ഒരു നാട്ടിന്‍ പ്രദേശത്തെ രാമന്‍ നായരുടെ ചായക്കടക്കവലയിലെ പതിവ് കുശലവര്‍ത്തമാനങ്ങള്‍....
ദേവസിച്ചേട്ടന്‍: "എടാ ദിനേശാ.... നിന്റെ മോന്‍ എഞ്ചിനീയറിങ്ങിന് പഠിക്കുവാ അല്ലയോ???... "
ദിനേശന്‍: "അതേ ദേവസ്സിയേട്ടാ.... അവന്‍ ഹോസ്റ്റലില്‍ നിന്നാ പഠിക്കുന്നേ.... ദേവസ്സിയേട്ടന്റെ അനിയന്റെ മോനും അങ്ങനെ ഏതാണ്ടല്ലേ പഠിക്കുന്നേ?"
ദേവസിച്ചേട്ടന്‍: "പിന്നേ.. അവന്‍ ഏതോ വല്ല്യ എഞ്ചിനീര്‍ ആവാനാ പഠിക്കുന്നേ.. "
രാമന്‍ നായര്‍: "അതിന് ദേവസ്സ്യേട്ടാ... ആ കൊച്ചന് വല്ല്യ മാര്‍ക്കൊന്നും ഉണ്ടായിരുന്നില്ലാന്നാണല്ലോ കേട്ടത്.... "
ദിനേശന്‍: "അത് പിന്നെ രാമന്‍ നായരേ.. അവന്‍ പള്ളിക്കാര് നടത്തുന്ന ഏതോ കോളേജില്‍ തന്നെ സീറ്റ് തരപ്പെടുത്തി.. ഇവര്‍ക്കൊക്കെ വല്ല്യ പിടിപാടല്ലേ..."
ദേവസ്സിയേട്ടന്‍: "ദിനേശോ... അങ്ങനെ അങ്ങ് കൊച്ചാക്കാതെ... നീ ഒ.ബി.സി. സംവരണം ഒപ്പിച്ചല്ലേ മോന് സീറ്റ് വാങ്ങിയത്?? ഇല്ലേല്‍ കാണായിരുന്നു.... ഞങ്ങളുടെ കാര്യം അങ്ങനെയല്ലാ... ഇനി ആ സംവരണം കിട്ടിയില്ലേലും ഒരു സീറ്റൊപ്പിക്കാന്‍ പറമ്പിലെ ഒരു മാസത്തെ തേങ്ങാ പറക്കി വിറ്റാല്‍ മതി...."
ദിനേശന്‍: "അയ്യോ ചേട്ടാ.. ഞാന്‍ അത് ഉദ്ദേശിച്ച് പറഞ്ഞതല്ലാട്ടോ.... നിങ്ങളുടെ വീട്ടുകാരുടെ സാമ്പത്തികസ്ഥിതി അറിയാത്തവര്‍ ആരേലും ഉണ്ടോ ചേട്ടാ ഈ നാട്ടില്‍?"
അവരുടെ ഇടയിലേയ്ക്ക് ചായ ഗ്ലാസ്സുമായി രാമന്‍ നായര്‍ കടന്ന് വന്നു.
രാമന്‍ നായര്‍: "ദേവസ്സ്യേട്ടാ... ഈ സംവരണം കിട്ടാന്‍ എവിട്യാ അപേക്ഷ കൊടുക്കാ???.... കാര്യം നമ്മള് നായരൊക്കെത്തന്നെ... പക്ഷേ... പിള്ളേര് രണ്ടും പഠിക്കാന്‍ വല്ല്യ മോശമൊന്നുമായിരുന്നില്ലേലും എന്‍ഡ്രന്‍സ് ഒന്നും കിട്ടിയില്ലന്നേ.... ഇനി താഴെ ഒരുത്തന്‍ ഉണ്ട്,,, അവന്‍ 12 ആം ക്ലാസ്സ് കഴിയുമ്പോഴേയ്ക്ക് ഒരു സംവരണം ഒപ്പിച്ചെടുക്കാന്‍ പറ്റുമോ എന്നറിയാനാ..."
അത് കേട്ട് ദിനേശനും ദേവസ്സിയേട്ടനും പൊട്ടിച്ചിരിച്ചു...
ദിനേശന്‍ : "എന്റെ രാമന്‍ നായരേ... നിങ്ങളൊക്കെ ഉയര്‍ന്ന മതക്കാരല്ലേ... നിങ്ങള്‍ക്കൊന്നും സംവരണം കിട്ടില്ലാ... പിന്നേയ്, എണ്ട്രന്‍സ് കിട്ടണേല്‍ നല്ല തല വേണം... പ്ലസ് ടൂ വിന് മാര്‍ക്കുണ്ടായിട്ട് മാത്രം കാര്യായില്ലാ... അറിയോ....??"
രാമന്‍ നായര്‍: "നായരായിപ്പോയത് എന്റെ കുറ്റമല്ലല്ലോ... അതുകൊണ്ടെന്റെ പിള്ളേര്‍ എന്ത് പിഴച്ചു.... പിള്ളേര്‍ വീട്ടില്‍ പറയുന്ന കേട്ടു... നിങ്ങളുടെ വീട്ടിലെ പിള്ളേര്‍ക്കൊക്കെ അവരേക്കാള്‍ എണ്ട്രന്‍സ് പരീക്ഷയ്ക്ക് റാങ്ക് കുറവായിരുന്നൂന്ന്... എന്നിട്ട് അവര്‍ക്ക് അഡ്മിഷന്‍ കിട്ടി എന്ന് പറഞ്ഞ് വിഷമിച്ച് നടപ്പുണ്ടായിരുന്നു... ഞാനെന്ത് കാട്ടാനാ..."
ദേവസ്സിയേട്ടന്‍: "അങ്ങനെ എല്ലാവര്‍ക്കും സംവരണം കൊടുക്കാന്‍ പറ്റുമോ രാമന്‍ നായരേ... അതിനൊക്കെ ഒരു നിയമോം മറ്റും ഇല്ലേ??"
രാമന്‍ നായര്‍: "എനിയ്ക്ക് നിയമോം ഒന്നും പിടിയില്ല ദേവസ്സ്യേട്ടാ... പക്ഷേ, എനിയ്ക്ക് ആലോചിച്ചിട്ട് ഒരു കാര്യം മനസ്സിലായി.... കാശുള്ള വീട്ടിലെ പിള്ളേരടക്കം പലരും റാങ്ക് കുറഞ്ഞിട്ടും അഡ്മിഷന്‍ കിട്ടി പഠിക്കുന്നൂ... അവര്‍ക്ക് ഇങ്ങനെ കിട്ടിയില്ലേലും കാശ് കൊടുത്ത് പഠിക്കാന്‍ കെല്‍പുണ്ട്... എന്റെ കാര്യം അങ്ങനെയല്ലല്ലോ... മാര്‍ക്കുണ്ടായിട്ടും മതത്തിന്റെ പേരില്‍ അവറ്റകള്‍ ദേ ഗതിയില്ലാതെ നടക്കുന്നു... പിള്ളേര്‍ പറയുന്ന കേട്ടു, വല്ല സംവരണ ജാതിയിലുള്ള പെണ്‍കൊച്ചുങ്ങളേയേ പ്രേമിച്ച് കെട്ടുന്നുള്ളൂ എന്ന്... അവരുടേ പിള്ളേര്‍ക്കെങ്കിലും രക്ഷകിട്ടുമല്ലോ എന്ന്..."
രാമന്‍ നായരുടെ വിഷമം കേട്ടുകൊണ്ട് സ്ഥലത്തെ പ്രധാന സഖാവ് 'ബാബുവും' കൂടെ അരിക്കച്ചോടക്കാരന്‍ സലീമിക്കയും...
ബാബു: "രാമേട്ടാ... അങ്ങനെ വിഷമിക്കാതെ... സാമ്പത്തിക സംവരണം വന്നാല്‍ ഒക്കെ ശരിയാവും..."
രാമന്‍ നായര്‍: "അതെന്തുവാ ബാബൂ...??"
ബാബു: "മതം നോക്കാതെ എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി വരുമാനം കുറഞ്ഞവര്‍ക്ക് സംവരണം കൊടുക്കുന്ന രീതി വരും..."
സലീം: "അത് നല്ലതാ ബാബൂ... അത് വേണം.... അപ്പോ പിന്നെ ജാതിയുടേയും മതത്തിന്റേയും പേരില്‍ സംവരണം ഒന്നും ഉണ്ടാവില്ലല്ലോ... പാവപ്പെട്ടവന് സംവരണം കിട്ടുകേം ചെയ്യും...
ദേവസ്സിയേട്ടന്‍: "പിന്നേ... വരും വരും.... കാര്യമൊക്കെ ശരി തന്നെ, അതിന് ആരേലും സമ്മതിക്കോ.... സലീമേ.. നിന്റെ പിള്ളേര്‍ക്കോ വീട്ടുകാര്‍ക്കോ സംവരണം വേണ്ടാന്ന് നിനക്ക് നിശ്ചയിക്കാന്‍ പറ്റുമോ...."
സലീം: "അല്ലാ... അത്..."
ദേവസ്സിയേട്ടന്‍: "ങാ... അതാ പറഞ്ഞത്.. അവനവന്റെ കാര്യം വരുമ്പോള്‍ ന്യായം വേറെയാണേലും ഒരുത്തനും സമ്മതിക്കുകേലാ.... നടക്കാന്‍ പോകുന്ന കാര്യം വല്ലോം പറ സഖാവേ..."
ബാബു: "ഈ രാജ്യത്തെ ഓരോരുത്തരുടേയും വരുമാനം സര്‍ക്കാറിന് കണ്ട് പിടിക്കാന്‍ സംവിധാനമില്ലാത്തതാ പ്രശ്നം... ഇപ്പോത്തന്നെ പല ബിസിനസ്സ് കാരും വല്ല്യ വല്ല്യ കൃഷിക്കാരും അവരുടെ വരുമാനം ശരിക്ക് തിട്ടപ്പെടുത്തി കൊടുക്കോ.. അത് കണ്ട് പിടിക്കാന്‍ വല്ല മാര്‍ഗ്ഗോം ഉണ്ടാ... ഇതിനൊക്കെ ഒരു സംവിധാനമാകുന്ന കാലത്തേ ഈ സാമ്പത്തികസംവരണം നടപ്പിലാവൂ..."
രാമന്‍ നായര്‍: "ബാബൂ... അങ്ങനെയൊക്കെ സംവിധാനം ഉണ്ടാവോ....???"
ബാബു: "അതിനിവിടെ സോഷ്യലിസം വരണം.. ഞങ്ങള്‍ അധികാരത്തില്‍ വരണം..."
രാമന്‍ നായര്‍: "അപ്പോ... എന്റെ കുട്ട്യോള്‍ടെ കുട്ടികള്‍ക്കും ഇത് തന്നെ ഗതി, അല്ലേ???"
ദിനേശന്‍: "രാമന്‍ നായരേ... നിങ്ങളുടെ മുന്‍ തലമുറക്കാര്‍ ഈ താഴ്‌ന്ന ജാതിക്കാരുടെ സ്വത്തും അവകാശങ്ങളുമൊക്കെ പിടിച്ച് വച്ച് ജീവിച്ചിരുന്നു.... അതോണ്ടാണ് അങ്ങനെ ക്ഷീണം സംഭവിച്ചവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ സംവരണം കണ്ടുപിടിച്ചത്, അറിയോ?.."
രാമന്‍ നായര്‍: "എന്റെ ദിനേശാ... ആര് പിടിച്ച് വച്ചൂന്നാ.... അങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടേല്‍ അതിനിപ്പോഴാണോ കണക്ക് തീര്‍ക്കുന്നേ... വിരോധല്ല്യാന്നേ... പക്ഷേ, അതിന് പാവം ഞങ്ങടെ പിള്ളേര് എന്ത് പിഴച്ചൂ... ദേ.. ആ ശാന്തിക്കാരന്‍ ഗോവിന്ദന്‍ പോറ്റിയുടെ മോന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു... എന്നിട്ടിപ്പോ എന്തായി... അവിടെ വല്ല കെട്ടിയിരുപ്പും സ്വത്തും വല്ലോം ഉണ്ടോ... ആ കൊച്ചന്‍ ഇപ്പോ ഏതോ അമ്പലത്തില്‍ ശാന്തിപ്പണിയാ ചെയ്യണേ..."
ദിനേശന്‍: "അതിനെന്താ.. ഇപ്പോ അതൊക്കെ നല്ല വരുമാനമല്ലേ.... മാത്രമല്ലാ... മറ്റുള്ളോര്‍ക്ക് ആ പണി ചെയ്യാന്‍ പറ്റുമോ..."
രാമന്‍ നായര്‍: "ദിനേശാ... അതൊക്കെ ശരി തന്നേ.. പക്ഷേ... ഗതിയില്ലാത്തവനല്ലേ സംവരണം കൊടുക്കേണ്ടേ... ഇല്ലാത്തവന്‍ ഏത് ജാതീം മതോം ആയിക്കോട്ടെ... ഇതിപ്പോ.. "
രാമന്‍ നായര്‍ മുഴുമിപ്പിക്കാതെ കാലി ഗ്ലാസ്സുമായി ഉള്ളിലേയ്ക്ക് പോയി.
ബാബു: "സത്യാ രാമേട്ടന്‍ പറഞ്ഞത്.... ഇപ്പോ സംവരണം കിട്ടാത്തവരാ കുറവ്... അവരെയാ ന്യൂനപക്ഷം എന്ന് പറയേണ്ടത്.. പ്രത്യേകിച്ച് കേരളത്തില്‍... എല്ലാ രാഷ്ട്രീയക്കാര്‍ക്കും ന്യൂനപക്ഷം എന്ന പേരില്‍ വോട്ട് വേണം... അതുകൊണ്ട് കുറേ പേര്‍ക്ക് നീതി നിഷേധിച്ച് വേറെ കുറേ പേരുടെ വോട്ട് നേടുക തന്നെ... പിന്നെ, കുറേ ഭരണഘടനാ വകുപ്പുകളും കോടതികളും.... അതൊന്നും മാറ്റി മറയ്ക്കാന്‍ ആര്‍ക്കും വയ്യ.... അത്ര തന്നേ..."
സലീം: "ബാബൂ... ഇങ്ങടെ പാര്‍ട്ടീം ഈ വോട്ടും ന്യൂനപക്ഷോം ഒക്കെ നോക്കിത്തന്ന്യാ കളിക്കണേ....അതില്ലേല്‍ അവര്‍ക്ക് ഉള്ള സപ്പോര്‍ട്ടും പോക്കാ.... ഇങ്ങളും സാമ്പത്തികസംവരണത്തിന്റെ കാര്യത്തില്‍ പിന്തുണയ്ക്കോ? "
ബാബു: "പാര്‍ട്ടീടെ നിലപാടും മറ്റുമല്ലാ ഞാന്‍ പറഞ്ഞത്... എനിക്ക് ശരിയെന്ന് തോന്നീതാ...അതിപ്പോ ഏത് പാര്‍ട്ടിയായാലും സത്യം നീതി എന്നൊക്കെയുള്ളത് മാറ്റാന്‍ പറ്റുമോ... ങാ.. എന്നെങ്കിലും മാറുമായിരിയ്ക്കും..."
ദേവസ്സിയേട്ടന്‍: "രാമന്‍ നായരേ.. അപ്പോ ശരീ... കുറച്ച് പണീണ്ട് വീട്ടില്‍ പോയിട്ട്...."
ദേവസ്സിയേട്ടനും ദിനേശനും പതുക്കെ എഴുന്നേറ്റു....
രാമന്‍ നായര്‍ ഗ്ലാസ്സുകള്‍ കഴുകുന്നതില്‍ വ്യാപൃതനായി.
Friday, April 11, 2008
Wednesday, October 17, 2007
രഹസ്യമായ പരസ്യം
തോമ്മാച്ചന്‍ പാര്‍ട്ടി ലോക്കല്‍ സമ്മേളനോം കഴിഞ്ഞ് വീട്ടില്‍ വന്ന് കയറിയതേയുള്ളൂ..
"നിങ്ങളറിഞ്ഞോ.... വിശ്വാസികളായ എല്ലാ പാര്‍ട്ടിക്കാരും പാര്‍ട്ടി വിട്ട് തിരിച്ച് വരണമെന്ന്.. ഇനി പാര്‍ട്ടിക്കാരായോരേ പള്ളിയ്ക്ക് വേണ്ടാന്ന്... ഇന്ന് പള്ളീലെ യോഗത്തില് വച്ച് അച്ചന്‍ പറഞ്ഞതാ..." ശൊശാമ്മ വേവലാതിയോടെ പറഞ്ഞു.
"തിരിച്ചുവരണമെന്നോ??? അതിന് സൗകര്യമുള്ളപ്പോ തിരിച്ച് വിളിയ്ക്കാനും പറഞ്ഞ് വിടാനും പള്ളിക്കാരല്ലല്ലോ എന്നെ പാര്‍ട്ടിയിലേയ്ക്കയച്ചത്...." തോമ്മാച്ചന്റെ കൂസലില്ലാത്ത മറുപടി.
"നിങ്ങളങ്ങനൊക്കെ പറഞ്ഞിട്ടെന്താക്കാനാ മനുഷ്യാ... ദേ നിങ്ങള് കാരണം ഞങ്ങളെ പള്ളീന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കണ്ടാട്ടോ.... പിള്ളേരുടെ കാര്യങ്ങളും നമ്മുടെ മരണാനന്തരകര്‍മ്മങ്ങളൊക്കെ നടത്താനുള്ളതാ പറഞ്ഞേക്കാം..."
"എടീ ശോശാമ്മേ... ദൈവപരമായ കാര്യങ്ങളില്‍ എന്തൊക്കെ ചെയ്യണമെന്ന് ഉപദേശിക്കാനും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാനുമാ ഈ മതമേലദ്ധ്യക്ഷന്മാര്‍... അല്ലാതെ ഭീഷണിപ്പെടുത്തി അങ്ങോട്ട് നടക്കരുത്, നോക്കരുത്, മിണ്ടരുത് എന്നൊക്കെ പറയാനല്ലാ... നീ ഒന്ന് ചുമ്മായിരിയ്ക്ക്... അച്ചന്മാര്‍ ഈ നുണയും പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ച് എത്രകാലം പോകും എന്ന് നോക്കട്ടെ..."
"ഈ മനുഷ്യന്‍ ഞങ്ങളെ കണ്ണീരു കുടിപ്പിക്കുമെന്നാ തോന്നുന്നേ...." ശോശാമ്മച്ചേടത്തി അടുക്കളയിലേയ്ക്ക് പോയി.
************************
രംഗം ബിഷാപ്പിന്റെ അരമന...... അവിടെ പള്ളീലച്ചന്മാരുടെ ഒരു തിരക്ക്... അവിടേയ്ക്ക് ആ നാട്ടുകാരനും പത്രപ്രവര്‍ത്തകനായ ജോണിക്കുട്ടി കടന്ന് വരുന്നു...
ജോണിക്കുട്ടിയെകണ്ട് കപ്പ്യാര്‍ കം വാച്ചറായ പൗലോസേട്ടന്‍ അടുത്തേയ്ക്ക് വന്നു..
"എന്താ ജോണിക്കുട്ട്യേ ഈ വഴിയ്ക്കൊക്കെ???"
"പൗലോസേട്ടാ.. ബിഷപ്പിനെ ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം... ഒന്ന് പോയി ചോദിച്ചിട്ട് വരൂ.."
"തിരുമേനി അരമനയില്‍ വിശ്രമത്തിലാണ്.. സമ്മതിയ്ക്ക്യോ ആവോ?..."
"അല്ല... കമ്പ്ലീറ്റ് രാജകീയപദങ്ങളാണല്ലോ പൗലോസേട്ടാ.. തിരുമേനി, അരമന... ങും ങും..." ജോണിക്കുട്ടി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
"പിന്നല്ലാതേ... ഞാന്‍ ചെന്ന് ചോദിച്ചിട്ട് വരാം..." പൗലോസേട്ടന്‍ അകത്തേയ്ക്ക് പോയി.
പൗലോസേട്ടന്റെ കൂടെ ഒരു അച്ചന്‍ പുറത്തേയ്ക്ക് വന്നു...
"അതേയ്... പത്രക്കാരോട് ഒന്നും പറയാനില്ലാ.. ഇപ്പോ തന്നെ പുലിവാല് പിടിച്ചിരിയ്ക്ക്യാ മോനേ..." അച്ചന്‍ പറഞ്ഞു.
"അച്ചോ.. എനിയ്ക്ക് മനസ്സില്‍ തോന്നിയ കുറച്ച് സംശയങ്ങള്‍ ഒന്ന് ചോദിച്ച് മനസ്സിലാക്കാനാ... പത്രത്തില്‍ പ്രസിദ്ധീകരിക്കാനൊന്നുമല്ല... ഒരു വിശ്വാസിയുടെ സംശയങ്ങള്‍ ദൂരീകരിച്ച് തരണമെന്ന അപേക്ഷയേ ഉള്ളൂ.." ജോണിക്കുട്ടി പറഞ്ഞു.
"അച്ചോ.. ഇത് നമ്മുടെ ജോണിക്കുട്ട്യാ.. ഇവിടെ അടുത്താ വീട്... നല്ല വിശ്വാസിയാ..." പൗലോസേട്ടന്റെ വക ഒരു സപ്പോര്‍ട്ട്.
"വിശ്വാസിയല്ലെങ്കിലും ആക്കിയെടുക്കാന്‍ ഞങ്ങള്‍ക്കറിയാം.." അച്ചന്‍ അല്‍പം കടുത്ത ഭാഷയില്‍.
ഒന്ന് പകച്ച ജോണിക്കുട്ടിയെ നോക്കി സമനിലവീണ്ടെടുത്ത് അച്ചന്‍ പറഞ്ഞു. "ഓ.. ആ പ്രകടനോം പൊതുയോഗേം കഴിഞ്ഞതിന്റെ ഹാങ്ങ് ഓവറില്‍ പറഞ്ഞ് പോയതാ... താന്‍ വാ... പേപ്പറില്‍ കൊടുക്കാനല്ലെങ്കില്‍ നമുക്ക് സംസാരിയ്ക്കാം..."
അച്ചന്റെ കൂടെ ജോണിക്കുട്ടി അകത്തേയ്ക്ക് നടന്നു.
"ങാ.. ചോദിച്ചോളൂ... എന്തൊക്കെയാ സംശയങ്ങള്‍??"
"അച്ചോ.. ഈ മത്തായി ചാക്കോയെക്കുറിച്ച് ചിലതൊക്കെ അറിയാനാ... സത്യത്തില്‍ പുള്ളിക്കാരന്‍ വിശ്വാസിയായിരുന്നോ??"
"പിന്നല്ലാതെ..." അച്ചന്റെ മറുപടി.
"അപ്പോ.. ശരിയ്ക്കും അന്ത്യകൂദാശ കൊടുത്തിരുന്നോ?"
"അത് പിന്നെ.. ഈ രോഗീലേപനം, അപ്പം, അന്ത്യകൂദാശ എന്നിവയൊക്കെ പലതരം പദങ്ങള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് രൂപപ്പെടുത്തിയെടുത്തിട്ടുള്ള ചട്ടങ്ങളുടേയും മാറ്റങ്ങളുടേയും ഫലമായി അതിനെ എങ്ങനെ വേണമെങ്കിലും നമുക്ക് വ്യഖ്യാനിയ്ക്കാം.."
"എന്ത്??? " ജോണിക്കുട്ടി അന്തം വിട്ട് ഇരുന്നുകൊണ്ട് ചോദിച്ചു.
"മോനേ.. അതൊക്കെ ടെക്നിക്കല്‍ ടേര്‍മുകളാണ്.. അതൊക്കെ മനസ്സിലാക്കാന്‍ നല്ല വിജ്നാനം വേണം.."
"അച്ചോ.. അത് പോട്ടെ... ഈ പുള്ളിക്കാരന്‍ അബോധാവസ്ഥയിലായിരുന്നൂന്നാണല്ലോ കേട്ടത്..."
"അബോധാവസ്ഥയിലാവുന്നതിനുമുന്‍പ് നമ്മള്‍ അവിടെ ചെന്നിരുന്നു... അന്ന് മാല കൊടുത്തപ്പോള്‍ വാങ്ങിയില്ലേ??" അച്ചന്റെ വിശദീകരണം.
"അത് പിന്നെ, ആ നിലയില്‍ കിടക്കുന്ന ഒരളുടെ അടുത്ത് ചെന്ന് അതുമിതും പറഞ്ഞ് മാല കൊടുത്താല്‍ 'എടുത്തോണ്ട് പോടാ നിന്റെ ഒരു മാല' എന്ന് ആരേലും പറയോ അച്ചാ..."
"മോനേ.. ജോണിക്കുട്ടീ.. നീ സ്മാര്‍ട്ട് ആവാണോ??"
"അല്ലച്ചോ... സംശയം ചോദിച്ചൂന്ന് മാത്രം... അത് പോട്ടെ... ഈ അബോധാവസ്ഥയിലായിരുന്നപ്പോ എന്ത് കൊടുത്തൂന്നാ പറഞ്ഞത്.. ബോധത്തോടെ സ്വീകരിച്ചൂന്നും പറഞ്ഞല്ലോ..." ജോണിക്കുട്ടിയുടെ ചോദ്യം വീണ്ടും.
"നമ്മള്‍ രോഗീലേപനം കൊടുത്തു.... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വം ആ കുഞ്ഞാട് അത് സ്വീകരിച്ചു..."
"എന്ത്???... അബോധാവസ്ഥയില്‍ ബോധപൂര്‍വ്വമോ??"
"ങാ.. അത് തന്നെ.. എന്തേ അങ്ങനെ പാടില്ലേ??" അച്ചന് ദേഷ്യം വന്നു..
"അല്ലച്ചോ... അപ്പോ പിന്നെ അതിനെ കുറച്ചുകൂടി ടെക്നിക്കലായി പറഞ്ഞാല്‍ മതിയായിരുന്നു... അതായത്, വൈദ്യശാസ്ത്രപരമായി അബോധാവസ്ഥയിലായിരുന്നെങ്കിലും ദൈവശാസ്ത്രപരമായി ബോധാവസ്ഥയുണ്ടായിരുന്നു എന്നോ മറ്റോ..."
"ഓ.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... അതൊക്കെ അന്നേ കാസറ്റിലും മറ്റും പകര്‍ത്തീന്നാ കേട്ടത്... അത് പോട്ടേ.. വേറെ എന്തേലുമുണ്ടേല്‍ ചോദിയ്ക്ക്.."
"പിന്നെ അച്ചോ... ഇന്നലെ പ്രകടനത്തില്‍ രാഷ്ട്രീയക്കാരെ വെല്ലുന്ന പ്രസംഗമായിരുന്നെന്ന് കേട്ടു... എന്തൊരു കാച്ചാ കാച്ചിയത്.."
"പിന്നല്ലാതെ... നമ്മളോടാ കളി.... പള്ളീന്ന് വിളിച്ച് പറഞ്ഞാ വരാത്ത ക്രിസ്ത്യാനികളുണ്ടോ... വന്നില്ലേല്‍ ഒക്കേത്തിനും പിന്നീട് പണികൊടുക്കും അത്ര തന്നേ... പിന്നെ പ്രസംഗിച്ചത്... നമ്മളും തറയാണേല്‍ തറ... കളി നമ്മളോട് വേണ്ടാ.." അച്ചന്‍ വീണ്ടും രോഷം കൊണ്ടു.
"അച്ചോ.. ഈ ക്രിസ്തുവിന്റെ രീതിയനുസരിച്ച് സൗമ്യമായി കാര്യങ്ങളെ സമീപിക്കലല്ലേ അതിന്റെ ഒരു രീതി.. ഒരു കരണത്തടിച്ചാല്‍ മറ്റേ കരണവും കാണിച്ചുകൊടുക്കുക എന്നൊക്കെ.." വീണ്ടും ജോണിക്കുട്ടിയുടെ സംശയം.
"പിന്നേ.. മറ്റേ കരണോം കാണിച്ച് കൊടുക്കല്.. പണ്ട് ക്രിസ്തു അതൊക്കെ പറഞ്ഞിട്ടുണ്ടാവും.. അന്ന് ഈ രാഷ്ട്രീയോം പള്ളിവക കച്ചോടങ്ങളും ഒന്നും ഇല്ല... ഇതിപ്പോ എല്ലാം മര്യാദയ്ക്ക് നടക്കണമെങ്കില്‍ അല്‍പം ഈ സൈസ് കാര്യങ്ങളും വേണം.."
"പിന്നെ, അച്ചന്‍ പ്രസംഗിച്ചൂന്ന് കേട്ടു റഷ്യയില്‍ രോഗീലേപനം കൊടുത്തൂന്നോ മറ്റോ?? അപ്പോ നമ്മള് രോഗീലേപനം കൊടുത്തതുകൊണ്ടാണല്ലേ അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിഞ്ഞത്, റഷ്യ തവിടുപൊടിയായത്... "
"പിന്നല്ലാതെ?"
"എന്നാലും അവിടുത്തെ കാര്യങ്ങള്‍ ഇപ്പോ കഷ്ടാന്നാ കേട്ടത്... ഒരു ദരിദ്ര രാജ്യം പോലായി അത്രേ... ഇന്ത്യയുടെ ഒരു സ്റ്റ്രോണ്ട് കക്ഷിയായിരുന്നു... ങാ.. ഇനി പറഞ്ഞിട്ടെന്താ കാര്യം.. രോഗീലേപനം കൊടുത്തുപോയില്ലേ... അത് പോട്ടെ, ഇനി ചൈനയ്ക്ക് രോഗീലേപനം കൊടുക്കന്‍ പ്ലാനുണ്ടോ അച്ചാ...???"
"മോനേ.. ജോണിക്കുട്ടീ... നീ ഊതല്ലേ... അതീന്ന് പിടിവിട് മോനേ.. വേറെ വല്ലോം പറ"
"അല്ലാ.. ഇനി ഇവിടുത്തെ കമ്മ്യൂണിസ്റ്റ് കാര്‍ക്ക് രോഗീലേപനം കൊടുക്കാന്‍ പോകാന്ന് കേട്ടു.. ശരിയാണോ അച്ചോ..???"
"മിക്കവാറും വേണ്ടിവരും... നമ്മളെ ജീവിയ്ക്കാന്‍ സമ്മതിക്കില്ലാന്ന് വച്ചാല്‍ എന്ത് ചെയ്യും... ഡിവൈന്‍ പ്രശ്നം, അഭയ കൊലക്കേസ് തുടങ്ങിയയൊക്കെ പൊക്കിക്കൊണ്ട് വരണുണ്ട്.. എന്റെ ഈശോയേ.. എവിടെക്കൊണ്ട് ആക്കുമോ ആവോ.... അതും കൂടാണ്ട് കുറച്ച് കോളേജ് കച്ചോടം നടത്തി നാല് കാശുണ്ടാക്കാന്‍ നോക്കുമ്പോ ദേ വരുന്നു കുറേ നിയമോം മറ്റുമായിട്ട്... ഇവരെക്കൊണ്ട് തോറ്റു..."
"ഓ.. അപ്പോ അതാണല്ലേ കാര്യം...??"
"ദേ.. നീയിത് പത്രത്തിലൊന്നും ഇടത്തില്ലല്ലോ അല്ലേ... വെറുതേ ഞങ്ങള്‍ക്ക് പണിയുണ്ടാക്കല്ലേ..."
"ഇല്ലച്ചോ.. ഒന്ന് ക്ലിയറാക്കാന്‍ ചോദിച്ചെന്നേയുള്ളൂ... പിന്നെ, ആ മത്തായി ചാക്കോയെ പള്ളിക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് കേട്ടു... നമ്മള്‍ പിടിച്ചെടുത്തോ...??"
"പിന്നില്ലാതെ... അബോധാവസ്ഥയിലാവുന്നതുവരെ അങ്ങേര് വല്ല്യ പാര്‍ട്ടിക്കാരനായിരുന്നിരിയ്ക്കും.. പക്ഷെ, അബോധാവസ്ഥയിലായപ്പോള്‍ നമ്മള്‍ കയറി രോഗീലപനോം മറ്റും കൊടുത്ത് ഏറ്റെടുത്തില്ലേ... അപ്പോ പിന്നെ നമ്മുടെ ആളല്ലേ???"
"അതല്ല അച്ചോ.. മരണശേഷം പുള്ളിക്കാരനെ മതപരമായ ചടങ്ങുകളില്ലാതെ അടക്കം ചെയ്യണം എന്ന് പുള്ളി വ്യക്തമായി പറഞ്ഞ് വച്ചിരുന്നു എന്നാണല്ലോ കേട്ടത്.."
"അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. മരണത്തിനുമുന്‍പ് നമ്മുടേ ആളാക്കിയില്ലേ.. അത് മതി.. അപ്പോ പിന്നെ നമുക്ക് വിട്ട് തരേണ്ടതായിരുന്നു.."
"പിന്നെ, അച്ചോ... പല സ്ഥലത്തും നമ്മുടെ പാതിരിമാരെയും മതപ്രചാരകരേയും പല ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ചതും അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതും കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നാ കേട്ടത്... അപ്പോ ഇനി മതസ്വാതന്ത്ര്യം എന്ന് പറഞ്ഞ് പാവങ്ങളെ പിന്നാലെ നടന്ന് പലതും കൊടുത്ത് മതത്തില്‍ ചേര്‍ക്കാന്‍ നടന്നാല്‍ വല്ല ഹിന്ദുവര്‍ഗ്ഗീയന്മാരുടേന്നും നല്ല വീക്ക് വാങ്ങിയാല്‍ കൊള്ളേണ്ടിവരും... ഒരാളും തിരിഞ്ഞു നോക്കീന്ന് വരില്ല... മാത്രമല്ല, രണ്ടെണ്ണം കൊണ്ടോട്ടെ എന്ന് മനസ്സില്‍ പറയുകയും ചെയ്യും..."
"ജോണിക്കുട്ടീ.. നീ ആരെയാ പേടിപ്പിക്കുന്നേ... നമുക്കും സേനയും ട്രെയിനിങ്ങും ഒക്കെ വരാന്‍ പോവാ... അതറിയോ??"
"ഓഹോ.. അപ്പോ നല്ല ചേലായിരിയ്ക്കും... ഹിന്ദു ക്രിസ്ത്യന്‍ മതമൈത്രി കണ്ട് രോമാഞ്ചം കൊള്ളാന്‍ കാത്തിരിയ്ക്കാം അല്ലേ... നമ്മുടേ ആയുധം എന്തായിരിയ്ക്കും.. ശൂലോം വാളും അവന്മാരുടെ കുത്തകയല്ലേ??"
"കുഞ്ഞാടേ..നീ ഈ മുനവച്ചുള്ള ഡയലോഗ് കുറേ നേരമായീട്ടോ.. മതി നിര്‍ത്തിക്കോ..."
"അച്ചോ.. ഒരു ലാസ്റ്റ് ചോദ്യം കൂടി... നമുക്ക് ഒരു രാഷ്ട്രീയപാര്‍ട്ടി തുടങ്ങിയാല്‍ എന്താ?? വിശ്വാസികളെക്കൊണ്ട് നിര്‍ബദ്ധിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാലോ... ഭരണം കിട്ടിയാല്‍ നമ്മുടെ ഇഷ്ടത്തിന് കോളേജ് കച്ചോടം നടത്താം, മതപ്രചാരം നടത്താം... മൊത്തത്തില്‍ അടിച്ച് പൊളിയ്ക്കാം... എന്താ??"
"ഓ.. അതിന് നിന്റെ ഉപദേശം ഒന്നും വേണ്ടാട്ടോ... അതൊക്കെ ഞങ്ങളുടെ പ്ലാനിലുണ്ട്... മതി മതി... ഇത്രേം മതി.... നിന്റെ കുറേ സംശയങ്ങള്... പിന്നേയ്... ഇതൊന്നും പത്രത്തില്‍ കൊടുത്തേക്കല്ലേട്ടോ... കുഞ്ഞാട് മനസ്സിലാക്കാന്‍ വേണ്ടി പറഞ്ഞൂന്നേയുള്ളൂ..."
"ശരി അച്ചോ.. പത്രത്തില്‍ കൊടുക്കൂല്ലാ.."
'പാവം അച്ചന്‍.. ബ്ലോഗിംഗ് എന്ന പരിപാടിയുണ്ടെന്ന് പുള്ളിക്കറിയില്ലെന്ന് തോന്നുന്നു... ബ്ലോഗില്‍ കൊടുക്കരുതെന്ന് പറാഞ്ഞിട്ടില്ലല്ലോ...' ജോണിക്കുട്ടി മനസ്സില്‍ പറഞ്ഞുകൊണ്ട് ഇന്റര്‍നെറ്റ് കഫേ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

Monday, October 1, 2007
സര്‍ക്കാര്‍ ജോലി
പി.എസ്.സി. പരീക്ഷയെഴുതി ഒരു സര്‍ക്കാര്‍ ജോലി സംഘടിപ്പിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടി നന്നായി പ്രിപ്പയര്‍ ചെയ്താല്‍ നടക്കാവുന്ന കാര്യമേയുള്ളൂ എന്നത് എന്റെ കുറേ സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
പ്രീഡിഗ്രി കഴിഞ്ഞ കാലം മുതല്‍ അമ്മ എന്നെ പല ടെസ്റ്റുകളും എഴുതാന്‍ നിരന്തരം പ്രേരിപ്പിക്കുമായിരുന്നു. ഒന്നും പഠിക്കാതെ പോയി ഒരു ബാങ്ക് ടെസ്റ്റോ, പി.എസ്.സി. പരീക്ഷയോ എഴുതിയാല്‍ ഒരു ജോലി കിട്ടുമെന്ന് അന്നും ഇന്നും എനിയ്ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, കുറേ ടെസ്റ്റ് എഴുതിക്കഴിയുമ്പോള്‍ ഒരെണ്ണം കിട്ടും എന്ന അന്ധവിശ്വാസത്തിലായിരുന്നു എന്റെ അമ്മ. ഒടുവില്‍ സോഫ്റ്റ് വെയര്‍ മേഖലയില്‍ കയറിപ്പറ്റി തരക്കേടില്ലാതെ ജോലി ചെയ്തു തുടങ്ങിയതില്‍ പിന്നെയാണ് അമ്മയുടെ നിര്‍ബദ്ധം ഒന്ന് കുറഞ്ഞത് (എന്ന് കരുതി ഇപ്പോഴും അമ്മയ്ക്ക് താല്‍പര്യമില്ലാതില്ല).
എന്നെ സംബദ്ധിച്ചിടത്തോളം ഇന്നത്തെ മാനസികാവസ്ഥയില്‍ ഒരു ഗവര്‍ണ്‍മന്റ് ജോലി എന്നത് ചിന്തിക്കാന്‍ തന്നെ പേടിയാണ്. എന്നും ഒരേ ഷെഡ്യൂളില്‍ ജോലി ചെയ്യുകയും, ഒന്നും ചെയ്യാതിരിക്കുകയും അങ്ങനെ ഇരുന്ന് ഇരുന്ന് ചെറുപ്പത്തിലേ വയസ്സനായിപ്പോകുകയും ചെയ്യുമല്ല്ലോ എന്നതാണ് എന്റെ നിഗമനം.
കുറച്ച് കാലമായി ഞാന്‍ പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും അവിടെ ജോലി ചെയ്യുന്നവരുടെ ജോലിഭാരവുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഈ കുറഞ്ഞ കാലയളവില്‍ കാര്യമായ അന്വേഷണങ്ങളില്ലാതെ എനിയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞ പലതും നമ്മെ ഞെട്ടിക്കുന്ന വസ്തുതകളാണ്.
നല്ലപോലെ അവരവരുടെ ജോലികള്‍ ചെയ്യുന്ന സത്യസന്ധരായ ആളുകള്‍ ഇനി ഞാന്‍ താഴെ വിവരിക്കാന്‍ പോകുന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല എന്ന് ഞാന്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.
'ജോലിയെടുക്കാതെ ശമ്പളം വാങ്ങുക' എന്ന നാണമില്ലാത്ത മാനസികാവസ്ഥയുള്ള നിരവധി പേര്‍ ഈ രംഗത്തുണ്ടെന്നുള്ളത് ഒരു സത്യാവസ്ഥയാണ്.സമയത്തിന്റെ കാര്യത്തില്‍ യാതൊരു കൃത്യതയും ഈ മേഖലയില്‍ പല ഡിപ്പാര്‍ട്ട് മെന്റുകളിലും ആവശ്യമില്ല. പല ഡിപ്പാര്‍ട്ട് മെന്റുകളും യാതൊരു പണിയും ഇല്ലാതെ ഉദ്യോഗസ്ഥരെ വെറുതെ ജോലിക്കിരുത്തി മാസാമാസം ശമ്പളം കൊടുക്കുന്നവയാണ്. ആണ്ടിലോ ശങ്കരാന്തിക്കോ ഒരു പണി വന്നാല്‍ ആയി എന്ന അവസ്ഥ.
ആഴ്ചയിലൊരിക്കല്‍ മാത്രം ഓഫീസില്‍ ചെന്ന് ഒപ്പിട്ട് തിരിച്ച് വരുന്ന ഒരു ഗവര്‍ണ്‍മന്റ് ജീവനക്കാരിയെ എനിയ്ക് നേരിട്ടരിയാം. അവരുടെ തലപ്പത്തിരിക്കുന്ന പുള്ളിക്കാരനാണെങ്കിലോ മാസത്തിലൊരിക്കലോ മറ്റോ വന്നാലായി എന്നതാണത്രേ സ്ഥിതി.
മറ്റൊരു സ്ഥാപനത്തില്‍ ഓണ്‍ ഡ്യൂട്ടിയില്‍ ലീവ് എടുക്കാം. എന്തൊരു നല്ല ഫസിലിറ്റി. അതായത്, ലീവ് എഴുതിവച്ച് സ്ഥലം വിടാം (ആരെങ്കിലും ഇന്‍സ്പെക്ഷന് വന്നാല്‍ ലീവ് അപ്ലിക്കേഷന്‍ ഉണ്ടല്ലോ). എന്നിട്ട് ലീവ് കഴിഞ്ഞ് തിരിച്ച് വന്നിട്ട് ആ ലീവ് കാന്‍സല്‍ ചെയ്യാം (അതായത് കീറിക്കളയാം എന്ന്).
എന്റെ അനിയന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ വാര്‍ഡന്‍ ചാര്‍ജുള്ള ആള്‍ക്ക് വേണമെങ്കില്‍ ഈ പരിപാടി വച്ച് നല്ല കാശ് വാരാം അത്രേ. അവന് മുന്‍പ് അവിടെ ഉണ്ടായിരുന്ന കക്ഷി ഇങ്ങനെ കുറേ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ കണക്ക് അഡ്ജസ്റ്റ് ചെയ്ത് ഹാന്‍ഡ് ഓവര്‍ ചെയ്യാന്‍ അല്‍പസമയമെടുത്തെന്നും ഉള്ളത് ഞാന്‍ എന്റെ അനിയനില്‍ നിന്ന് അറിഞ്ഞ കാര്യം. അതായത്, ഹോസ്റ്റലിലേയ്ക്ക് വാങ്ങുന്നതില്‍ അളവിലും വിലയിലും നല്ല വ്യത്യാസം കാണിക്കാനുള്ള സാഹചര്യം നിലവിലുണ്ട് എന്നതാണ് ഇവിടുത്തെ പ്രത്യേകത.
മറ്റൊരു വിവരം എനിയ്ക്ക് ഒരു സുഹൃത്തില്‍ നിന്ന് മനസ്സിലായത് ഇതിനേക്കാല്‍ അതിശയിപ്പിക്കുന്നതാണ്. ഒരു വനിതാ ഉദ്യോഗസ്ഥ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് ട്രാന്‍സ്ഫര്‍ ആയി വന്നു. അവര്‍ ഒരു കൊല്ലക്കാലം മാസം ശമ്പളം വാങ്ങാന്‍ വേണ്ടിമാത്രം ഒരുദിവസം എറണാകുളത്ത് എത്തുമത്രേ. ഇത് ഒരു അതിശയോക്തിയല്ല, സത്യം മാത്രം.
ഇങ്ങനെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇരുന്ന് പണിയെടുക്കുന്നു എന്ന വ്യാജേന അവനവന്റെ കാര്യങ്ങള്‍ നടത്തുന്ന നല്ലൊരു പങ്ക് ജീവനക്കാരുണ്ട്. അവര്‍ക്ക് സര്‍ക്കാരിനോടോ ജനങ്ങളോടോ യാതൊരു ബാദ്ധ്യതയില്ല, ഉത്തരവാദിത്വങ്ങളില്ല. പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നല്ല പോലെ അദ്ധ്വനിച്ച് ജോലി ചെയ്ത് കിട്ടുന്ന കാശില്‍ നിന്ന് ഗവര്‍ണ്മെന്റിന് ടാക്സ് കൊടുക്കുന്ന നിരവധിപേരുണ്ട്. ആ കാശില്‍ നിന്ന് കൂടിയാണ് ഇത്തരം ആണും പെണ്ണും കെട്ടവര്‍ക്ക് ശമ്പളം കൊടുക്കുന്നതിന്റെ ഒരു പങ്ക് കിട്ടുന്നത് എന്ന് ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്ന്.
ഗവര്‍ണ്‍മന്റ് ഓഫീസുകളില്‍ പഞ്ചിംഗ് സിസ്റ്റം കൊണ്ടുവന്നപ്പോള്‍ എന്തായിരുന്നു പുകില്? അവനവന്റെ ജോലി സമയം രേഖപ്പെടുത്തുന്നതില്‍ ഭയമുള്ളത് തന്നെ അവര്‍ ചെയ്യുന്നത് കള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ്.
ഇവിടെ സത്യസന്ധരായ പത്രപ്രവര്‍ത്തകരും കുറഞ്ഞ് വരുന്നു. ജനങ്ങളോട് പ്രതിബദ്ധതയുള്ള പത്രങ്ങളോ പത്രപ്രവര്‍ത്തകരോ ഉണ്ടെങ്കില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയശേഷം അവിടങ്ങളില്‍ ഒരു സര്‍വ്വേ നടത്തട്ടെ. കൃത്യമായി അവിടങ്ങളിലെ ജീവനക്കാരുടെ ജോലിയെക്കുറിച്ചും പ്രൊഡക്റ്റിവിറ്റിയെക്കുറിച്ചും ജനങ്ങളെ അറിയിക്കട്ടെ. യാതൊരു ജോലിയും ചെയ്യാതെ ശമ്പളം വാങ്ങുന്നവരുടെ മുഖം മൂടി വലിച്ചെറിയട്ടെ. എന്തിനാണ് നമുക്ക് അങ്ങനെയുള്ള സ്ഥാപനങ്ങള്‍? വല്ലപ്പോഴും മാത്രമേ ജോലിയുള്ളൂ എന്ന തരം സ്ഥാപനങ്ങളില്‍ അവരെ മറ്റ് മേഖലകളില്‍ കൂടി ട്രെയിന്‍ ചെയ്ത് കൂടുതല്‍ പ്രൊഡക്റ്റീവ് ആക്കുകയല്ലേ വേണ്ടത്?
നമുക്ക് ഇവിടെ കൃത്യമായ ട്രാക്കിംഗ് മെക്കാനിസം ആണ് വേണ്ടത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരുടെ ആക്റ്റിവിറ്റീസ് ട്രാക്ക് ചെയ്യാന്‍ ഒരു സംവിധാനം വേണം. സെന്റ്രലൈസ്ഡ് ആയി ഇവയെ മോണിറ്റര്‍ ചെയ്യാനും സാധിക്കണം. ഓരോ സ്ഥാപനങ്ങളിലും ജോലിയുടെ പ്രത്യേകതകളനുസരിച്ച് ടാസ്ക് കൃത്യമായി വിഭജിച്ച് കൊടുക്കാനും അതിന്റെ സ്റ്റാറ്റസ് അവരെക്കൊണ്ട് തന്നെ റിപ്പോര്‍ട്ട് ചെയ്യിക്കാനും സാധിക്കണം. അതുപയോഗിച്ച് ഓരോരുത്തരുടേയും പ്രൊഡക്റ്റിവിറ്റി അളക്കാനുള്ള സംവിധാനങ്ങള്‍ വേണം.
ഇതൊക്കെ എന്റെ സ്വപ്നങ്ങള്‍ മാത്രം..
പക്ഷെ, ഇതൊക്കെ പ്രാവര്‍ത്തികമാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഇന്നത്തെ തൊഴില്‍ രീതികളും ജീവനക്കാരുടെ അവകാശങ്ങളും സംഘടനകളും അത്തരം നടപടികളോട് എന്നും വിരോധം പുലര്‍ത്തുന്നവരാണെന്നതാണ് കഷ്ടം.
ശക്തമായതും ദിശാബോധമുള്ളതുമായ സര്‍ക്കാരും, ആര്‍ജ്ജവമുള്ള ഉദ്യോഗസ്ഥരും ജനങ്ങളുടെ സപ്പ്പോര്‍ട്ടോടെ ഇത്തരം നടപടികളുമായി മുന്നോട്ട് വരികയും പതുക്കെ പതുക്കെ ഓരോ മേഖലകളായി കമ്പ്യൂട്ടര്‍ വത്ക്കരിക്കുകയും ചെയ്ത് ആ ലക്ഷ്യത്തിലേയ്ക്ക് അടുക്കാന്‍ കഴിയുമെന്ന് ഞാന്‍ ആശിക്കുന്നു.

Thursday, August 16, 2007
സ്ത്രീ രത്നം.. നിറഭേദങ്ങള്‍
സ്ത്രീമനസ്സിനോളം സങ്കീര്‍ണ്ണതയുള്ള വേറെ എന്തെങ്കിലും ഈ ലോകത്തുണ്ടോ എന്ന് സംശയം തന്നെ. ദൈവം പോലും തന്റെ സൃഷ്ടിയില്‍ ഉപയോഗിച്ച ആ ലോജിക്ക് ഡോക്കുമന്റ് ചെയ്യാന്‍ സമയം കിട്ടാത്തതിനാല്‍ ഇപ്പോഴും പിടികിട്ടാതെ വിഷമിക്കുന്നുണ്ടാകും...
ഇത്രയും പറഞ്ഞതില്‍ നിന്ന് സ്ത്രീ വിദ്വേഷിയെന്ന് വിളിച്ചെന്നെ ഓടിച്ചിട്ടിടിച്ച് കൈ കെട്ടിയിട്ട് ചെവിയില്‍ തെറിവിളിക്കരുത്.... പറഞ്ഞ് വരുന്നേയുള്ളൂ...
സ്ത്രീ അത്ഭുതകരമായ , മഹത്തായ ഒരു സൃഷ്ടിയാണ്...
അത്ഭുതകരമാകുന്നത് സങ്കീര്‍ണ്ണതകൊണ്ടും മഹത്തരമാകുന്നത് കര്‍മ്മം കൊണ്ടും...
ജനിച്ച് വീഴുന്ന പെണ്‍ കുഞ്ഞ്, ദേശവും സംസ്കാരവും അനുസരിച്ച് സ്നേഹിക്കപ്പെടാം അല്ലെങ്കില്‍ തിരസ്കരിക്കപ്പെടാം...നമ്മുടെ കേരളത്തില്‍ പെണ്‍ കുഞ്ഞിന് തുല്ല്യപ്രാധാന്യമുള്ളതായാണ് മനസ്സിലാക്കുന്നത്. പല സ്ത്രീകളും പെണ്‍ കുഞ്ഞുങ്ങളെ കൂടുതല്‍ താല്‍പര്യപ്പെടുന്നു. കാരണം, പെണ്‍ കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കാനും, വളരുമ്പോള്‍ കൂടെ കൊണ്ടുനടക്കാനും, നിയന്ത്രിക്കാനും കൂടുതല്‍ കഴിയും എന്നതാണ് ഒരു പരിധിവരെ ഈ താല്‍പര്യത്തിന് കാരണം.
സ്കൂള്‍ പഠനകാലത്തും പെണ്‍കുട്ടികളെ മേയ്ക്കാന്‍ കുറച്ച് എളുപ്പമാണെന്നത് സത്യം തന്നെ. ആണ്‍ പിള്ളേര്‍ തലതെറിച്ചവന്മാര്‍ തെണ്ടി നടന്ന് കളിക്കുമ്പോള്‍ മരം കേറി മറിയക്കൊച്ചുങ്ങള്‍ ചുരുക്കമാണ്... പുസ്തകപ്പുഴുവിഭാഗത്തിലും സ്ത്രീ പ്രാധിനിധ്യം കൂടുതല്‍ തന്നെയെന്ന് ജനസംസാരം...
ഈ പെണ്‍ കുട്ടിയുടെ സ്കൂള്‍ ജീവിതം കഴിഞ്ഞ് കോളേജിലേക്ക് പ്രവേശിക്കുമ്പോള്‍ അച്ഛനമ്മമാര്‍ക്ക് ചെറിയൊരു ടെന്‍ഷന്‍ സ്വാഭാവികം... കാരണം, വായ് നോക്കി ചെക്കന്മാര്‍ നോട്ടത്തിലൂടെ ചോര ഊറ്റിക്കുടിക്കും എന്നവര്‍ക്കറിയാം... അതെന്തുമാവട്ടെ, പ്രേമപ്പനി ബാധിക്കുമോ എന്ന പേടിയാണിതില്‍ പ്രധാനം... ഒരു മാതിരി പെണ്‍കൊച്ചുങ്ങളൊക്കെ ഇപ്പോള്‍ പ്രക്റ്റിക്കലായതിനാല്‍ നാല് കാശിന് വകയില്ലാത്ത കോന്തുണ്ണ്യാരെയൊന്നും പ്രേമിച്ചോണ്ട് വരില്ലെന്ന് ഒരു ആശ്വാസമുണ്ടെങ്കിലും ചുരുക്കം ചിലര്‍ക്ക് പ്രേമത്തിന്റെ ആ പ്രസിദ്ധമായ ഡിഫക്റ്റ് ('പ്രേമത്തിന് കണ്ണില്ല' എന്ന ഡിഫക്റ്റ്) അഫ്ഫക്റ്റ് ചെയ്യാറുമുണ്ട്.
അങ്ങനെ ഒരു കണക്കിന് കാക്കയും പരുന്തും കൊണ്ട് പോകാതെ കോളേജ് ജീവിതം കഴിയുമ്പോഴെയ്ക്ക് വീട്ടുകാര്‍ക്ക് കെട്ടിച്ച് വിടാന്‍ തിരക്കാകുകയോ, പെണ്‍ കുട്ടിയ്ക്ക് ഹയ്യര്‍ സ്റ്റഡീസിന് പോകാന്‍ താല്‍പര്യം ജനിക്കുകയോ ചെയ്യും.
തുടര്‍ പഠനത്തില്‍ വല്ല്യ സ്കോപ്പില്ലെന്ന് മനസ്സിലാക്കുന്ന പലരും കല്ല്യാണഡിഗ്രിയായിരിയ്ക്കും സമ്പാദിച്ചിട്ടുണ്ടാകുക (അതായത് കല്ല്യാണം കഴിയ്ക്കുന്നത് വരെ പഠിക്കുക, അല്ലെങ്കില്‍ കല്ല്യാണത്തിന് തയ്യാറായി എന്ന് ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ഏതെങ്കിലും ഡിഗ്രി). അങ്ങനെ കല്ല്യാണഡിഗ്രി കഴിഞ്ഞവര്‍ കല്ല്യാണത്തിന് റെഡിയായി മനക്കോട്ടയില്‍ മുഴുകിക്കഴിയും... തന്റെ കഴിവോ കപ്പാസിറ്റിയോ ഈ പ്രതിശ്രുതവരനെ സ്വപ്നം കാണുന്നതില്‍ ഒരു തരത്തിലും ബാധിക്കുന്നില്ല്ല എന്നതാണ് സത്യം... എന്ന് വച്ചാല്‍, തന്റെ കഴിവോ കപ്പാസിറ്റിയോ നിലവാരമോ എന്ത് തന്നെയാവട്ടെ, തന്നെ കെട്ടുന്നവന്‍ വല്ല്യ ഉയര്‍ന്ന ഉദ്യോഗമുള്ളവനോ, കേമനോ ആവണമെന്നേ ഇവര്‍ ആഗ്രഹിക്കുന്നുള്ളൂ... ചിലര്‍ക്ക് ഈ ആഗ്രഹം ലോട്ടറി അടിക്കുന്നപോലെ നടന്നെന്നും വരാം... ഈ ആഗ്രഹം കൊണ്ട് കുറേ കാത്തിരിന്നു കഴിയുമ്പോള്‍ വല്ല്യ ഗതിപിടിക്കുന്നില്ലെന്ന് മനസ്സിലാകുമ്പോള്‍ ഇവര്‍ ഡിമാന്റുകള്‍ അല്‍പം കുറച്ച് 'അത്ര കേമനല്ലേലും വേണ്ടില്ല' എന്ന അഭിപ്രായത്തിലെത്തിച്ചേരുകയും ഒടുവില്‍ പൂര്‍ണ്ണതൃപ്തിയില്ലെങ്കിലും കല്ല്യാണാഗ്രഹം മൂലം (വീട്ടുകാരുടേയും സ്വന്തം ആഗ്രഹവും മൂലം) ഒരു വരനെ കണ്ടെത്തുകയും ചെയ്യുന്നു.
ഇനി, ഹയ്യര്‍ സ്റ്റഡീസിന് പോകുന്നതും പ്രൊഫഷണല്‍ കോഴ്സിന് പോകുന്നതുമായ പെണ്‍കുട്ടികളില്‍ ഒരു വിഭാഗം കോഴ്സ് കഴിയുമ്പോഴെയ്ക്ക് വീട്ടുകാര്‍ക്ക് വിവാഹ അന്വേഷണബാദ്ധ്യത ഒഴിവാക്കാന്‍ കഷ്ടപ്പെട്ട് ഏതെങ്കിലും ഒരുത്തനെ (മിക്കവാറും പുളികൊമ്പ് തന്നെ) തീരുമാനമാക്കിക്കൊണ്ട് വരുന്നതായിരിയ്ക്കും.
പഠനകാലത്ത്, പ്രത്യേകിച്ച് നാട്ടില്‍ നിന്ന് ദൂരെയുള്ള കോളേജില്‍ പഠിക്കുകയാണെങ്കില്‍ അല്‍പസ്വല്‍പം പ്രണയസുഖം അനുഭവിക്കാന്‍ താല്‍പര്യപ്പെടുന്നവരുമുണ്ട്. പല പ്രണയങ്ങളും ഇടയ്ക്ക് വച്ച് തെറ്റിപ്പിരിഞ്ഞാലും മറ്റൊരാളുമായി വീണ്ടും പ്രണയത്തിലാകുന്നതിലും ഒട്ടും മടികാണിക്കാത്തവരും വിരളമല്ല.
പല പ്രണയങ്ങളും കോളേജ് ജീവിതത്തോടെ അവസാനിപ്പിക്കുന്നവരും ധാരാളം. നാട്ടില്‍ വന്നാല്‍ കോളേജ് ജീവിതത്തില്‍ ഏതൊക്കെ രീതിയിലുള്ള പ്രണയചാപല്ല്യപ്രവര്‍ത്തികള്‍ നടന്നിട്ടുണ്ടെങ്കിലും വീട്ടുകാരുടെ അനുസരണയുള്ള പുത്രിയായി അവര്‍ കണ്ടെത്തുന്ന കേമനായ ഒരുത്തനെ വിവാഹം കഴിക്കുമ്പോള്‍ പഴയകാലം ഓര്‍മ്മപോലും ഇല്ലാത്തരീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നവരും നിരവധിയാണ്.
കല്ല്യാണം കഴിഞ്ഞ് ആദ്യ കുറേ നാളത്തെ 'ഫെവിക്കോള്‍' ബന്ധത്തിനുശേഷം പതുക്കെ പതുക്കെ അവരവരുടെ അടിസ്ഥാനസ്വഭാവം പ്രകടമാക്കിത്തുടങ്ങുകയും അതിന്റെ പേരില്‍ അല്‍പസ്വല്‍പം മുരള്‍ച്ചയും കടിപിടിയും ആരംഭിക്കുന്നു. മുന്‍പ് ആഘോഷങ്ങളും ചടങ്ങുകളും സ്വന്തം വീട്ടുകാരോട് കൂടെ മാത്രം പങ്കെടുത്തിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ട് പക്ഷത്തും ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതായിവരികയും അവയുടെ ടൈം ടേബിളിന്റെ പേരില്‍ തര്‍ക്കങ്ങളും പരിഹാരങ്ങളും നടത്തേണ്ടിവരുന്നു.
വിവാഹശേഷം, സ്വന്തം പങ്കാളിയെ വളരെ സ്നേഹിക്കുമ്പോള്‍ തന്നെ (അങ്ങനെ അവകാശപ്പെടുമ്പോള്‍ തന്നെ), മറ്റൊരാളുമായി ബന്ധപ്പെടുന്നതില്‍ കാര്യമായ മനസ്താപം തോന്നാത്തവരും ഉണ്ടെന്നതിനും തെളിവുകള്‍ ധാരാളം.
ഒരു കുട്ടി ജനിക്കുന്നതോടെ, സ്ത്രീകളില്‍ മാനസികമായ വലിയ മാറ്റം തന്നെ സംഭവിക്കുന്നു. കുട്ടിയോടുള്ള സ്നേഹവും വാല്‍സല്യവും ഭര്‍ത്താവിനോടുള്ളതില്‍ നിന്ന് ഒരുപടി മുന്നില്‍ നില്‍ക്കുന്നു.
പലപ്പോഴും അമ്മ സ്വന്തം ജീവിതക്രമങ്ങളും ദൈനംദിനകാര്യങ്ങളുമെല്ലാം മാറ്റിവച്ച് കുഞ്ഞിനെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമയം ഉപയോഗിക്കുന്നു.
പതുക്കെ പതുക്കെ, ജീവിതത്തില്‍ തിരക്കേറുന്നു, ബാദ്ധ്യതകളേറുന്നു, ഉത്തരവാദിത്വങ്ങളേറുന്നു... അതിനിടയില്‍ സമയം എപ്പോഴും ഒരു പ്രശ്നക്കാരനാകുന്നു. രണ്ടുപേരുടേയും പ്രയോരിറ്റി അനുസരിച്ച് എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതില്‍ കഷ്ടപ്പാടുകള്‍ ഏറുകയും അതിന്റെ പേരില്‍ വീണ്ടും മാനസികസംഘര്‍ഷങ്ങള്‍ മുറുകുന്നു.
അത്രകാലം തന്റെ മാത്രമായിരുന്ന, തന്നെ മാത്രം സ്നേഹിച്ചിരുന്ന (എന്ന് വിശ്വസിച്ചിരുന്ന) ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്നേഹത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയും അതിന്റെ പേരിലും പരിഭവങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്യുന്നു. മുന്‍പ് ഒരുമിച്ച് ചെലവഴിച്ചിരുന്ന സമയദൈര്‍ഘ്യങ്ങളും സന്ദര്‍ഭങ്ങളും ഒരു കുട്ടിയായതിനുശേഷം കുറയുന്നതുകൊണ്ട് തന്നെ, പരസ്പര സ്നേഹത്തില്‍ കുറവ് വന്നിട്ടുണ്ടോ എന്ന സംശയം ഇരുകൂട്ടരിലും ജനിക്കുകയും ചെയ്യുന്നു.
വിവാഹജീവിതം ഏഴ് കൊല്ലത്തോളമാകുമ്പോഴെയ്ക്കും ചില ദമ്പതിമാരില്‍ അവരുടെ 'അഡ്ജസ്റ്റ് മെന്റ് കപ്പാസിറ്റി' അഥവാ 'സഹനശക്തി' അതിന്റെ മാക്സിമം ലിമിറ്റ് കഴിഞ്ഞതായി ബോദ്ധ്യപ്പെടുകയും ഈ ദാമ്പത്യം തുടരണോ എന്ന് പുനരാലോചിക്കുകയും ചെയ്യുന്ന സ്ഥിതി വരുന്നു. പലരും തങ്ങളുടെ കുട്ടികളുടെ ഭാവിയും വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിലുള്ള ഇമേജും കാത്ത് സൂക്ഷിക്കാന്‍ വീണ്ടും ചില പാച്ച് വര്‍ക്കുകള്‍ക്ക് ശേഷം ഒരുമിച്ചുള്ള ജീവിതം തുടരാന്‍ തീരുമാനിക്കുന്നു. ചുരുക്കം ചിലര്‍ ഇനി ഒരുമിച്ച് മുന്നോട്ട് പോകുക എന്നത് വലിയ ബുദ്ധിമുട്ടായി മനസ്സിലാക്കുകയും പിരിയാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.
കുട്ടി വളര്‍ന്ന് വിവാഹം കഴിച്ച് കൊടുക്കുമ്പോഴെയ്ക്ക് അമ്മമാര്‍ക്ക് മാനസികമായി മറ്റൊരു മാറ്റം സംഭവിക്കുന്നു.
മകന്റെ കല്ല്യാണമാണ് കഴിഞ്ഞതെങ്കില്‍ അവന്റെ ഭാര്യയോട് ആദ്യത്തെ കുറച്ച് നാള്‍ കാണിച്ച മനോഭാവം പതുക്കെ പതുക്കെ മാറിത്തുടങ്ങുന്നു. തന്റെ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചിരുന്ന, തന്റെ തീരുമാനങ്ങള്‍ കൂടുതല്‍ മാനിച്ചിരുന്ന തന്റെ മകന്‍ ഇപ്പോള്‍ ഭാര്യയോട് കൂടുതല്‍ പ്രതിബദ്ധത കാണിക്കുന്നതായി മനസ്സിലാക്കുകയും അതിന്റെ ഫലമായി മകന്റെ ഭാര്യയെ തന്റെ 'സമ്പാദ്യം തട്ടിയെടുത്ത' അല്ലെങ്കില്‍ 'തട്ടിയെടുക്കാന്‍ വന്നിരിക്കുന്ന' ഒരാളായി മനസ്സിന്റെ ഉള്ളില്‍ അറിയാതെ സങ്കല്‍പ്പിക്കപ്പെടുകയും അവരോടുള്ള ആ വിയോജിപ്പ് പല പ്രവര്‍ത്തികളിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിക്കുകയും ചെയ്യുന്നു.
മകന്റെ ഭാര്യയായി വരുന്ന സ്ത്രീ, ഇതിനെ 'അമ്മായിയമ്മപ്പോര്' എന്ന് വിളിക്കുകയും ഇതേക്കുറിച്ച് ഭര്‍ത്താവിന്റെ ധരിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയും ചെയ്യുന്നു.
'തന്റെ ഭര്‍ത്താവിന്റെയും തന്റെയും കാര്യങ്ങള്‍ അമ്മായിയമ്മ ഇനി അധികം അന്വേഷിക്കേണ്ട' എന്ന മുന്‍ ധാരണയോടെ അവരെ സമീപിക്കുന്നതിന്റെ ഫലമായി അവര്‍ എന്ത് പറഞ്ഞാലും അത് തനിക്കെതിരായി സ്വയം വ്യാഖ്യാനിച്ചെടുക്കുകയും അതിന്റെ പേരില്‍ ഭര്‍ത്താവിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുവാനുള്ള അവസരങ്ങളായി അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.
'അവര്‍ വയസ്സായതല്ലേ... അവരെ വിഷമിപ്പിക്കാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക് പകരം 'വയസ്സായതല്ലേ... ഇനിയെങ്കിലും ഭരണം നിര്‍ത്തിക്കൂടേ..' എന്ന മനസ്ഥിതിയാണ് മരുമകള്‍ക്ക് പൊതുവേ കാണപ്പെടുന്നത്.
'ഇനി മകന്റെ കാര്യങ്ങള്‍ കൂടുതലും അവന്റെ ഭാര്യ നോക്കട്ടെ.. അവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടാതെ നോക്കാം..' എന്ന മനസ്ഥിതിയ്ക്ക് പകരം 'കല്ല്യാണം കഴിച്ചു എന്ന പേരില്‍ അവള്‍ എന്റെ മകന്റെ കാര്യങ്ങള്‍ മുഴുവന്‍ അങ്ങനെ നിയന്ത്രിക്കേണ്ട..' എന്ന ചിന്താഗതിയാണ് അമ്മായിയമ്മ എന്ന റോള്‍ വഹിക്കുന്ന സ്ത്രീയ്ക്ക് ഉണ്ടാകുന്നത്.
രണ്ട് സ്ത്രീ രത്നങ്ങളുടേയും ഇടയില്‍ മനസ്സമാധാനം നഷ്ടപ്പെട്ട് ഒരു പുരുഷന്‍ ഉഴലുന്നത് ഒരു പ്രപഞ്ചസത്യമാണ്. സ്വന്തം അമ്മയെ പലപ്പോഴും ന്യായീകരിക്കാന്‍ ശ്രമിച്ച് ഭാര്യയുടെ മുന്നില്‍ വിരോധപാത്രമായിത്തീരുകയോ, ഭാര്യയെ ന്യായീകരിച്ച് അമ്മയുടെ മുന്നില്‍ പെണ്‍കോന്തനെന്ന അലങ്കാരം ലഭിക്കുകയോ ചെയ്യാതെ രക്ഷപ്പെടുന്ന പുരുഷന്മാര്‍ ചുരുക്കം...
ഒരു അമ്മയ്ക്ക് മകന്റെ ഭാര്യയോടുള്ള പെരുമാറ്റവും മകളുടെ ഭര്‍ത്താവിനോടുള്ള പെരുമാറ്റവും തമ്മില്‍ വലിയ അന്തരമുണ്ട്. മകന്റെ ഭാര്യയെ അല്‍പം ശത്രുതാമനോഭാവത്തോടെ നോക്കുന്ന പലരും, മകളുടെ ഭര്‍ത്താവിനെ സ്വന്തം കുടുംബത്തിലെ ഒരാളെന്നപോലെയോ മകനെന്നപോലെയോ കാണുന്നു.
ഒരു സ്ത്രീയ്ക്ക്, പേരക്കുട്ടികളോടുള്ള സമീപനത്തില്‍ പോലും വൈരുദ്ധ്യങ്ങളുണ്ടാവാറുണ്ട്. മകളുടെ കുട്ടിയോട് വലിയ തോതില്‍ അറ്റാച്ച് മെന്റ് തോന്നുന്ന ചിലര്‍ക്ക് മകന്റെ കുട്ടിയോട് ഇതേ അടുപ്പം പലപ്പോഴും നിലനിര്‍ത്താന്‍ കഴിയാതെ വരുന്നു. ഇത് തിരിച്ചും സംഭവിക്കുന്നതാണ്. ഇടപഴകാനും ഒരുമിച്ച് കഴിയാനുമുള്ള അവസരങ്ങളുടെ വ്യത്യാസങ്ങളാകാം ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക് കാരണം.
അങ്ങനെ, ഒരു സ്ത്രീയുടെ ജീവിതചക്രത്തില്‍ ഓരോ ഘട്ടങ്ങളിലേയും അവരുടെ വികാരങ്ങളും വിചാരങ്ങളും പലതരം നിറങ്ങളും ഭാവങ്ങളും കൈവരിക്കുന്നു എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.
പല സന്ദര്‍ഭങ്ങളിലും ഏത് തരത്തില്‍ പ്രതികരിക്കും എന്ന് ആര്‍ക്കും നിര്‍വ്വചിക്കാനാവാത്തവിധം സങ്കീര്‍ണ്ണത സ്ത്രീ മനസ്സുകള്‍ക്കുണ്ട്.
ദൈവം പോലും തന്റെ സൃഷ്ടിയില്‍ സംഭവിച്ച ഈ കോമ്പിനേഷന്‍ തിരിച്ചറിയാനാകാതെ കുഴങ്ങുന്നു എന്ന് വേണം കരുതാന്‍..

Monday, July 30, 2007
അനിര്‍വ്വചനീയ സത്യങ്ങള്‍ - 2
*രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവളുടെ അച്ചാച്ചന്‍ അത്യാസന്ന നിലയില്‍ കിടക്കുകയാണ്.
അച്ഛനും അമ്മയും നാലാം ക്ലാസില്‍ പഠിക്കുന്ന ചേച്ചിയും, അച്ചാച്ചനും അച്ചമ്മയും അടങ്ങിയ കുടുംബം.
അവള്‍ക്ക് അച്ചാച്ചനോടായിരുന്നു കൂടുതല്‍ അടുപ്പം... ചേച്ചിക്ക് അച്ചമ്മയോടും...
അച്ചാച്ചന്‍ നന്നായി പുകവലിയ്കുമായിരുന്നു. അദ്ധ്യാപകനായ ഏകമകന്‍ (അവളുടെ അച്ഛന്‍) താല്‍പര്യപ്പെട്ടിട്ടും അച്ചാച്ചന്‍ പുകവലി ഉപേക്ഷിച്ചില്ല. ഒടുവില്‍ തൊണ്ടയില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി ചികിത്സ തുടങ്ങി. പലതവണ ആശുപത്രിയില്‍ പോയി ചികില്‍സിച്ചു. ഒടുവില്‍ തൊണ്ടയില്‍ ഒരു ദ്വാരം ഉണ്ടാവുകയും അത് സ്ഥിരമായി ഡ്രസ്സ് ചെയ്യുകയും വേണ്ടിവന്നു. മകന്‍ തന്നെ അത് ഡ്രസ്സ് ചെയ്യും. പക്ഷെ, അത് കഴിഞ്ഞാല്‍ തലകറക്കം മൂലം കസേരയില്‍ തളര്‍ന്നിരിക്കുമെന്ന് മാത്രം.
സംസാരശേഷി നഷ്ടപ്പെട്ട അച്ചാച്ചന്‍ കട്ടിലില്‍ തട്ടിയാണ് വിളിക്കുക. തൊട്ടടുത്ത് തന്നെ അച്ചമ്മ ഉണ്ടാകും. സീരിയസ്സായപ്പോള്‍ അവളെയും ചേച്ചിയെയും ആ മുറിയില്‍ നിന്ന് മാറ്റി. അല്ലെങ്കില്‍ അവള്‍ എപ്പോഴും അച്ചാച്ചനോട് കൂടെ തന്നെയായിരുന്നു.
ഒടുവില്‍, അച്ചാച്ചന്റെ മരണം ആസന്നമായതായി എല്ലാവര്‍ക്കും മനസ്സിലായി. വേണ്ടപ്പെട്ടവരെല്ലാം വന്ന് കാണുകയും വെള്ളം കൊടുക്കുകയും വരെ ചെയ്തു. രാത്രി അച്ചന്റെ കൂട്ടുകാരും ചില നാട്ടുകാരും ഉറക്കമൊഴിച്ച് വീട്ടില്‍ തന്നെയുണ്ടാകും. ഒന്ന് രണ്ട് ദിവസം ഇങ്ങനെ കഴിഞ്ഞിട്ടും അവസ്ഥയില്‍ യാതൊരു മാറ്റവുമില്ല. ആരോ എന്തോ കൊടുക്കാന്‍ പ്രതീക്ഷിച്ച് കാത്ത് കിടക്കുന്ന ഒരു പ്രതീതി തോന്നി പലരും വെള്ളം കൊടുത്തു. ഒടുവില്‍ ആണ് വീട്ടുകാര്‍ക്ക് തോന്നിയത് അച്ചാച്ചന്റെ പ്രിയപ്പെട്ട കൊച്ചുമക്കള്‍ മാത്രം വെള്ളം കൊടുത്തിട്ടില്ല എന്ന്.
രാത്രി തന്നെ അവളെയും ചേച്ചിയെയും വിളിച്ചുണര്‍ത്തി. അച്ചാച്ചന് വായില്‍ വെള്ളം ഒഴിച്ച് കൊടുക്കുവാന്‍ അവരെ കൊണ്ട് ചെന്നു.
അവള്‍ വെള്ളം ഒഴിച്ച് കൊടുത്ത് ആ വെള്ളം ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ അച്ചാച്ചന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ചാലുകള്‍ ഒഴുകുന്നത് കണ്ട് അവിടെ നിന്നവരെല്ലാം വിങ്ങിപ്പൊട്ടി.
അവളും ചേച്ചിയും വെള്ളം കൊടുത്ത് അല്‍പ സമയത്തിനകം അവരുടെ പ്രിയപ്പെട്ട അച്ചാച്ചന്‍ ഈ ലോകത്ത് നിന്ന് യാത്രപറഞ്ഞു.
രണ്ട് ദിവസം പ്രാണന്‍ ആ ശരീരത്തില്‍ നിലനിന്നത് തന്റെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമക്കളുടെ കയ്യില്‍ നിന്ന് വെള്ളം കുടിക്കാനായിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ വിശ്വസിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
അന്നത്തെ *ആ രണ്ടാം ക്ലാസ്സുകാരിയാണ് ഇന്ന് എന്റെ ഭാര്യ.

Tuesday, July 24, 2007
അനിര്‍വ്വചനീയസത്യങ്ങള്‍ - 1
സംഭവം നടക്കുന്നത് മലേഷ്യയില്‍.... എന്റെ ഒരു സുഹൃത്തിന്റെ അനുഭവം അവരുടെ സമ്മതത്തോടെ ഇവിടെ അവതരിപ്പിക്കുന്നു. നിത്യയുടേത് ഒരു സന്തുഷ്ടകുടുംബം...
നിത്യയും ഭര്‍ത്താവും സ്വന്തം ബിസിനസ്സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു... നിത്യയുടെ അമ്മ മലയാളിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മ മലേഷ്യയില്‍ വന്ന് സെറ്റില്‍ ആയതാണ്. അമ്മ കല്ല്യാണം കഴിച്ചത് ഒരു ശ്രീലങ്കക്കാരനെയും...
അവര്‍ക്കൊരു മകനുണ്ട്.. കുട്ടിയ്ക്ക് 2 വയസ്സായതുമുതല്‍ കുട്ടിയില്‍ അവര്‍ ഒരു പ്രത്യേക അവസ്ഥാവിശേഷം കണ്ടെത്തി. ദിവസവും വെളുപ്പിന് 2 മണിയായാല്‍ കുട്ടി എഴുന്നേറ്റിരുന്ന് കരയും... അതും എന്തോ കാണുന്നതായി ചൂണ്ടിക്കാണിച്ചുകൊണ്ട് നിര്‍ത്താതെയുള്ള കരച്ചില്‍... എങ്ങനെയൊക്കെ സാന്ത്വനിപ്പിച്ചാലും നിര്‍ത്താത്ത ഭയപ്പാടോടെയുള്ള കരച്ചില്‍...നേരം വെളുത്ത് 6 മണിയായാല്‍ കുട്ടി വീണ്ടും സുഖമായി ഉറങ്ങും..
കുറച്ചു നാള്‍ ഇത് തുടര്‍ന്നപ്പോള്‍ അവര്‍ ഡോക്ടറെ സമീപിച്ചു. പരിശോധനകളില്‍ നിന്ന് കുട്ടിയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചു. പക്ഷെ, കുട്ടിയുടെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റിരുന്ന് നിര്‍ത്താതെയുള്ള കരച്ചിലിനുമാത്രം ശമനമില്ല.
ചില ബന്ധുക്കള്‍ കണ്ടെത്തിയ കാരണമെന്തെന്നാല്‍ കുട്ടി ഏതോ അദൃശ്യരൂപം കാണുന്നുവെന്നാണ്. ഏതെങ്കിലും ആത്മാവോ മറ്റോ ആണെന്ന സംശയം.
ഒരു ഹനുമാന്റെ അമ്പലമുണ്ടെന്നും അവിടെ പോയി പ്രാര്‍ത്ഥിച്ചാല്‍ സൗഖ്യമാകുമെന്നും ചിലര്‍ ഉപദേശിച്ചു. എല്ലാ മാര്‍ഗ്ഗവും പരീക്ഷിക്കാന്‍ തയ്യാറായ അവര്‍ ആ അമ്പലത്തില്‍ പോകാന്‍ തീരുമാനിച്ചു.
ഒട്ടും ആര്‍ഭാടമില്ലാത്ത കൃത്യമായ ബോര്‍ഡ് പോലും ഇല്ലാത്ത ഒരു പഴയ അമ്പലം... അവര്‍ അവിടെ ചെന്ന് പ്രാര്‍ത്ഥിക്കുകയും പൂജനടത്താന്‍ താല്‍പര്യപ്പെടുകയും ചെയ്തു.
അവിടെ ഉണ്ടായിരുന്നത് വയസ്സായ ഒരു സന്യാസിയായിരുന്നു. ഇദ്ദേഹം മലയാളിയാണ്. ആ സന്യാസി ഇവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിവരങ്ങള്‍ കേട്ട് ധ്യാനിച്ച് അയാള്‍ പറഞ്ഞത് കുട്ടി കാണുന്നത് ദുഷ്ടശക്തികളെ അല്ല എന്നാണത്രേ... തുടര്‍ന്ന് അദ്ദേഹം പ്രാര്‍ത്ഥന നടത്തുകയും കുറച്ച് ഭസ്മം അവര്‍ക്ക് നല്‍കുകയും ചെയ്തു. ഉറങ്ങുന്നതിനുമുന്‍പ് ഈ ഭസ്മം കുട്ടിയുടെ കിടയ്ക്കയില്‍ വിതറുവാന്‍ ആവശ്യപ്പെട്ടു.
അവര്‍ തിരികെ വീട്ടിലെത്തി. ആ സന്യാസി നിര്‍ദ്ദേശിച്ച പ്രകാരം കുട്ടി ഉറങ്ങുന്നതിനുമുന്‍പ് അവര്‍ ഭസ്മം കിടയ്ക്കയില്‍ വിതറി.
അവരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അന്ന് രാത്രി കുട്ടി കാര്യമായ തടസ്സങ്ങളില്ലാതെ ഉറങ്ങി. ഉറക്കത്തില്‍ അല്‍പം അസ്വസ്ഥതയും ചില ജല്‍പനങ്ങളും മാത്രമേ അന്ന് സംഭവിച്ചുള്ളു. പതുക്കെ പതുക്കെ ആ കുട്ടി പൂര്‍ണ്ണമായി സുഖം പ്രാപിച്ചു.
അല്‍ഭുതകരമായ ഈ സത്യം കണ്ട് അവര്‍ ഈ അമ്പലത്തിലേക്ക് സ്ഥിരമായി സംഭാവന ചെയ്യാമെന്ന് മനസ്സില്‍ ഉറപ്പിച്ചു. മാസം തോറും ഇത് നടത്തിവരികയും ചെയ്തു.
പതുക്കെ പതുക്കെ അവരുടെ ബിസിനസ്സ് വ്യാപിക്കുകയും രണ്ടുപേരും കൂടുതല്‍ തിരക്കാകുകയും ചെയ്തു. സമയക്കുറവുമൂലം ഈ അമ്പലത്തെക്കുറിച്ചും സ്ഥിരമായി കൊടുത്തിരുന്ന സംഭാവനയെക്കുറിച്ചും അവര്‍ മറന്നു.
ഒരു മാസം മുന്‍പ്.....
കുട്ടിയ്ക്ക് വല്ലാത്ത ഛര്‍ദ്ദിയും പനിയും... ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചിട്ടും യാതൊരു കുറവും ഇല്ല. കുട്ടി ഭക്ഷണം കഴിക്കുന്നേയില്ല... അവര്‍ക്ക് വല്ലാത്ത ആവലാതിയായി. നാട്ടില്‍ കുട്ടികളെ ബാധിക്കുന്ന ഇത്തരം ഒരു വൈറസ് ഇറങ്ങിയിട്ടുണ്ടെന്ന വിവരം ചില സുഹൃത്തുക്കളില്‍ നിന്ന് കിട്ടുകയും ചെയ്തത് അവരെ കൂടുതല്‍ വ്യാകുലരാക്കി.
ഒരു രാത്രി ഉറക്കത്തില്‍ നിത്യ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഹനുമാന്റെ ഒരു പ്രതിമയും അതില്‍ നിന്ന് അവര്‍ മറന്നുപോയതിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു അശരീരിയും...
അവള്‍ ഈ വിവരം ഭര്‍ത്താവിനോട് പറയുകയും പിറ്റേന്ന് തന്നെ ആ അമ്പലത്തിലെത്തി സംഭാവന ചെയ്യുകയും ചെയ്തു.
തിരികെ വീട്ടിലെത്തിയപ്പോഴെയ്ക്കും കുട്ടിയില്‍ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങി. ഛര്‍ദ്ദി നിലയ്ക്കുകയും പനിയില്‍ കുറവുണ്ടാകുകയും ചെയ്തു. കുട്ടി ഭക്ഷണം കഴിക്കാനും തുടങ്ങി. പിറ്റേന്ന് നേരം വെളുത്തപ്പോഴെയ്ക്കും കുട്ടി പൂര്‍ണ്ണസുഖം പ്രാപിക്കുകയും ചെയ്തു.
ഇത്തരം അസ്വാഭാവികതകളിലോ പൂജകളിലോ ഒന്നും വിശ്വാസമില്ലാതിരുന്ന അവര്‍ ഇന്ന് പലതിലും വിശ്വസിക്കുന്നു. ഇതിന്റെ സങ്കീര്‍ണ്ണതകളോ നിര്‍വ്വചനങ്ങളോ നല്‍കാന്‍ കഴിയില്ലെങ്കിലും അനുഭവിച്ചറിഞ്ഞതിനാല്‍ സത്യമെന്ന് വിശ്വസിക്കാതെ വയ്യല്ലോ...
അന്ധവിശ്വാസമെന്നോ യാദൃശ്ചികമെന്നോ തോന്നാവുന്ന പല വ്യാഖ്യാനങ്ങളും കൊടുക്കാവുന്ന ചില കാര്യങ്ങള്‍... വിശ്വാസമില്ലാത്ത പലതിലും നമുക്ക് നിര്‍വ്വചിക്കാന്‍ കഴിയാത്ത പലതും ഉണ്ടെന്നത് ഒരു സത്യം... ഇതില്‍ ഈശ്വരവിശ്വാസമോ നിരീശ്വരവാദമോ അല്ല വിഷയം... അനിര്‍വ്വചനീയത തന്നെ....

Sunday, July 22, 2007
ഇടയന്മാര്‍ ലേഖനമെഴുതുമ്പോള്‍
രംഗം 1
മെത്രാന്മാരുടെ ഇടയലേഖനത്തെപ്പറ്റി വിളംബരം ചെയ്തുകൊണ്ട് ഒരു വാഹനം കടന്നു പോകുന്നു...
"മാര്‍ ഗെയിംസ് പഴയാറ്റില്‍, മാര്‍ വന്‍ കുഴി, മാര്‍ താഴത്ത് തുടങ്ങിയവര്‍ പുറപ്പെടുവിച്ച ഇടയലേഖനങ്ങള്‍ പള്ളികളില്‍ വായിച്ചത് നിങ്ങള്‍ കേട്ടുകാണുമല്ലോ.... നമ്മുടെ പാര്‍ട്ടി കീഴ്ഘടകങ്ങളില്‍ ... സോറി... സോറി.... കുടുംബയോഗങ്ങളില്‍ ഇതിനെക്കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നതായിരിയ്ക്കും..."
അനൗണ്‍സ് മെന്റ് കേട്ട് കവലയില്‍ നിന്നിരുന്ന ദാമുവേട്ടന്‍ മത്തായിച്ചനോട് ഒരു ചോദ്യം..
"ടാ മത്തായി... ഇതെന്തുവാടാ ഈ ഇടയലേഖനം... ഇത് എഴുതുന്നവരൊക്കെ ഒരു ഓള്‍ഡ് മോഡല്‍ ആണെന്ന് തോന്നുന്നു... ഒരു പിന്തിരിപ്പന്‍... പേരുകള്‍ കണ്ടോ.... പഴയാറ്റ്, കുഴി, താഴ്ച എന്നൊക്കെ..."
"ഡേ.. ഡേ... ദാമൂ.... മെത്രാന്മാരെ തോട്ട് കളിക്കല്ലേ... പേരില്‍ തൊട്ട് കളിക്കല്ലേ... പേര് നോക്കിയാണോ ആള്‍ക്കാരെ മനസ്സിലാക്കുന്നേ... ഉദാഹരണത്തിന് 'വിജയന്‍' ... ഈയിടെയായി ഇങ്ങേരുടെ സ്ഥിതിയെന്താ... പിന്നെ അച്ചുതാനന്ദന്‍ എന്ന് പറഞ്ഞാല്‍ എന്താ... ആനന്ദമുള്ള അച്ചു എന്നല്ലേ... എന്നിട്ട് എവിടെ ആനന്ദം... അതാ പറഞ്ഞത്... പേരില്‍ വല്ല്യ കാര്യമൊന്നുമില്ലെന്ന്.."
ദാമു: "ഓ... വിട്ടുകള മാത്താ... ഞാന്‍ വെറുതേ പറഞ്ഞതാ.. നിങ്ങളുടെ ബ്രാഞ്ച് കമ്മിറ്റികളില്‍ ഇനി ഇടയലേഖനത്തിന്റെ ചര്‍ച്ച നടക്കും അല്ലേ...??"
മാത്തച്ചന്‍: "ബ്രാഞ്ചല്ലേടേയ്... കുടുംബയോഗങ്ങള്‍... ങാ... നോക്കട്ടെ... തല്ലും തെറിവിളിയും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു എന്റെ പൊന്നുതമ്പുരാനേ..."
രംഗം 2
കുടുംബയോഗത്തില്‍ ഇടയലേഖനത്തിന്റെ ചര്‍ച്ച .....
വികാരിയച്ചന്‍: "ഇടയലേഖനത്തില്‍ പറഞ്ഞപോലെ ന്യൂനപക്ഷങ്ങളായ നമുക്ക് അനുവദിച്ചുതന്നിരിയ്ക്കുന്ന മതസ്വാതന്ത്ര്യത്തെ, അവകാശങ്ങളെ ചിലര്‍ നിഷേധിക്കുന്നു. അവരുടെ പ്രത്യയശാസ്ത്രങ്ങളും നിരീശ്വരവാദവും അടിച്ചേല്‍പ്പിക്കുന്നു... ഇതിനെതിരെ നാം ജാഗ്രതാസമിതികളും അവകാശസംരക്ഷണസമിതികളും ഉണ്ടാക്കണം... നിങ്ങളുടെ അഭിപ്രായങ്ങളും സാന്നിധ്യവും ഇതിനെല്ലാം വേണം.."
ഇത് കേട്ട് വര്‍ക്കിച്ചന്‍ എഴുന്നേറ്റു..
വര്‍ക്കിച്ചന്‍: "അച്ചോ... കാര്യങ്ങള്‍ അത്ര ക്ലിയറല്ല... ഏത് അവകാശമാണച്ചോ നിഷേധിച്ചത്? ഈ മതസ്വാതന്ത്ര്യം എന്ന് വച്ചാല്‍ കൂറ് മാറ്റി നമ്മുടെ കക്ഷിയില്‍ ചേര്‍ക്കുന്ന ഇടപാട് ആണോ ഉദ്ദേശിച്ചത്?"
അച്ചന്‍ ചെറുതായൊന്നു ഞെട്ടി.. എന്നിട്ട് അടുത്തിരിക്കുന്ന പള്ളിക്കമ്മിറ്റി മെംബര്‍ ചാക്കോച്ചനോട് ചെവിയില്‍ ഒരു ചോദ്യം.."ലവന്‍ കമ്മ്യൂണിസ്റ്റാണോ??"
ചാക്കോച്ചന്‍: "അച്ചോ... അങ്ങേരുടെ പിള്ളേര്‍ കുറച്ച് അക്ഷരാഭ്യാസമുള്ളോരാ... അവര് പഠിപ്പിച്ച് വിട്ടതായിരിയ്ക്കും... അച്ചന്‍ പേടിക്കണ്ടാ... മറുപടി കൊടുക്കാം.."
അച്ചന്‍: "കുഞ്ഞാടേ വര്‍ക്കീ... നിന്റെ ചോദ്യം നല്ലത് തന്നെ... ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചാലേ നമുക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറ്റൂ...." (ഇതും പറഞ്ഞ് അച്ചന്‍ ഒരു കയ്പുള്ള ഒരു പുഞ്ചിരി പൊഴിച്ചു.. എന്നിട്ട് തുടര്‍ന്നു)
"നമുക്ക് ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവകാശമുണ്ട്... അതുപോലെ തന്നെ അതിന്റെ ഫീസും നമ്മുടെ ഇഷ്ടത്തിന് വാങ്ങാന്‍ നമുക്ക് തന്നെയല്ലേ അവകാശം???.. ഉദഹരണത്തിന്.. ഒരു കച്ചോടം തുടങ്ങുന്നൂന്ന് വക്കുക... അങ്ങനെയുള്ള അവസരത്തില് .. വേളയില്... സന്ദര്‍ഭത്തില്..."
വര്‍ക്കിച്ചന്‍: "ങാ... ബാക്കി പറ അച്ചോ... സന്ദര്‍ഭമൊക്കെ മനസ്സിലായി.."
അച്ചന്‍: "കുഞ്ഞാടേ... തിരക്ക് കൂട്ടരുത്... ബൈബിള്‍ കാണാപാഠം പഠിച്ചപോലെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നേരത്തേ പഠിച്ച് വച്ച് ഉത്തരം പറയാന്‍ പറ്റുമോ... ഞാന്‍ പറയാം... അങ്ങനെ കച്ചോടം നടത്തുമ്പോള്‍ സാധനങ്ങള്‍ എന്ത് വിലയ്ക്ക് വിക്കണമെന്ന് നമുക്ക് തീരുമാനിച്ചുകൂടേ??"
ഇത് കേട്ട് ലോനക്കുട്ടിയ്ക്ക് സംശയം..
ലോനക്കുട്ടി : "അച്ചോ.. ഈ വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത് തന്നെയല്ലേ ഈ ഉദാഹരണത്തില്‍ ഉദ്ദേശിച്ചത്???"
അച്ചന്‍ വീണ്ടും സൈഡിലിരിക്കുന്ന ചാക്കോച്ചനോട് വീണ്ടും..
"ഇവനും കമ്മ്യൂണിസ്റ്റാണോ??"
ചാക്കോച്ചന്‍ : "അച്ചോ... കമ്മ്യൂണിസ്റ്റല്ലെങ്കിലും ആളുകള്‍ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിച്ച് തുടങ്ങി.. അതാ സംഭവം..."
അച്ചന്‍ : "കുഞ്ഞാടേ.,... വിദ്യാഭ്യാസക്കച്ചോടം എന്ന് പറയുന്നത് തെറ്റാണ്.. അങ്ങനെ പറയുന്നത് പോലും പാപമാണ്.. നമുക്ക് കെട്ടിടം പണിയാനും പഠിപ്പിക്കാനും മറ്റും കാശ് ചെലവില്ലേ... അത് ഫീസായി കിട്ടാതെ നടത്താന്‍ ഇതെന്താ സര്‍ക്കാര്‍ കോളേജാ??"
ലോനക്കുട്ടി : "നമ്മള്‍ വിദ്യാഭ്യാസം സേവനമായി ചെയ്യുന്നു എന്നല്ലേ പറയുന്നേ... അപ്പോ പിന്നെ...."
അച്ചന്‍ : "അതേല്ലോ... സേവനമാണല്ലോ..."
വര്‍ക്കിച്ചന്‍: "അതല്ല അച്ചോ.. എന്റെ മോള്‍ക്ക് വല്ല്യ ഫീസ് കൊടുത്ത് പഠിക്കാന്‍ വകുപ്പില്ല... മെഡിസിന് പഠിക്കാന്‍ മാര്‍ക്കുമുണ്ട് താല്‍പര്യോം ഉണ്ട്... അതിനിപ്പോ എന്താ ചെയ്യാ..."
അച്ചന്‍ : "ഫീസ് കൊടുക്കാന്‍ ഇല്ലെങ്കില്‍ നഴ്സിംഗ് പഠിക്കട്ടേ... നമ്മുടെ കോളേജുകളില്‍ മെഡിസിനേക്കാള്‍ നേഴ്സിങ്ങിന് ഫീസ് വളരെ കുറവാ.. പിന്നെ, വല്ല്യ സേവനമാര്‍ഗ്ഗമല്ലേ.. വിദേശത്തൊക്കെ പോകുകേം ചെയ്യാം.."
വര്‍ക്കിച്ചന്‍ : "അത് ശരി... അപ്പോ ഈ ന്യൂനപക്ഷം എന്ന് പറഞ്ഞാല്‍ നമ്മുടെ മതത്തിലെ കാശുള്ളവര്‍... അവരെ ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ സമിതിയുണ്ടാക്കി സംരക്ഷിക്കണം അല്ല്യോ...??"
അച്ചന്‍ : "അങ്ങനെയല്ല മകനേ... നമ്മുടെ സ്ഥാപനങ്ങളേ സംരക്ഷിക്കണം എന്നാ പറഞ്ഞത്... ഇടതന്മാരോ പോലീസോ മറ്റോ വന്നാല്‍ തടയണം.. ബാക്കി വേണ്ടിവന്നാല്‍ പറയാം.."
ചാക്കോച്ചന്‍ : "അച്ചോ...പണ്ടേതാണ്ട് സമരം നടത്തി ഗവര്‍ണ്മെന്റിനെ പൂട്ടിച്ചെന്നും പറഞ്ഞ് ഇപ്പോ ചെന്നാ നല്ല അസ്സല് അടി കിട്ടും ട്ടോ... കേന്ദ്രത്തിലോട്ടൊന്നും ചെന്നിട്ട് ഒരു കാര്യോം ഇല്ല... ഈ മെത്രാന്മാര്‍ തന്നെ മുന്നില്‍ നിക്കേണ്ടിവരും... പള്ളിമേടയിലിരുന്ന് മണിയടിച്ച് ആളെക്കൂട്ടി തല്ല് വാങ്ങി കൊടുക്കാനാണോ പരിപാടി??"
അച്ചന്‍ : "എന്ത് അസംബന്ധം.... അങ്ങനെയൊന്നുമല്ല മകനേ... "
വര്‍ക്കിച്ചന്‍ : "അല്ല അച്ചോ.. ഈ നമ്മള്‍ ഉണ്ടാക്കുന്നപോലെ മറ്റ് മതക്കാരും ഇതുപോലെ സമിതികളും സേനയുമൊക്കെ ഉണ്ടാക്കിയാല്‍ എങ്ങനെയിരിയ്ക്കും കാര്യങ്ങള്‍??? തല്ലിച്ചാവാനാണോ നമ്മുടെ പരിപാടി??"
അച്ചന്‍ : "കുഞ്ഞാടേ... വെറുതേ അതും ഇതും പറഞ്ഞ് അവന്മാര്‍ക്ക് ഐഡിയ കൊടുക്കണ്ടാ... നമുക്ക് ഇത്രേ ഉള്ളൂ... നമ്മളുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു ഗവര്‍ണ്മെന്റും വേണ്ടാ.. ഒക്കെ നമുക്ക് നടത്താനറിയാം..."
ലോനക്കുട്ടി : "പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞത് മനസ്സിലായില്ല അച്ചോ.. ഒന്ന് വിശദമാക്കാമോ??"
അച്ചന്‍ : "അല്ലാ.. അത് പിന്നെ... ഏത്,,,, പ്രത്യയശാസ്ത്രം... അത് തന്നെ.. അത് പറഞ്ഞ് ഭിന്നിപ്പിച്ച് പ്രശ്നമാക്കുന്നതാണ് പറഞ്ഞത്... അതാണ്.. ആ.."
ലോനക്കുട്ടി : "ഓ.. അത്... ചൂഷണം തടയുക എന്ന പ്രത്യയശാസ്ത്രം ആണോ അച്ചന്‍ ഉദ്ദേശിച്ചത്??"
അച്ചന്‍ : "ങാ... അത് തന്നെ... നമ്മെ ചൂഷണം ചെയ്യാന്‍ ആരെയും സമ്മതിക്കില്ല.."
ലോനക്കുട്ടി : "അച്ചോ... നമ്മള്‍ ചൂഷണം ചെയ്യുന്നതും നമ്മളെ ചൂഷണം ചെയ്യുന്നതും ഒന്ന് തന്നെയല്ലേ???"
അച്ചന്‍ : "ഓ... ചൂഷണം ചൂഷണം... അത് വിട്ട് കള മകനേ... "
ഇത്രയുമായപ്പോഴെയ്ക്കും ലോനക്കുട്ടിക്ക് വീണ്ടും സംശയം...
ലോനക്കുട്ടി : "അച്ചോ.. നിരീശ്വരവാദം അടിച്ചേല്‍പ്പിച്ചൂന്ന് പറഞ്ഞൂല്ലോ.. അതെന്താ കേസ്.. അതുകൂടി ഒന്ന് പറയോ.."
അച്ചന്‍ : "നിരീശ്വരവാദം എന്ന് വച്ചാല്‍ ദൈവപരമായ കാര്യങ്ങള്‍ അനുവദിക്കാതിരിക്കുക... ഉദാഹരണത്തിന്.. നമ്മള്‍ ന്യൂനപക്ഷ കോളേജുകള്‍ തുടങ്ങുന്നത് ദൈവസേവനത്തിനാണല്ലോ... അങ്ങനെയുള്ള കോളേജുകള്‍ക്ക് അനുമതി നല്‍കാതിരിക്കുക എന്ന് വച്ചാല്‍ ദൈവനിന്ദയല്ലേ... അത് തന്നെയാ ഈ നിരീശ്വരവാദം...."
ലോനക്കുട്ടി ആകെ സംശയത്തില്‍ തലപുകഞ്ഞ് ഇരിക്കുമ്പോള്‍ അച്ചന്‍ പറഞ്ഞു...
"എനിക്ക് അടുത്ത ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്... അതുകൊണ്ട് നിങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു എന്ന് പറഞ്ഞ് എഴുതി പള്ളിയില്‍ കൊണ്ടുവന്നാല്‍ മതി... വരട്ടെ കുഞ്ഞാടുകളേ.."
വര്‍ക്കിച്ചന്‍ : "ഒരു കാര്യം കൂടി ചോദിച്ചോട്ടെ അച്ചോ... ഒരു മിനിട്ട്... നമ്മുടെ മതത്തില്‍ അച്ചന്മാര്‍ക്ക് കല്ല്യാണം കഴിക്കാം എന്ന ഭേദഗതി എന്തായി?"
അച്ചന്‍ : "കുഞ്ഞാടേ... എനിക്കും യോജിപ്പാണ്... പക്ഷെ, ഈ തലമുതിര്‍ന്ന അച്ചന്മാര്‍ക്കൊക്കെ വല്ല്യ എതിര്‍പ്പാ... എന്താ കുഞ്ഞാടേ അതിവിടെ ചോദിക്കാന്‍ കാരണം???"
വര്‍ക്കിച്ചന്‍ : "അല്ലാ.. പിള്ളേര് പറയുവായിരുന്നു ഈ അച്ചന്മാര്‍ക്ക് കല്ല്യാണം കഴിക്കാം എന്ന് വന്ന് കഴിഞ്ഞാല്‍ എല്ലാവരും അച്ചനാവാന്‍ പഠിക്കാന്‍ പോകും എന്ന്... നല്ല ഭക്ഷണവും വൈനും അടിച്ച് എല്ലാവരേയും ഉപദേശിച്ച് ഭരിച്ച് നല്ല സുഖജീവിതം... ഉടനേയെങ്ങാനും ഈ നിയമം വരുമോ എന്നറിയാന്‍ ചോദിച്ചതാ.."
കൂട്ടച്ചിരികള്‍ക്കിടയില്‍ അച്ചന്‍ വേഗം പുറത്തിറങ്ങി തന്റെ മാരുതികാര്‍ ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

Subscribe to:
Posts (Atom)