‍: "അത് പിന്നെ രാമന്‍ നായരേ.. അവന്‍ പള്ളിക്കാര് നടത്തുന്ന ഏതോ കോളേജില്‍ തന്നെ സീറ്റ് തരപ്പെടുത്തി.. ഇവര്‍ക്കൊക്കെ വല്ല്യ പിടിപാടല്ലേ..."
ദേവസ്സിയേട്ടന്‍: "ദിനേശോ... അങ്ങനെ അങ്ങ് കൊച്ചാക്കാതെ... നീ ഒ.ബി.സി. സംവരണം ഒപ്പിച്ചല്ലേ മോന് സീറ്റ് വാങ്ങിയത്?? ഇല്ലേല്‍ കാണായിരുന്നു.... ഞങ്ങളുടെ കാര്യം അങ്ങനെയല്ലാ... ഇനി ആ സംവരണം കിട്ടിയില്ലേലും ഒരു സീറ്റൊപ്പിക്കാന്‍ പറമ്പിലെ ഒരു മാസത്തെ തേങ്ങാ പറക്കി വിറ്റാല്‍ മതി...."
ദിനേശന്‍: "അയ്യോ ചേട്ടാ.. ഞാന്‍ അത് ഉദ്ദേശിച്ച് പറഞ്ഞതല്ലാട്ടോ.... നിങ്ങളുടെ വീട്ടുകാരുടെ സാമ്പത്തികസ്ഥിതി അറിയാത്തവര്‍ ആരേലും ഉണ്ടോ ചേട്ടാ ഈ നാട്ടില്‍?"
അവരുടെ ഇടയിലേയ്ക്ക് ചായ ഗ്ലാസ്സുമായി രാമന്‍ നായര്‍ കടന്ന് വന്നു.
രാമന്‍ നായര്‍: "ദേവസ്സ്യേട്ടാ... ഈ സംവരണം കിട്ടാന്‍ എവിട്യാ അപേക്ഷ കൊടുക്കാ???.... കാര്യം നമ്മള് നായരൊക്കെത്തന്നെ... പക്ഷേ... പിള്ളേര് രണ്ടും പഠിക്കാന്‍ വല്ല്യ മോശമൊന്നുമായിരുന്നില്ലേലും എന്‍ഡ്രന്‍സ് ഒന്നും കിട്ടിയില്ലന്നേ.... ഇനി താഴെ ഒരുത്തന്‍ ഉണ്ട്,,, അവന്‍ 12 ആം ക്ലാസ്സ് കഴിയുമ്പോഴേയ്ക്ക് ഒരു സംവരണം ഒപ്പിച്ചെടുക്കാന്‍ പറ്റുമോ എന്നറിയാനാ..."
അത് കേട്ട് ദിനേശനും ദേവസ്സിയേട്ടനും പൊട്ടിച്ചിരിച്ചു...
ദിനേശന്‍ : "എന്റെ രാമന്‍ നായരേ... നിങ്ങളൊക്കെ ഉയര്‍ന്ന മതക്കാരല്ലേ... നിങ്ങള്‍ക്കൊന്നും സംവരണം കിട്ടില്ലാ... പിന്നേയ്, എണ്ട്രന്‍സ് കിട്ടണേല്‍ നല്ല തല വേണം... പ്ലസ് ടൂ വിന് മാര്‍ക്കുണ്ടായിട്ട് മാത്രം കാര്യായില്ലാ... അറിയോ....??"
രാമന്‍ നായര്‍: "നായരായിപ്പോയത് എന്റെ കുറ്റമല്ലല്ലോ... അതുകൊണ്ടെന്റെ പിള്ളേര്‍ എന്ത് പിഴച്ചു.... പിള്ളേര്‍ വീട്ടില്‍ പറയുന്ന കേട്ടു... നിങ്ങളുടെ വീട്ടിലെ പിള്ളേര്‍ക്കൊക്കെ അവരേക്കാള്‍ എണ്ട്രന്‍സ് പരീക്ഷയ്ക്ക് റാങ്ക് കുറവായിരുന്നൂന്ന്... എന്നിട്ട് അവര്‍ക്ക് അഡ്മിഷന്‍ കിട്ടി എന്ന് പറഞ്ഞ് വിഷമിച്ച് നടപ്പുണ്ടായിരുന്നു... ഞാനെന്ത് കാട്ടാനാ..."
ദേവസ്സിയേട്ടന്‍: "അങ്ങനെ എല്ലാവര്‍ക്കും സംവരണം കൊടുക്കാന്‍ പറ്റുമോ രാമന്‍ നായരേ... അതിനൊക്കെ ഒരു നിയമോം മറ്റും ഇല്ലേ??"
രാമന്‍ നായര്‍: "എനിയ്ക്ക് നിയമോം ഒന്നും പിടിയില്ല ദേവസ്സ്യേട്ടാ... പക്ഷേ, എനിയ്ക്ക് ആലോചിച്ചിട്ട് ഒരു കാര്യം മനസ്സിലായി.... കാശുള്ള വീട്ടിലെ പിള്ളേരടക്കം പലരും റാങ്ക് കുറഞ്ഞിട്ടും അഡ്മിഷന്‍ കിട്ടി പഠിക്കുന്നൂ... അവര്‍ക്ക് ഇങ്ങനെ കിട്ടിയില്ലേലും കാശ് കൊടുത്ത് പഠിക്കാന്‍ കെല്‍പുണ്ട്... എന്റെ കാര്യം അങ്ങനെയല്ലല്ലോ... മാര്‍ക്കുണ്ടായിട്ടും മതത്തിന്റെ പേരില്‍ അവറ്റകള്‍ ദേ ഗതിയില്ലാതെ നടക്കുന്നു... പിള്ളേര്‍ പറയുന്ന കേട്ടു, വല്ല സംവരണ ജാതിയിലുള്ള പെണ്‍കൊച്ചുങ്ങളേയേ പ്രേമിച്ച് കെട്ടുന്നുള്ളൂ എന്ന്... അവരുടേ പിള്ളേര്‍ക്കെങ്കിലും രക്ഷകിട്ടുമല്ലോ എന്ന്..."
രാമന്‍ നായരുടെ വിഷമം കേട്ടുകൊണ്ട് സ്ഥലത്തെ പ്രധാന സഖാവ് 'ബാബുവും' കൂടെ അരിക്കച്ചോടക്കാരന്‍ സലീമിക്കയും...
ബാബു: "രാമേട്ടാ... അങ്ങനെ വിഷമിക്കാതെ... സാമ്പത്തിക സംവരണം വന്നാല്‍ ഒക്കെ ശരിയാവും..."
രാമന്‍ നായര്‍: "അതെന്തുവാ ബാബൂ...??"
ബാബു: "മതം നോക്കാതെ എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി വരുമാനം കുറഞ്ഞവര്‍ക്ക് സംവരണം കൊടുക്കുന്ന രീതി വരും..."
സലീം: "അത് നല്ലതാ ബാബൂ... അത് വേണം.... അപ്പോ പിന്നെ ജാതിയുടേയും മതത്തിന്റേയും പേരില്‍ സംവരണം ഒന്നും ഉണ്ടാവില്ലല്ലോ... പാവപ്പെട്ടവന് സംവരണം കിട്ടുകേം ചെയ്യും...
ദേവസ്സിയേട്ടന്‍: "പിന്നേ... വരും വരും.... കാര്യമൊക്കെ ശരി തന്നെ, അതിന് ആരേലും സമ്മതിക്കോ.... സലീമേ.. നിന്റെ പിള്ളേര്‍ക്കോ വീട്ടുകാര്‍ക്കോ സംവരണം വേണ്ടാന്ന് നിനക്ക് നിശ്ചയിക്കാന്‍ പറ്റുമോ...."
സലീം: "അല്ലാ... അത്..."
ദേവസ്സിയേട്ടന്‍: "ങാ... അതാ പറഞ്ഞത്.. അവനവന്റെ കാര്യം വരുമ്പോള്‍ ന്യായം വേറെയാണേലും ഒരുത്തനും സമ്മതിക്കുകേലാ.... നടക്കാന്‍ പോകുന്ന കാര്യം വല്ലോം പറ സഖാവേ..."
ബാബു: "ഈ രാജ്യത്തെ ഓരോരുത്തരുടേയും വരുമാനം സര്‍ക്കാറിന് കണ്ട് പിടിക്കാന്‍ സംവിധാനമില്ലാത്തതാ പ്രശ്നം... ഇപ്പോത്തന്നെ പല ബിസിനസ്സ് കാരും വല്ല്യ വല്ല്യ കൃഷിക്കാരും അവരുടെ വരുമാനം ശരിക്ക് തിട്ടപ്പെടുത്തി കൊടുക്കോ.. അത് കണ്ട് പിടിക്കാന്‍ വല്ല മാര്‍ഗ്ഗോം ഉണ്ടാ... ഇതിനൊക്കെ ഒരു സംവിധാനമാകുന്ന കാലത്തേ ഈ സാമ്പത്തികസംവരണം നടപ്പിലാവൂ..."
രാമന്‍ നായര്‍: "ബാബൂ... അങ്ങനെയൊക്കെ സംവിധാനം ഉണ്ടാവോ....???"
ബാബു: "അതിനിവിടെ സോഷ്യലിസം വരണം.. ഞങ്ങള്‍ അധികാരത്തില്‍ വരണം..."
രാമന്‍ നായര്‍: "അപ്പോ... എന്റെ കുട്ട്യോള്‍ടെ കുട്ടികള്‍ക്കും ഇത് തന്നെ ഗതി, അല്ലേ???"
ദിനേശന്‍: "രാമന്‍ നായരേ... നിങ്ങളുടെ മുന്‍ തലമുറക്കാര്‍ ഈ താഴ്‌ന്ന ജാതിക്കാരുടെ സ്വത്തും അവകാശങ്ങളുമൊക്കെ പിടിച്ച് വച്ച് ജീവിച്ചിരുന്നു.... അതോണ്ടാണ് അങ്ങനെ ക്ഷീണം സംഭവിച്ചവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ സംവരണം കണ്ടുപിടിച്ചത്, അറിയോ?.."
രാമന്‍ നായര്‍: "എന്റെ ദിനേശാ... ആര് പിടിച്ച് വച്ചൂന്നാ.... അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടേല്‍ അതിനിപ്പോഴാണോ കണക്ക് തീര്‍ക്കുന്നേ... വിരോധല്ല്യാന്നേ... പക്ഷേ, അതിന് പാവം ഞങ്ങടെ പിള്ളേര് എന്ത് പിഴച്ചൂ... ദേ.. ആ ശാന്തിക്കാരന്‍ ഗോവിന്ദന്‍ പോറ്റിയുടെ മോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു... എന്നിട്ടിപ്പോ എന്തായി... അവിടെ വല്ല കെട്ടിയിരുപ്പും സ്വത്തും വല്ലോം ഉണ്ടോ... ആ കൊച്ചന്‍ ഇപ്പോ ഏതോ അമ്പലത്തില്‍ ശാന്തിപ്പണിയാ ചെയ്യണേ..."
ദിനേശന്‍: "അതിനെന്താ.. ഇപ്പോ അതൊക്കെ നല്ല വരുമാനമല്ലേ.... മാത്രമല്ലാ... മറ്റുള്ളോര്‍ക്ക് ആ പണി ചെയ്യാന്‍ പറ്റുമോ..."
രാമന്‍ നായര്‍: "ദിനേശാ... അതൊക്കെ ശരി തന്നേ.. പക്ഷേ... ഗതിയില്ലാത്തവനല്ലേ സംവരണം കൊടുക്കേണ്ടേ... ഇല്ലാത്തവന്‍ ഏത് ജാതീം മതോം ആയിക്കോട്ടെ... ഇതിപ്പോ.. "
രാമന്‍ നായര്‍ മുഴുമിപ്പിക്കാതെ കാലി ഗ്ലാസ്സുമായി ഉള്ളിലേയ്ക്ക് പോയി.
ബാബു: "സത്യാ രാമേട്ടന്‍ പറഞ്ഞത്.... ഇപ്പോ സംവരണം കിട്ടാത്തവരാ കുറവ്... അവരെയാ ന്യൂനപക്ഷം എന്ന് പറയേണ്ടത്.. പ്രത്യേകിച്ച് കേരളത്തില്‍... എല്ലാ രാഷ്ട്രീയക്കാര്‍ക്കും ന്യൂനപക്ഷം എന്ന പേരില്‍ വോട്ട് വേണം... അതുകൊണ്ട് കുറേ പേര്‍ക്ക് നീതി നിഷേധിച്ച് വേറെ കുറേ പേരുടെ വോട്ട് നേടുക തന്നെ... പിന്നെ, കുറേ ഭരണഘടനാ വകുപ്പുകളും കോടതികളും.... അതൊന്നും മാറ്റി മറയ്ക്കാന്‍ ആര്‍ക്കും വയ്യ.... അത്ര തന്നേ..."
സലീം: "ബാബൂ... ഇങ്ങടെ പാര്‍ട്ടീം ഈ വോട്ടും ന്യൂനപക്ഷോം ഒക്കെ നോക്കിത്തന്ന്യാ കളിക്കണേ....അതില്ലേല്‍ അവര്‍ക്ക് ഉള്ള സപ്പോര്‍ട്ടും പോക്കാ.... ഇങ്ങളും സാമ്പത്തികസംവരണത്തിന്റെ കാര്യത്തില്‍ പിന്തുണയ്ക്കോ? "
ബാബു: "പാര്‍ട്ടീടെ നിലപാടും മറ്റുമല്ലാ ഞാന്‍ പറഞ്ഞത്... എനിക്ക് ശരിയെന്ന് തോന്നീതാ...അതിപ്പോ ഏത് പാര്‍ട്ടിയായാലും സത്യം നീതി എന്നൊക്കെയുള്ളത് മാറ്റാന്‍ പറ്റുമോ... ങാ.. എന്നെങ്കിലും മാറുമായിരിയ്ക്കും..."
ദേവസ്സിയേട്ടന്‍: "രാമന്‍ നായരേ.. അപ്പോ ശരീ... കുറച്ച് പണീണ്ട് വീട്ടില്‍ പോയിട്ട്...."
ദേവസ്സിയേട്ടനും ദിനേശനും പതുക്കെ എഴുന്നേറ്റു....
രാമന്‍ നായര്‍ ഗ്ലാസ്സുകള്‍ കഴുകുന്നതില്‍ വ്യാപൃതനായി.

Wednesday, October 17, 2007
രഹസ്യമായ പരസ്യം
തോമ്മാച്ചന്‍ പാര്‍ട്ടി ലോക്കല്‍ സമ്മേളനോം കഴിഞ്ഞ് വീട്ടില്‍ വന്ന് കയറിയതേയുള്ളൂ..
"നിങ്ങളറിഞ്ഞോ.... വിശ്വാസികളായ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടി വിട്ട് തിരിച്ച് വരണമെന്ന്.. ഇനി പാര്‍ട്ടിക്കാരായോരേ പള്ളിയ്ക്ക് വേണ്ടാന്ന്... ഇന്ന് പള്ളീലെ യോഗത്തില് വച്ച് അച്ചന്‍ പറഞ്ഞതാ..." ശൊശാമ്മ വേവലാതിയോടെ പറഞ്ഞു.
"തിരിച്ചുവരണമെന്നോ??? അതിന് സൗകര്യമുള്ളപ്പോ തിരിച്ച് വിളിയ്ക്കാനും പറഞ്ഞ് വിടാനും പള്ളിക്കാരല്ലല്ലോ എന്നെ പാര്‍ട്ടിയിലേയ്ക്കയച്ചത്...." തോമ്മാച്ചന്റെ കൂസലില്ലാത്ത മറുപടി.
"നിങ്ങളങ്ങനൊക്കെ പറഞ്ഞിട്ടെന്താക്കാനാ മനുഷ്യാ... ദേ നിങ്ങള് കാരണം ഞങ്ങളെ പള്ളീന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കണ്ടാട്ടോ.... പിള്ളേരുടെ കാര്യങ്ങളും നമ്മുടെ മരണാനന്തരകര്‍മ്മങ്ങളൊക്കെ നടത്താനുള്ളതാ പറഞ്ഞേക്കാം..."
"എടീ ശോശാമ്മേ... ദൈവപരമായ കാര്യങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ഉപദേശിക്കാനും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാനുമാ ഈ മതമേലദ്ധ്യക്ഷന്മാര്‍... അല്ലാതെ ഭീഷണിപ്പെടുത്തി അങ്ങോട്ട് നടക്കരുത്, നോക്കരുത്, മിണ്ടരുത് എന്നൊക്കെ പറയാനല്ലാ... നീ ഒന്ന് ചുമ്മായിരിയ്ക്ക്... അച്ചന്മാര്‍ ഈ നുണയും പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ച് എത്രകാലം പോകും എന്ന് നോക്കട്ടെ..."
"ഈ മനുഷ്യന്‍ ഞങ്ങളെ കണ്ണീരു കുടിപ്പിക്കുമെന്നാ തോന്നുന്നേ...." ശോശാമ്മച്ചേടത്തി അടുക്കളയിലേയ്ക്ക് പോയി.
************************
രംഗം ബിഷാപ്പിന്റെ അരമന...... അവിടെ പള്ളീലച്ചന്മാരുടെ ഒരു തിരക്ക്... അവിടേയ്ക്ക് ആ നാട്ടുകാരനും പത്രപ്രവര്‍ത്തകനായ ജോണിക്കുട്ടി കടന്ന് വരുന്നു...
ജോണിക്കുട്ടിയെകണ്ട് കപ്പ്യാര്‍ കം വാച്ചറായ പൗലോസേട്ടന്‍ അടുത്തേയ്ക്ക് വന്നു..
"എന്താ ജോണിക്കുട്ട്യേ ഈ വഴിയ്ക്കൊക്കെ???"
"പൗലോസേട്ടാ.. ബിഷപ്പിനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം... ഒന്ന് പോയി ചോദിച്ചിട്ട് വരൂ.."
"തിരുമേനി അരമനയില്‍ വിശ്രമത്തിലാണ്.. സമ്മതിയ്ക്ക്യോ ആവോ?..."
"അല്ല... കമ്പ്ലീറ്റ് രാജകീയപദങ്ങളാണല്ലോ പൗലോസേട്ടാ.. തിരുമേനി, അരമന... ങും ങും..." ജോണിക്കുട്ടി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
"പിന്നല്ലാതേ... ഞാന്‍ ചെന്ന് ചോദിച്ചിട്ട് വരാം..." പൗലോസേട്ടന്‍ അകത്തേയ്ക്ക് പോയി.
പൗലോസേട്ടന്റെ കൂടെ ഒരു അച്ചന്‍ പുറത്തേയ്ക്ക് വന്നു...
"അതേയ്... പത്രക്കാരോട് ഒന്നും പറയാനില്ലാ.. ഇപ്പോ തന്നെ പുലിവാല് പിടിച്ചിരിയ്ക്ക്യാ മോനേ..." അച്ചന്‍ പറഞ്ഞു.
"അച്ചോ.. എനിയ്ക്ക് മനസ്സില്‍ തോന്നിയ കുറച്ച് സംശയങ്ങള്‍ ഒന്ന് ചോദിച്ച് മനസ്സിലാക്കാനാ... പത്രത്തില്‍ പ്രസിദ്ധീകരിക്കാനൊന്നുമല്ല... ഒരു വിശ്വാസിയുടെ സംശയങ്ങള്‍ ദൂരീകരിച്ച് തരണമെന്ന അപേക്ഷയേ ഉള്ളൂ.." ജോണിക്കുട്ടി പറഞ്ഞു.
"അച്ചോ.. ഇത് നമ്മുടെ ജോണിക്കുട്ട്യാ.. ഇവിടെ അടുത്താ വീട്... നല്ല വിശ്വാസിയാ..." പൗലോസേട്ടന്റെ വക ഒരു സപ്പോര്‍ട്ട്.
"വിശ്വാസിയല്ലെങ്കിലും ആക്കിയെടുക്കാന്‍ ഞങ്ങള്‍ക്കറിയാം.." അച്ചന്‍ അല്‍പം കടുത്ത ഭാഷയില്‍.
ഒന്ന് പകച്ച ജോണിക്കുട്ടിയെ നോക്കി സമനിലവീണ്ടെടുത്ത് അച്ചന്‍ പറഞ്ഞു. "ഓ.. ആ പ്രകടനോം പൊതുയോഗേം കഴിഞ്ഞതിന്റെ ഹാങ്ങ് ഓവറില്‍ പറഞ്ഞ് പോയതാ... താന്‍ വാ... പേപ്പറില്‍ കൊടുക്കാനല്ലെങ്കില്‍ നമുക്ക് സംസാരിയ്ക്കാം..."
അച്ചന്റെ കൂടെ ജോണിക്കുട്ടി അകത്തേയ്ക്ക് നടന്നു.
"ങാ.. ചോദിച്ചോളൂ... എന്തൊക്കെയാ സംശയങ്ങള്‍??"
"അച്ചോ.. ഈ മത്തായി ചാക്കോയെക്കുറിച്ച് ചിലതൊക്കെ അറിയാനാ... സത്യത്തില്‍ പുള്ളിക്കാരന്‍ വിശ്വാസിയായിരുന്നോ??"
"പിന്നല്ലാതെ..." അച്ചന്റെ മറുപടി.
"അപ്പോ.. ശരിയ്ക്കും അന്ത്യകൂദാശ കൊടുത്തിരുന്നോ?"
"അത് പിന്നെ.. ഈ രോഗീലേപനം, അപ്പം, അന്ത്യകൂദാശ എന്നിവയൊക്കെ പലതരം പദങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് രൂപപ്പെടുത്തിയെടുത്തിട്ടുള്ള ചട്ടങ്ങളുടേയും മാറ്റങ്ങളുടേയും ഫലമായി അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക് വ്യഖ്യാനിയ്ക്കാം.."
"എന്ത്??? " ജോണിക്കുട്ടി അന്തം വിട്ട് ഇരുന്നുകൊണ്ട് ചോദിച്ചു.
"മോനേ.. അതൊക്കെ ടെക്നിക്കല്‍ ടേര്‍മുകളാണ്.. അതൊക്കെ മനസ്സിലാക്കാന്‍ നല്ല വിജ്നാനം വേണം.."
"അച്ചോ.. അത് പോട്ടെ... ഈ പുള്ളിക്കാരന്‍ അബോധാവസ്ഥയിലായിരുന്നൂന്നാണല്ലോ കേട്ടത്..."
"അബോധാവസ്ഥയിലാവുന്നതിനുമുന്‍പ് നമ്മള്‍ അവിടെ ചെന്നിരുന്നു... അന്ന് മാല കൊടുത്തപ്പോള്‍ വാങ്ങിയില്ലേ??" അച്ചന്റെ വിശദീകരണം.
"അത് പിന്നെ, ആ നിലയില്‍ കിടക്കുന്ന ഒരളുടെ അടുത്ത് ചെന്ന് അതുമിതും പറഞ്ഞ് മാല കൊടുത്താല്‍ 'എടുത്തോണ്ട് പോടാ നിന്റെ ഒരു മാല' എന്ന് ആരേലും പറയോ അച്ചാ..."
"മോനേ.. ജോണിക്കുട്ടീ.. നീ സ്മാര്‍ട്ട് ആവാണോ??"
"അല്ലച്ചോ... സംശയം ചോദിച്ചൂന്ന് മാത്രം... അത് പോട്ടെ... ഈ അബോധാവസ്ഥയിലായിരുന്നപ്പോ എന്ത് കൊടുത്തൂന്നാ പറഞ്ഞത്.. ബോധത്തോടെ സ്വീകരിച്ചൂന്നും പറഞ്ഞല്ലോ..." ജോണിക്കുട്ടിയുടെ ചോദ്യം വീണ്ടും.
"നമ്മള്‍ രോഗീലേപനം കൊടുത്തു.... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വം ആ കുഞ്ഞാട് അത് സ്വീകരിച്ചു..."
"എന്ത്???... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വമോ??"
"ങാ.. അത് തന്നെ.. എന്തേ അങ്ങനെ പാടില്ലേ??" അച്ചന് ദേഷ്യം വന്നു..
"അല്ലച്ചോ... അപ്പോ പിന്നെ അതിനെ കുറച്ചുകൂടി ടെക്നിക്കലായി പറഞ്ഞാല്‍ മതിയായിരുന്നു... അതായത്, വൈദ്യശാസ്ത്രപരമായി അബോധാവസ്ഥയിലായിരുന്നെങ്കിലും ദൈവശാസ്ത്രപരമായി ബോധാവസ്ഥയുണ്ടായിരുന്നു എന്നോ മറ്റോ..."
"ഓ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... അതൊക്കെ അന്നേ കാസറ്റിലും മറ്റും പകര്‍ത്തീന്നാ കേട്ടത്... അത് പോട്ടേ.. വേറെ എന്തേലുമുണ്ടേല്‍ ചോദിയ്ക്ക്.."
"പിന്നെ അച്ചോ... ഇന്നലെ പ്രകടനത്തില്‍ രാഷ്ട്രീയക്കാരെ വെല്ലുന്ന പ്രസംഗമായിരുന്നെന്ന് കേട്ടു... എന്തൊരു കാച്ചാ കാച്ചിയത്.."
"പിന്നല്ലാതെ... നമ്മളോടാ കളി.... പള്ളീന്ന് വിളിച്ച് പറഞ്ഞാ വരാത്ത ക്രിസ്ത്യാനികളുണ്ടോ... വന്നില്ലേല്‍ ഒക്കേത്തിനും പിന്നീട് പണികൊടുക്കും അത്ര തന്നേ... പിന്നെ പ്രസംഗിച്ചത്... നമ്മളും തറയാണേല്‍ തറ... കളി നമ്മളോട് വേണ്ടാ.." അച്ചന്‍ വീണ്ടും രോഷം കൊണ്ടു.
"അച്ചോ.. ഈ ക്രിസ്തുവിന്റെ രീതിയനുസരിച്ച് സൗമ്യമായി കാര്യങ്ങളെ സമീപിക്കലല്ലേ അതിന്റെ ഒരു രീതി.. ഒരു കരണത്തടിച്ചാല്‍ മറ്റേ കരണവും കാണിച്ചുകൊടുക്കുക എന്നൊക്കെ.." വീണ്ടും ജോണിക്കുട്ടിയുടെ സംശയം.
"പിന്നേ.. മറ്റേ കരണോം കാണിച്ച് കൊടുക്കല്.. പണ്ട് ക്രിസ്തു അതൊക്കെ പറഞ്ഞിട്ടുണ്ടാവും.. അന്ന് ഈ രാഷ്ട്രീയോം പള്ളിവക കച്ചോടങ്ങളും ഒന്നും ഇല്ല... ഇതിപ്പോ എല്ലാം മര്യാദയ്ക്ക് നടക്കണമെങ്കില്‍ അല്‍പം ഈ സൈസ് കാര്യങ്ങളും വേണം.."
"പിന്നെ, അച്ചന്‍ പ്രസംഗിച്ചൂന്ന് കേട്ടു റഷ്യയില്‍ രോഗീലേപനം കൊടുത്തൂന്നോ മറ്റോ?? അപ്പോ നമ്മള് രോഗീലേപനം കൊടുത്തതുകൊണ്ടാണല്ലേ അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിഞ്ഞത്, റഷ്യ തവിടുപൊടിയായത്... "
"പിന്നല്ലാതെ?"
"എന്നാലും അവിടുത്തെ കാര്യങ്ങള്‍ ഇപ്പോ കഷ്ടാന്നാ കേട്ടത്... ഒരു ദരിദ്ര രാജ്യം പോലായി അത്രേ... ഇന്ത്യയുടെ ഒരു സ്റ്റ്രോണ്ട് കക്ഷിയായിരുന്നു... ങാ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.. രോഗീലേപനം കൊടുത്തുപോയില്ലേ... അത് പോട്ടെ, ഇനി ചൈനയ്ക്ക് രോഗീലേപനം കൊടുക്കന്‍ പ്ലാനുണ്ടോ അച്ചാ...???"
"മോനേ.. ജോണിക്കുട്ടീ... നീ ഊതല്ലേ... അതീന്ന് പിടിവിട് മോനേ.. വേറെ വല്ലോം പറ"
"അല്ലാ.. ഇനി ഇവിടുത്തെ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് രോഗീലേപനം കൊടുക്കാന്‍ പോകാന്ന് കേട്ടു.. ശരിയാണോ അച്ചോ..???"
"മിക്കവാറും വേണ്ടിവരും... നമ്മളെ ജീവിയ്ക്കാന്‍ സമ്മതിക്കില്ലാന്ന് വച്ചാല്‍ എന്ത് ചെയ്യും... ഡിവൈന്‍ പ്രശ്നം, അഭയ കൊലക്കേസ് തുടങ്ങിയയൊക്കെ പൊക്കിക്കൊണ്ട് വരണുണ്ട്.. എന്റെ ഈശോയേ.. എവിടെക്കൊണ്ട് ആക്കുമോ ആവോ.... അതും കൂടാണ്ട് കുറച്ച് കോളേജ് കച്ചോടം നടത്തി നാല് കാശുണ്ടാക്കാന്‍ നോക്കുമ്പോ ദേ വരുന്നു കുറേ നിയമോം മറ്റുമായിട്ട്... ഇവരെക്കൊണ്ട് തോറ്റു..."
"ഓ.. അപ്പോ അതാണല്ലേ കാര്യം...??"
"ദേ.. നീയിത് പത്രത്തിലൊന്നും ഇടത്തില്ലല്ലോ അല്ലേ... വെറുതേ ഞങ്ങള്‍ക്ക് പണിയുണ്ടാക്കല്ലേ..."
"ഇല്ലച്ചോ.. ഒന്ന് ക്ലിയറാക്കാന്‍ ചോദിച്ചെന്നേയുള്ളൂ... പിന്നെ, ആ മത്തായി ചാക്കോയെ പള്ളിക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് കേട്ടു... നമ്മള്‍ പിടിച്ചെടുത്തോ...??"
"പിന്നില്ലാതെ... അബോധാവസ്ഥയിലാവുന്നതുവരെ അങ്ങേര് വല്ല്യ പാര്‍ട്ടിക്കാരനായിരുന്നിരിയ്ക്കും.. പക്ഷെ, അബോധാവസ്ഥയിലായപ്പോള്‍ നമ്മള്‍ കയറി രോഗീലപനോം മറ്റും കൊടുത്ത് ഏറ്റെടുത്തില്ലേ... അപ്പോ പിന്നെ നമ്മുടെ ആളല്ലേ???"
"അതല്ല അച്ചോ.. മരണശേഷം പുള്ളിക്കാരനെ മതപരമായ ചടങ്ങുകളില്ലാതെ അടക്കം ചെയ്യണം എന്ന് പുള്ളി വ്യക്തമായി പറഞ്ഞ് വച്ചിരുന്നു എന്നാണല്ലോ കേട്ടത്.."
"അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. മരണത്തിനുമുന്‍പ് നമ്മുടേ ആളാക്കിയില്ലേ.. അത് മതി.. അപ്പോ പിന്നെ നമുക്ക് വിട്ട് തരേണ്ടതായിരുന്നു.."
"പിന്നെ, അച്ചോ... പല സ്ഥലത്തും നമ്മുടെ പാതിരിമാരെയും മതപ്രചാരകരേയും പല ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ചതും അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നാ കേട്ടത്... അപ്പോ ഇനി മതസ്വാതന്ത്ര്യം എന്ന് പറഞ്ഞ് പാവങ്ങളെ പിന്നാലെ നടന്ന് പലതും കൊടുത്ത് മതത്തില്‍ ചേര്‍ക്കാന്‍ നടന്നാല്‍ വല്ല ഹിന്ദുവര്‍ഗ്ഗീയന്മാരുടേന്നും നല്ല വീക്ക് വാങ്ങിയാല്‍ കൊള്ളേണ്ടിവരും... ഒരാളും തിരിഞ്ഞു നോക്കീന്ന് വരില്ല... മാത്രമല്ല, രണ്ടെണ്ണം കൊണ്ടോട്ടെ എന്ന് മനസ്സില്‍ പറയുകയും ചെയ്യും..."
"ജോണിക്കുട്ടീ.. നീ ആരെയാ പേടിപ്പിക്കുന്നേ... നമുക്കും സേനയും ട്രെയിനിങ്ങും ഒക്കെ വരാന്‍ പോവാ... അതറിയോ??"
"ഓഹോ.. അപ്പോ നല്ല ചേലായിരിയ്ക്കും... ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രി കണ്ട് രോമാഞ്ചം കൊള്ളാന്‍ കാത്തിരിയ്ക്കാം അല്ലേ... നമ്മുടേ ആയുധം എന്തായിരിയ്ക്കും.. ശൂലോം വാളും അവന്മാരുടെ കുത്തകയല്ലേ??"
"കുഞ്ഞാടേ..നീ ഈ മുനവച്ചുള്ള ഡയലോഗ് കുറേ നേരമായീട്ടോ.. മതി നിര്‍ത്തിക്കോ..."
"അച്ചോ.. ഒരു ലാസ്റ്റ് ചോദ്യം കൂടി... നമുക്ക് ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങിയാല്‍ എന്താ?? വിശ്വാസികളെക്കൊണ്ട് നിര്‍ബദ്ധിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാലോ... ഭരണം കിട്ടിയാല്‍ നമ്മുടെ ഇഷ്ടത്തിന് കോളേജ് കച്ചോടം നടത്താം, മതപ്രചാരം നടത്താം... മൊത്തത്തില്‍ അടിച്ച് പൊളിയ്ക്കാം... എന്താ??"
"ഓ.. അതിന് നിന്റെ ഉപദേശം ഒന്നും വേണ്ടാട്ടോ... അതൊക്കെ ഞങ്ങളുടെ പ്ലാനിലുണ്ട്... മതി മതി... ഇത്രേം മതി.... നിന്റെ കുറേ സംശയങ്ങള്... പിന്നേയ്... ഇതൊന്നും പത്രത്തില്‍ കൊടുത്തേക്കല്ലേട്ടോ... കുഞ്ഞാട് മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞൂന്നേയുള്ളൂ..."
"ശരി അച്ചോ.. പത്രത്തില്‍ കൊടുക്കൂല്ലാ.."
'പാവം അച്ചന്‍.. ബ്ലോഗിംഗ് എന്ന പരിപാടിയുണ്ടെന്ന് പുള്ളിക്കറിയില്ലെന്ന് തോന്നുന്നു... ബ്ലോഗില്‍ കൊടുക്കരുതെന്ന് പറാഞ്ഞിട്ടില്ലല്ലോ...' ജോണിക്കുട്ടി മനസ്സില്‍ പറഞ്ഞുകൊണ്ട് ഇന്റര്‍നെറ്റ് കഫേ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

Monday, October 1, 2007
സര്‍ക്കാര്‍ ജോലി
പി.എസ്.സി. പരീക്ഷയെഴുതി ഒരു സര്‍ക്കാര്‍ ജോലി സംഘടിപ്പിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടി നന്നായി പ്രിപ്പയര്‍ ചെയ്താല്‍ നടക്കാവുന്ന കാര്യമേയുള്ളൂ എന്നത് എന്റെ കുറേ സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
പ്രീഡിഗ്രി കഴിഞ്ഞ കാലം മുതല്‍ അമ്മ എന്നെ പല ടെസ്റ്റുകളും എഴുതാന്‍ നിരന്തരം പ്രേരിപ്പിക്കുമായിരുന്നു. ഒന്നും പഠിക്കാതെ പോയി ഒരു ബാങ്ക് ടെസ്റ്റോ, പി.എസ്.സി. പരീക്ഷയോ എഴുതിയാല്‍ ഒരു ജോലി കിട്ടുമെന്ന് അന്നും ഇന്നും എനിയ്ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, കുറേ ടെസ്റ്റ് എഴുതിക്കഴിയുമ്പോള്‍ ഒരെണ്ണം കിട്ടും എന്ന അന്ധവിശ്വാസത്തിലായിരുന്നു എന്റെ അമ്മ. ഒടുവില്‍ സോഫ്റ്റ് വെയര്‍ മേഖലയില്‍ കയറിപ്പറ്റി തരക്കേടില്ലാതെ ജോലി ചെയ്തു തുടങ്ങിയതില്‍ പിന്നെയാണ് അമ്മയുടെ നിര്‍ബദ്ധം ഒന്ന് കുറഞ്ഞത് (എന്ന് കരുതി ഇപ്പോഴും അമ്മയ്ക്ക് താല്‍പര്യമില്ലാതില്ല).
എന്നെ സംബദ്ധിച്ചിടത്തോളം ഇന്നത്തെ മാനസികാവസ്ഥയില്‍ ഒരു ഗവര്‍ണ്‍മന്റ് ജോലി എന്നത് ചിന്തിക്കാന്‍ തന്നെ പേടിയാണ്. എന്നും ഒരേ ഷെഡ്യൂളില്‍ ജോലി ചെയ്യുകയും, ഒന്നും ചെയ്യാതിരിക്കുകയും അങ്ങനെ ഇരുന്ന് ഇരുന്ന് ചെറുപ്പത്തിലേ വയസ്സനായിപ്പോകുകയും ചെയ്യുമല്ല്ലോ എന്നതാണ് എന്റെ നിഗമനം.
കുറച്ച് കാലമായി ഞാന്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജോലിഭാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ കുറഞ്ഞ കാലയളവില്‍ കാര്യമായ അന്വേഷണങ്ങളില്ലാതെ എനിയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞ പലതും നമ്മെ ഞെട്ടിക്കുന്ന വസ്തുതകളാണ്.
നല്ലപോലെ അവരവരുടെ ജോലികള്‍ ചെയ്യുന്ന സത്യസന്ധരായ ആളുകള്‍ ഇനി ഞാന്‍ താഴെ വിവരിക്കാന്‍ പോകുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.
'ജോലിയെടുക്കാതെ ശമ്പളം വാങ്ങുക' എന്ന നാണമില്ലാത്ത മാനസികാവസ്ഥയുള്ള നിരവധി പേര്‍ ഈ രംഗത്തുണ്ടെന്നുള്ളത് ഒരു സത്യാവസ്ഥയാണ്.സമയത്തിന്റെ കാര്യത്തില്‍ യാതൊരു കൃത്യതയും ഈ മേഖലയില്‍ പല ഡിപ്പാര്‍ട്ട് മെന്റുകളിലും ആവശ്യമില്ല. പല ഡിപ്പാര്‍ട്ട് മെന്റുകളും യാതൊരു പണിയും ഇല്ലാതെ ഉദ്യോഗസ്ഥരെ വെറുതെ ജോലിക്കിരുത്തി മാസാമാസം ശമ്പളം കൊടുക്കുന്നവയാണ്. ആണ്ടിലോ ശങ്കരാന്തിക്കോ ഒരു പണി വന്നാല്‍ ആയി എന്ന അവസ്ഥ.
ആഴ്ചയിലൊരിക്കല്‍ മാത്രം ഓഫീസില്‍ ചെന്ന് ഒപ്പിട്ട് തിരിച്ച് വരുന്ന ഒരു ഗവര്‍ണ്‍മന്റ് ജീവനക്കാരിയെ എനിയ്ക് നേരിട്ടരിയാം. അവരുടെ തലപ്പത്തിരിക്കുന്ന പുള്ളിക്കാരനാണെങ്കിലോ മാസത്തിലൊരിക്കലോ മറ്റോ വന്നാലായി എന്നതാണത്രേ സ്ഥിതി.
മറ്റൊരു സ്ഥാപനത്തില്‍ ഓണ്‍ ഡ്യൂട്ടിയില്‍ ലീവ് എടുക്കാം. എന്തൊരു നല്ല ഫസിലിറ്റി. അതായത്, ലീവ് എഴുതിവച്ച് സ്ഥലം വിടാം (ആരെങ്കിലും ഇന്‍സ്പെക്ഷന് വന്നാല്‍ ലീവ് അപ്ലിക്കേഷന്‍ ഉണ്ടല്ലോ). എന്നിട്ട് ലീവ് കഴിഞ്ഞ് തിരിച്ച് വന്നിട്ട് ആ ലീവ് കാന്‍സല്‍ ചെയ്യാം (അതായത് കീറിക്കളയാം എന്ന്).
എന്റെ അനിയന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വാര്‍ഡന്‍ ചാര്‍ജുള്ള ആള്‍ക്ക് വേണമെങ്കില്‍ ഈ പരിപാടി വച്ച് നല്ല കാശ് വാരാം അത്രേ. അവന് മുന്‍പ് അവിടെ ഉണ്ടായിരുന്ന കക്ഷി ഇങ്ങനെ കുറേ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ കണക്ക് അഡ്ജസ്റ്റ് ചെയ്ത് ഹാന്‍ഡ് ഓവര്‍ ചെയ്യാന്‍ അല്‍പസമയമെടുത്തെന്നും ഉള്ളത് ഞാന്‍ എന്റെ അനിയനില്‍ നിന്ന് അറിഞ്ഞ കാര്യം. അതായത്, ഹോസ്റ്റലിലേയ്ക്ക് വാങ്ങുന്നതില്‍ അളവിലും വിലയിലും നല്ല വ്യത്യാസം കാണിക്കാനുള്ള സാഹചര്യം നിലവിലുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത.
മറ്റൊരു വിവരം എനിയ്ക്ക് ഒരു സുഹൃത്തില്‍ നിന്ന് മനസ്സിലായത് ഇതിനേക്കാല്‍ അതിശയിപ്പിക്കുന്നതാണ്. ഒരു വനിതാ ഉദ്യോഗസ്ഥ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ആയി വന്നു. അവര്‍ ഒരു കൊല്ലക്കാലം മാസം ശമ്പളം വാങ്ങാന്‍ വേണ്ടിമാത്രം ഒരുദിവസം എറണാകുളത്ത് എത്തുമത്രേ. ഇത് ഒരു അതിശയോക്തിയല്ല, സത്യം മാത്രം.
ഇങ്ങനെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരുന്ന് പണിയെടുക്കുന്നു എന്ന വ്യാജേന അവനവന്റെ കാര്യങ്ങള്‍ നടത്തുന്ന നല്ലൊരു പങ്ക് ജീവനക്കാരുണ്ട്. അവര്‍ക്ക് സര്‍ക്കാരിനോടോ ജനങ്ങളോടോ യാതൊരു ബാദ്ധ്യതയില്ല, ഉത്തരവാദിത്വങ്ങളില്ല. പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നല്ല പോലെ അദ്ധ്വനിച്ച് ജോലി ചെയ്ത് കിട്ടുന്ന കാശില്‍ നിന്ന് ഗവര്‍ണ്മെന്റിന് ടാക്സ് കൊടുക്കുന്ന നിരവധിപേരുണ്ട്. ആ കാശില്‍ നിന്ന് കൂടിയാണ് ഇത്തരം ആണും പെണ്ണും കെട്ടവര്‍ക്ക് ശമ്പളം കൊടുക്കുന്നതിന്റെ ഒരു പങ്ക് കിട്ടുന്നത് എന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്ന്.
ഗവര്‍ണ്‍മന്റ് ഓഫീസുകളില്‍ പഞ്ചിംഗ് സിസ്റ്റം കൊണ്ടുവന്നപ്പോള്‍ എന്തായിരുന്നു പുകില്? അവനവന്റെ ജോലി സമയം രേഖപ്പെടുത്തുന്നതില്‍ ഭയമുള്ളത് തന്നെ അവര്‍ ചെയ്യുന്നത് കള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ്.
ഇവിടെ സത്യസന്ധരായ പത്രപ്രവര്‍ത്തകരും കുറഞ്ഞ് വരുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള പത്രങ്ങളോ പത്രപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയശേഷം അവിടങ്ങളില്‍ ഒരു സര്‍വ്വേ നടത്തട്ടെ. കൃത്യമായി അവിടങ്ങളിലെ ജീവനക്കാരുടെ ജോലിയെക്കുറിച്ചും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ചും ജനങ്ങളെ അറിയിക്കട്ടെ. യാതൊരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്നവരുടെ മുഖം മൂടി വലിച്ചെറിയട്ടെ. എന്തിനാണ് നമുക്ക് അങ്ങനെയുള്ള സ്ഥാപനങ്ങള്‍? വല്ലപ്പോഴും മാത്രമേ ജോലിയുള്ളൂ എന്ന തരം സ്ഥാപനങ്ങളില്‍ അവരെ മറ്റ് മേഖലകളില്‍ കൂടി ട്രെയിന്‍ ചെയ്ത് കൂടുതല്‍ പ്രൊഡക്റ്റീവ് ആക്കുകയല്ലേ വേണ്ടത്?
നമുക്ക് ഇവിടെ കൃത്യമായ ട്രാക്കിംഗ് മെക്കാനിസം ആണ് വേണ്ടത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ ആക്റ്റിവിറ്റീസ് ട്രാക്ക് ചെയ്യാന്‍ ഒരു സംവിധാനം വേണം. സെന്റ്രലൈസ്ഡ് ആയി ഇവയെ മോണിറ്റര്‍ ചെയ്യാനും സാധിക്കണം. ഓരോ സ്ഥാപനങ്ങളിലും ജോലിയുടെ പ്രത്യേകതകളനുസരിച്ച് ടാസ്ക് കൃത്യമായി വിഭജിച്ച് കൊടുക്കാനും അതിന്റെ സ്റ്റാറ്റസ് അവരെക്കൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്യിക്കാനും സാധിക്കണം. അതുപയോഗിച്ച് ഓരോരുത്തരുടേയും പ്രൊഡക്റ്റിവിറ്റി അളക്കാനുള്ള സംവിധാനങ്ങള്‍ വേണം.
ഇതൊക്കെ എന്റെ സ്വപ്നങ്ങള്‍ മാത്രം..
പക്ഷെ, ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഇന്നത്തെ തൊഴില്‍ രീതികളും ജീവനക്കാരുടെ അവകാശങ്ങളും സംഘടനകളും അത്തരം നടപടികളോട് എന്നും വിരോധം പുലര്‍ത്തുന്നവരാണെന്നതാണ് കഷ്ടം.
ശക്തമായതും ദിശാബോധമുള്ളതുമായ സര്‍ക്കാരും, ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരും ജനങ്ങളുടെ സപ്പ്പോര്‍ട്ടോടെ ഇത്തരം നടപടികളുമായി മുന്നോട്ട് വരികയും പതുക്കെ പതുക്കെ ഓരോ മേഖലകളായി കമ്പ്യൂട്ടര്‍ വത്ക്കരിക്കുകയും ചെയ്ത് ആ ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ കഴിയുമെന്ന് ഞാന്‍ ആശിക്കുന്നു.

Subscribe to:
Posts (Atom)